Image

ആർക്ക് വേണ്ടിയാണ് സാഹിത്യ ' ഉത്സവങ്ങൾ? (ജെ എസ്‌ അടൂർ)

Published on 11 February, 2024
ആർക്ക് വേണ്ടിയാണ് സാഹിത്യ ' ഉത്സവങ്ങൾ? (ജെ എസ്‌ അടൂർ)

അതാതു സമൂഹത്തിൽ അധികാര സ്വരൂപങ്ങളോടും അധികാരികളോടും അനുരൂപപ്പെട്ടു അവർക്ക് വേണ്ടി മേൽക്കോയ്‌മ രാഷ്ട്രീയത്തിനു ( hegemonic politics ) നു കളമൊരുക്കുകയും അകമ്പടിക്കാരകുകയും അനുചര ആശ്രീതരാകുന്നവരാണ് വ്യവസ്ഥാപിത സാഹിത്യകാരന്മാരിൽ വലിയ ഒരു വിഭാഗം.
പലപ്പോഴും എഴുത്തകാരായ പലരേയും വ്യവസ്ഥാപിത സാഹിത്യകാരക്കുന്നത് മൂന്നു നാല് ഘടകങ്ങളാണ്. ഒന്ന്. അതാതു സമൂഹങ്ങളിലെ സാമൂഹിക അധികാര മേൽക്കോയ്‌മകൾ. ഇന്ത്യയിൽ അതു ജാതി വ്യവസ്ഥയാണ്. മേൽ ജാതി എഴുത്തുകാർക്ക് കിട്ടുന്നസാമൂഹിക ലിവേറെജു ദളിത്‌ എഴുത്ത്കാർക്ക് കിട്ടുവാൻ പ്രയാസമാണ്‌.. പലപ്പോഴും അങ്ങനെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും വിജ്ഞാനചിന്തകരുമൊക്ക  ജീവിച്ചിരിക്കുമ്പോൾ അവഗണിക്കുപ്പെടും. പക്ഷെ മരിച്ചു കഴിഞ്ഞു കുറെനാൾ ആഘോഷിക്കപ്പെടും. കാരണം അവർ ഹെജമണിക്ക് അധികാര വ്യവസ്ഥയുടെ പുറമ്പോക്കിലുള്ളവരാണ്.

എല്ലായിടത്തും അതാതു സമൂഹത്തിലെ മേൽക്കോയ്മ സാമൂഹിക ശ്രേണിയാണ് സാഹിത്യ വ്യവഹാരത്തെ സാധൂകരിക്കുന്നത്.യൂ കെ യിൽ അവിടുത്തെ ആംഗ്ലോ സാക്സൻ വൈറ്റ് പ്രോട്ടെസ്റ്റെന്റ് എഴുത്ത്കാർക്ക് കിട്ടുന്ന സാമൂഹിക സാധുത  ആഫ്രിക്കൻ എഴുത്ത്കാർക്കോ  ഇന്ത്യൻ എഴുത്തുകാർക്കോ കിട്ടില്ല.
മലയാളത്തിൽ മേൽജാതി മേൽക്കോയ്‌മ രാഷ്ട്രീയ ലിവേറെജിൽ സെലിബ്രിറ്റിയായ ഒരു എഴുത്തുകാരൻ യു കേ യിൽ പോയാൽ അവിടെ ചെറിയ പരിഗണനപോലും കിട്ടുമോ എന്ന് സംശയം.
 അന്നന്നുള്ള അധികാര സ്വരൂപത്തിന്റ അനുരൂപരായി അധികാരിക്ക് തരാതരം സ്തുതിപാടുന്നവർക്ക് സ്ഥാന മാനങ്ങളും സാമ്പത്തിക പ്രീതിയും അവാർഡുകളും ലഭിക്കും.

കേരളത്തിൽ മുകളിൽ പറഞ്ഞു മൂന്നു മേൽക്കോയ്‌മ അധികാരത്തിന്റ ആശ്രീത അനുചരാണ് എഴുത്ത് തൊഴിൽ ചെയ്യുന്നവരിൽ ഒരു വലിയ വിഭാഗം.
എഴുതുന്നവരും എഴുത്ത് തൊഴിലാക്കി ( വൊക്കെഷൻ ) ആസ്ഥാന എഴുത്തുകാരുമുണ്ട്. വല്ലപ്പോഴും എഴുതുന്നവർക്ക് അത് ഒരു വരുമാന മാർഗമല്ല. എഴുത്ത് വോക്കേഷനായി സ്വീകർക്കുന്നവർക്ക് അത് പ്രധാന വരുമാനമാർഗമാണ്‌. ആസ്ഥാന എഴുത്തുകാർ അന്നന്നുള്ള അധികാര വ്യവസ്ഥയുടെ തണലിൽ സ്ഥാനമാനങ്ങളിലൂടെ രാഷ്ട്രീയ സാമൂഹിക സാധുതയും നല്ല സാമ്പത്തിക പ്രയോജനവുംപറ്റുന്നവരാണ്.

കേരളത്തിൽ പത്രപ്രവർത്തനത്തിലെ എഴുത്ത്കാരും ഭാഷ അധ്യാപക എഴുത്ത്കാരും എഴുത്ത് ഒരു വോക്കേഷനായി സ്വീകരിച്ചു ജീവിക്കുന്നവരാണ്.
കേരളത്തിൽ വ്യവസ്ഥാപിത എഴുത്തു കാരിൽ ഭൂരിപക്ഷവും പത്ര പ്രവർത്തനത്തിൽ നിന്നോ ഭാഷ അധ്യാപകരിൽ നിന്നോ ആയതിനു ഒരു കാരണം എഴുത്ത് അവരുടെ പ്രൊഫഷണൽ വോക്കേഷന്റെ ഭാഗമായത് കൊണ്ടു കുടിയാണ്.

കഴിഞ്ഞ അമ്പത് വർഷങ്ങളായി ഒരാളെ ' സാഹിത്യകാരനായി ':മാർക്കറ്റ് ചെയ്തു സാമൂഹിക സാധുത കൊടുക്കുന്നത് കുത്തക പ്രസിദ്ധീകരണ ബിസിനസും പത്ര മാധ്യമ ബിസിനസ്സുമാണ്. കേരളത്തിൽ സർക്കാർ അവാഡും ഡി സി എന്ന മാർക്കറ്റ് ബ്രാണ്ടും പ്രധാന പത്ര മാസികകളിൽ കവർ സ്റ്റോറിയുമായാൽ ഒരാൾ വ്യാസ്ഥാപിത സാഹിത്യ നായകനും നായികയുമാകും. അന്നന്നുള്ള അധികാര വ്യവസ്ഥ അവരെ പിന്നെ സാംസ്ക്കാരികനായകരാക്കും.
കേരളത്തിൽ വ്യവസ്ഥാപിത എഴുത്ത്കാരായ സാഹിത്യ  സാംസ്‌കാരികനായകരിൽ ബഹു ഭൂരിപക്ഷവും ആണുങ്ങളായ മേൽജാതിക്കാരാണ്. സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ള പലരും ആസ്ഥാന എഴുത്തുകാരകാൻ കൂടുതൽ പ്രയാസമാണ്‌.

സാഹിത്യ ഉത്സവം എന്ന പേരിൽ സർക്കാരും സർക്കാരിത സംഘടനകളും ( പ്രസിദ്ധീകരിണ മീഡിയ ബിസിനസന്റെ അനുബന്ധമാണ്‌ സർക്കാർ ഇതര ( non -governmental ) സംഘടനകളും നടത്തിന്നത് അവരുടെ ബ്രാൻഡ് മാർകെറ്റിങ്ങാണ്.
അത് സമൂഹത്തിലും മാർക്കറ്റിലുമുള്ള മേൽക്കോയ്മ അധികാര പ്രയോഗങ്ങളാണ്. അതിനു ഇഗ്ളീഷിൽ power of convening എന്നാണ് പറയുന്നത്.
സാഹിത്യ അക്കാദമി എന്ന സർക്കാർ വിലാസം സംഘടന സാഹിത്യ ' ഉത്സവം ' എന്ന പേരിൽ നടത്തിയത് എന്താണ്?

അത് സർക്കാർ രക്ഷകൃത്വ ( patronising ) ഇടമാണ്‌. കേരളത്തിൽ അഞ്ഞൂറു എഴുത്തുകാർ അവിടെ കുടി എന്നാണ് സംഘടകർ അറിയിച്ചത്. ഈ അഞ്ഞൂറു പേരിൽ എത്രപേർ പാർശ്വവൽക്കരിക്ക്പെട്ട സമൂഹങ്ങളിൽ നിന്ന് ഉണ്ടായിരുന്നു? കേരളത്തിൽ അഞ്ഞൂറ് എഴുത്തുകാർ എന്ന് വച്ചാൽ ഒരു ജില്ലയിൽ എത്ര എഴുത്തുകാർ കാണും?
സർക്കാരിനെയൊ അധികാരത്തെയൊ അധികാരികളയൊ വിമർശിക്കുന്നവർ ഉണ്ടായിരുന്നു?

ഇങ്ങനെയുള്ള ബ്രാൻഡ് മാർക്കറ്റിംഗ് ഷോപ്പിംഗ് ഉത്സവങ്ങളിൽ പങ്കെടുക്കുന്നവരുടെ പ്രൊഫൈൽ വിശകലനം ചെയ്താൽ ഭൂരിപക്ഷം പേരും മേൽക്കോയമ ജാതിയുടെയും മേൽക്കോയ്മ അധികാര കക്ഷി രാഷ്ട്രീത്തിന്റയും അകമ്പടിക്കാരായിരിക്കും
മിക്കവാറും ഇങ്ങനെ ഉള്ള ഷോപ്പിംഗ് ടോക് ഷോപ്പ് ' ഉത്സവങ്ങൾ " സെൽഫി അവസര ഉത്സവങ്ങളാണ്. തൃശൂരിൽ കണ്ട പല ഫോട്ടോകളും അധികാര പാർട്ടിക്ക് വേണ്ടി അകമ്പടിചെയ്യുന്ന എഴുത്തുകരാണ്.
സർക്കാർ സ്പോൺസഡ്  സാഹിത്യ കൊണ്ടാടലിൽ മിക്കവാറും സർക്കാർ വിലാസം എഴുത്തുകാരും. അധികാര പാർട്ടിയുടെ ആശ്രീത മാന്യ ജനങ്ങളുമാണ്.
അങ്ങനെയുള്ള കോൺഫെമിസ്റ്റ് ക്ളോസ്ഡ് സ്പെസസാണ് എഴുത്തുകരെ സാധുത നൽകി ഒരു അധികാര വ്യവസ്‌ഥയുടെ ഭാഗമായി കോ ഒപ്റ്റ് ചെയ്യുന്നത്..അത് അധികാര മേൽക്കോയ്മകളുടെ ക്ലോസ്ഡ് സർക്യൂട്ടാണ്.
അങ്ങനെയുള്ള സർക്കാർ വിലാസം ഇടങ്ങളിൽ നോൺ കോൺഫോമിസ്റ്റ്കൾക്കും സർക്കാർ വിമർശന എഴുത്തുകാർക്കും വ്യത്യസ്ത പ്രതിപക്ഷ പാർട്ടികളുടെ അനുഭാവികൾക്കോ ഇടം കിട്ടാറില്ല.
പലപ്പോഴും അതാതു കാലത്തെ അധികാര അകമ്പടി സാഹിത്യകാരൻമാരും ' സാംസ്‌കാരിക ' നായകരൊക്കെ ഒഴിക്കിന് ഒത്തു നീന്തിയാലും അമ്പതോ അറുപതോ വർഷം കഴിഞ്ഞാൽ ഇന്ന് സെലിബ്രെറ്റ് ചെയ്യപ്പെടുന്നവരുടെ പലരുടെയും കാലത്തിയിന്റ് ഒഴുക്കിൽ ഒലിച്ചു പോകും.
അതെ സമയം ജീവിച്ചിരിക്കുമ്പോൾ അധികാരത്തിൽ നിന്ന് വഴി മാറി നടന്നു എഴുതിയവരുടെ കൃതികൾ കാലന്തരത്തിൽ ലോകത്തു എല്ലായിടത്തും വായിക്കപ്പെടും.

ജെ എസ്‌ അടൂർ

Join WhatsApp News
josecheripuram 2024-02-11 02:56:50
Everything is a business , Money talks bullshit walks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക