Image

2023ൽ യുഎസ് പൗരത്വം ലഭിച്ചത് 59,000 ഇന്ത്യക്കാർക്ക്; രണ്ടാം സ്ഥാനം (പിപിഎം) 

Published on 12 February, 2024
2023ൽ യുഎസ് പൗരത്വം ലഭിച്ചത് 59,000 ഇന്ത്യക്കാർക്ക്; രണ്ടാം സ്ഥാനം (പിപിഎം) 

ഇന്ത്യൻ വംശജരായ 59,000 പേർക്കു 2023ൽ യുഎസ് പൗരത്വം ലഭിച്ചതായി കുടിയേറ്റ വകുപ്പ്‌ (യുഎസ് ഐ സി എസ്) വെളിപ്പെടുത്തി: 6.7%. മെക്സിക്കോയിൽ നിന്നുള്ള 110,000 പേർ (12.7%) കഴിഞ്ഞാൽ ഏറ്റവുമധികം പുതിയ പൗരന്മാർ ഇന്ത്യയിൽ നിന്നാണ്. 

സെപ്റ്റംബർ 30നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ 870,000 വിദേശികൾക്കു പുതുതായി യുഎസ് പൗരത്വം ലഭിച്ചെന്നു ഏജൻസി വാർഷിക റിപ്പോർട്ടിൽ പറയുന്നു. 

ഫിലിപ്പൈൻസിൽ നിന്നു 44,800 (5.1%) പേർക്കു പൗരത്വം ലഭിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നു 35,200 (4%). 

കുറഞ്ഞത് അഞ്ചു വർഷം യുഎസിൽ നിയമാനുസൃതമായി താമസിച്ചിരുന്നവർക്കാണ് പൗരത്വത്തിനു അപേക്ഷിക്കാൻ യോഗ്യത. ഭാര്യ/ഭർത്താവ് മൂന്നു വർഷം പൂർത്തിയാക്കിയിരിക്കണം. 

59,000 Indians got US citizenship in 2023 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക