Image

കാലാബുറഗി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ ഇടം നേടി 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്'

Published on 12 February, 2024
കാലാബുറഗി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ ഇടം നേടി 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്'

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' എന്ന ടൈം-ലൂപ്പ് ഹൊറര്‍ ചിത്രം ബെംഗളൂരുവിലെ ഏഴാമത് കാലാബുറഗി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലേയ്ക്ക് തിരഞ്ഞെടുത്തു. കര്‍ണാടകയിലെ മള്‍ട്ടി മീഡിയ കമ്പനിയായ മനോമേയ് സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിന്റെ ഏഴാമത്തെ സീസണ്‍ ഫെബ്രുവരി 24 ന് മല്ലേശ്വരത്തെ മനോമേയ് സ്റ്റുഡിയോസില്‍ വെച്ച് നടക്കും.     

ഇതിനകം തന്നെ ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സില്‍ മികച്ച പരീക്ഷണ ചിത്രത്തിനും, കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റില്‍ മികച്ച ചിത്രത്തിനും, ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുമുള്ള അവാര്‍ഡ് നേടിയ ചിത്രം മഹാരാഷ്ട്രയിലെ റീലിസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസല്‍ ഖായിസ്. ലൈന്‍ പ്രൊഡ്യൂസര്‍: ബ്രയന്‍ ജൂലിയസ് റോയ്. മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Official Insta post: https://www.instagram.com/p/C3O-arhRVB2

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക