Image

ഓർമ്മകൾ പെയ്യുമ്പോൾ...(കവിത:നൈന മണ്ണഞ്ചേരി)

Published on 11 February, 2024
ഓർമ്മകൾ പെയ്യുമ്പോൾ...(കവിത:നൈന മണ്ണഞ്ചേരി)

 മഞ്ഞു പെയ്യുന്ന രാവിൽ ഞാൻ ഏകനായ്
ഓർമ്മ തൻ ജാലക വാതിൽ തുറക്കവെ
മധുരമെത്തുന്നു മനസ്സിൽ കുളിരായി
തരളം നിറഞ്ഞു നിൽക്കുന്നയോർമ്മകൾ..

ഇനിയുമെന്നിൽ നിറയുന്ന മഞ്ഞിന്റെ
നനവു  പെയ്യുമീ അനുഭൂതി ധാരയിൽ
കോടമഞ്ഞിൻ  തണുപ്പാർന്ന രാത്രിയിൽ
ഓർമ്മകൾ നിന്നു പെയ്യുന്ന വേളയിൽ..

അഴകെഴും നീലക്കുറിഞ്ഞി തൻ  വർണ്ണങ്ങൾ
പൂക്കുമീ താഴ് വാരം എത്ര മനോഹരം..
നിറയുമീ   മഞ്ഞിന്റെ നൈർമല്യമായ്
നീ പകർന്നോർമ്മകൾ എത്ര ചേതോഹരം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക