ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എട്ടു മുൻ ഇന്ത്യൻ സൈനികരെ വിട്ടയച്ചിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. എട്ടാമത്തെയാൾ പിന്നാലെ എത്തും.
ദഹ്റാ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ചാര കുറ്റം ആരോപിച്ചാണ് ഖത്തർ വധശിക്ഷയ്ക്കു വിധിച്ചത്. "ഈ ഇന്ത്യക്കാരെ മോചിപ്പിക്കാനും തിരിച്ചു നാട്ടിലേക്കു അയക്കാനും തീരുമാനിച്ച ഖത്തർ അമീറിനു ഞങ്ങൾ നന്ദി പറയുന്നു," വിദേശകാര്യ വകുപ്പ് ഡൽഹിയിൽ പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിൽ നയതന്ത്ര തലത്തിൽ നടത്തിയ ചർച്ചകളെ തുടർന്നു വധശിക്ഷ ഇളവ് ചെയ്തു ദീർഘകാല തടവ് ശിക്ഷയാക്കി മാറ്റിയിരുന്നു. പിന്നീട് അനുവദിക്കപ്പെട്ട 60 ദിവസത്തിനുള്ളിൽ അമീറിനു നൽകിയ അപ്പീലിന്മേലാണ് അദ്ദേഹത്തിന്റെ ഉത്തരവുണ്ടായത്.
ഒമാൻ സൈന്യത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന അന്തർവാഹിനിയിൽ ജോലി ചെയ്തിരുന്ന നാവികർ ചാരപ്പണി നടത്തിയെന്ന കുറ്റം ആരോപിച്ചായിരുന്നു ഖത്തർ കോടതി മരണ ശിക്ഷ വിധിച്ചത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, കമാൻഡർ പുരാണേന്ദു തിവാരി, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, കമാൻഡർമാരായ സുഗുണകർ പക്കല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സെയ്‌ലർ രാഗേഷ് എന്നിവർ ഇന്ത്യൻ നേവിയിൽ കറ പുരളാത്ത 20 വർഷത്തെ സേവന ചരിത്രം ഉള്ളവരാണെന്നു വിദേശകാര്യ വകുപ്പ് പറഞ്ഞു.
7 Indian ex-navy personnel freed by Qatar back home