Image

കേരളം ഒരൊറ്റ നഗരം- അർബൻ കമ്മീഷൻ, കെയർ ഹബ്, മറ്റൊരു മോഡൽ (കുര്യൻ പാമ്പാടി)

Published on 12 February, 2024
കേരളം ഒരൊറ്റ നഗരം- അർബൻ കമ്മീഷൻ, കെയർ ഹബ്, മറ്റൊരു മോഡൽ (കുര്യൻ പാമ്പാടി)

വീതികൂട്ടി വിരിച്ചൊരുക്കിയ രാജപാതകളും ഹൈ സ്പീഡ് ട്രെയിനുകളും വരാനിരിക്കുന്ന എരുമേലി ഉൾപ്പെടെ അഞ്ചു ഇന്റർനാഷണൽ എ യർപോർട്ടുകളും അതിവേഗ ഇന്റർനെറ്റും യന്ത്രവത്കൃത കൃഷിയിടങ്ങളും ഡയറി ഫാമുകളും  വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടൈനർ തുറമുഖവും ഒക്കെ ഉൾക്കൊള്ളുന്ന കേരളം  2030 ആകുമ്പോൾ ഒരൊറ്റ നഗരമായി മാറും.

നൂറെത്തിയ എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള

ഇപ്പോൾ തന്നെ നൂറു കവിഞ്ഞ 4226  പൗരൻമാരുള്ള കേരളത്തിൽ 70 ലക്ഷം പേർ  അതിവേഗം ഷഷ്ടിപൂർത്തി കഴിഞ്ഞവരാകും. പഠിക്കാനും സ്ഥിരതാമസത്തിനുമായി യുവജനങ്ങൾ വിദേശത്തേക്ക് പലായനം ചെയ്യുന്ന പശ്ചാത്തലത്തിൽ വയോവൃദ്ധരെ പരിചരിക്കാൻ ആളില്ലെന്ന ഭീകര സത്യം കേരളത്തെ  തുറിച്ചു നോക്കുന്നു.

നൂറു തികഞ്ഞ നാലായിരം പേർ, സ്ത്രീകൾ കൂടുതൽ

അതു കൊണ്ടാണ് സംസ്ഥാനത്തെ പൂര്ണമായതും വയോജന സൗഹൃദമാക്കാനുള്ള പരിപാടികളുമായി പുതിയ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി 5 നു തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചത്. നോബൽ സമ്മാനജേതാവ് അമർത്യ സെൻ ലോകത്തിന്റെ മുമ്പിൽ ഉയർത്തിക്കാട്ടിയ കേരളമോഡലിന്റെ മറ്റൊരു വരൂപം.

ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും ധാരാളമുള്ള കേരളത്തിൽ പ്രകൃതി സുന്ദരമായ സ്ഥലങ്ങളിൽ സ്വകാര്യ മേഖലയുടെ സഹായത്തോടെ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. വിശ്രമ ജീവിതത്തിനും പരിചരണത്തിനുമായി വിദേശത്തുനിന്നു പോലും ആളുകൾ എത്തുന്ന ഹബ് ആയി കേരളത്തെ മാറ്റും.

പെൻഷൻ വാങ്ങാൻ ഒത്തുകൂടിയ വന്ദ്യ വയോധികർ

മുതിർന്ന പൗരൻമാരുടെ സൗഖ്യം ഉറപ്പാക്കാനായി ചെലവ് കുറഞ്ഞ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന വാർധക്യ സൗഹൃദ ഭവനം പദ്ധതി കോട്ടയത്തെ ഗാന്ധിനഗറിലും തിരുവനന്തപുരത്തെ നെട്ടയത്തും ഉടനെ നടപ്പാക്കും  കോട്ടയത്ത് ഗാന്ധിനഗറിൽ ജീവിക്കുന്ന എന്റെ അയൽവക്കത്തു ഹൗസിങ് ബോർഡ് വക  സ്ഥലത്താവും ഒരു കേന്ദ്രം.

ഹൗസിങ് ബോർഡ് കോളനിയിൽ ഇപ്പോൾ നൂറ്റമ്പതോളം വീടുകളും വർക്കിങ് വിമൻസ്  ഹോസ്റ്റലുമുണ്ട്. ഹോസ്റ്റലിനു മുമ്പിൽ  റെസിഡന്റ്‌സ് പാർക്കിനായി നീക്കിച്ചിരുന്ന സ്ഥലം വെറുതെ കിടക്കുന്നു, അവിടയാവണം പുതിയ വയോജന സൗഹൃദ സ്ഥാപനം വരികയെന്നു റെസിഡന്റ്‌സ് അസോസിയേഷൻ  സെക്രട്ടറി ഹോസ്ഐങ് ബോർഡ് റിട്ട. എക്സികുട്ടീവ് എഞ്ചിനീയർ അനിൽ കുമാർ കരുതുന്നു.

നൂറാം പിറന്നാളിൽ  വിഎസ് അച്യുതാനന്ദൻ

വയോജനങ്ങൾക്ക് ലെ പോഷകാഹാരവും മരുന്നും ആരോഗ്യപരിരക്ഷയും  ഉൾപ്പെടെയുള്ള ലൈഫ്‌ പ്ലസ് എന്നൊരു സ്‌കീം പ്രഖ്യാപിച്ചു കയ്യടി വാങ്ങുന്ന ഒരു മാധ്യ രാജാവിനെപ്പറ്റിയുള്ള സക് സഷൻ എന്ന ടിവി പരിപാടിയുടെ അവസാന എപ്പിസോഡുകൾ കണ്ടപ്പോൾ കേരള ഗവർമെന്റിന്റെ പുതിയ നീക്കാം ശ്രദ്ധയിൽ പെട്ടു. ഇത് കയ്യടി വാങ്ങാനുള്ള പരിപാടിയായി കലാശിക്കാതിരുന്നെന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

ഗവർമെന്റിന്റെ നല്ല നീക്കങ്ങളിൽ ഒന്നാണ്  അർബൻ കമ്മീഷന്റെ നിയമനം. കേരളമൊട്ടാകെ ഒരൊറ്റ നഗരമായി മാറുമ്പോഴുണ്ടാകാവുന്ന പ്രശനങ്ങൾ അവലോകനന്മ ചെയ്യുന്ന കമ്മീഷൻ ഒരു വർഷത്തിനകം ശുപാർശകൾ സമപ്രപിക്കണമെന്നണ് നിർദേശം. നഗരവൽക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവഗാഹമുള്ള പ്രഗത്ഭരാണ്  അംഗങ്ങൾ.

നഗരകമ്മീഷൻ-ജാനകി നായർ, സതീഷ്, രവീന്ദ്രൻ, ടിക്കേന്ദർ

ഡബ്ലിനിലെ അർബൻ പ്രഫസർ എം. സതീഷ്‌കുമാർ, ജെഎൻയുവിലെ മുൻ ഹിറ്ററി പ്രൊഫസർ ജാനകി നായർ, ന്യൂഡൽഹി സ്‌കൂൾഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ പ്രൊഫസർ കെ. ടി. രവീന്ദ്രൻ, ഷിംലയിലെ മുൻ ഡെപ്യുട്ടി മേയർ  ടിക്കേന്ദർ സിംഗ് പാൻവാർ  എന്നിവർ അംഗങ്ങളാണ്.

ബാഗ്ലൂർ നഗരത്തിൽ പഠിച്ചു വളർന്ന ജാനകി നായർ ആ നഗരത്തിന്റെ ചരിത്രപരമായ വളർച്ചയെക്കുറിച്ച് പുസ്‌തകങ്ങൾ രചിച്ച ആളാണ്‌. കോട്ടയത്ത് എൻജി യൂണിവാഴ്സിറ്റിയിൽ നടന്ന ചരിത്ര കോൺഗ്രസിനു വന്ന പ്പോൾ  അവരുമായി ആശയങ്ങൾ പങ്കുവയാക്കാൻ എനിക്കു അവസരം ലഭിച്ചു.  ജെഎൻയുവിലെ സമരമുഖങ്ങളിൽ പലപ്പോഴും അവരെ കണ്ടിട്ടുണ്ട്.  

അയൽക്കാരൻ 104 എത്തിയ കുര്യാക്കോസ്

മുപ്പത്തെട്ടു വർഷം മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യയിൽ ആദ്യമായി നാഷണൽ കമ്മീഷൻ ഓൺ അർബനൈസേഷൻ സൃഷ്ടിക്കുന്നത്‌. അതിനു കാര്യമായ പുരോഗതി ഉണ്ടായില്ല. അതിനുശേഷം ഈ രംഗത്ത് മൗലികമായ നീക്കം നടത്തുന്ന ആദ്യ സംസ്ഥാനം കേരളമാണ്. നഗരവൽക്കരണം പ്രശനമായി വന്ന ഗുജറാത്ത്, മഹാരാഷ്ട്രം, തമിഴ് നാട്, പഞ്ചാബ് സംസ്ഥാനങ്ങൾ പിന്നാലെ വരാൻ എല്ലാ സാധ്യതയുമുണ്ട്.

കേരളത്തിൽ സഹതാബ്ദി ഘോഷിച്ച 4266 ഉണ്ടെന്നു പറഞ്ഞല്ലോ. സ്ത്രരകളാണ് കൂടുതൽ. കോട്ടയം ജില്ലയിൽ മാത്രം 415 പേരുണ്ട്. 142 പുരുഷൻമാരും 273 സ്ത്രീകളും.  മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും വിശ്രുത എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ളയും ഈ വന്ദ്യവയോധികരിൽ പെടും. വിഎസിന് കഴിഞ്ഞ ഒക്ടോബർ 20നു നൂറു തികഞ്ഞു. ഓംചേരിയ്ക്കു ഫെബ്രുവരി ഒന്നിനും. ഞാൻ പഠിച്ച കോട്ടയം സിഎംഎസ് കോളജിന്റെ പൂർവ വിദ്യാർഥിയാണ് ഓംചേരി.

നാലു തലമുറകൾ-കുര്യാക്കോസ്, വക്കച്ചൻ, ജ്യോതിഷ്, ജിയോൻ

മലയാളത്തിന്റെ ഏറ്റവും വലിയ കഥാകാരൻ ടി. പദ്‌മനാഭനു ഫെബ്രുവരി 5ന് 93 പൂർത്തിയായി. എംടി വാസുദേവൻ നായർ 91 ലേക്കടുക്കുന്നു. ഇവരൊക്കെ ആരോഗ്യവാന്മായിരിക്കുന്നത് മലയാളിയുടെ സുകൃതം. ഇംഗ്ളീഷിൽ ഈ പ്രായത്തെ ഗോൾഡൻ ഈയേർസ് (സുവർണ

ഗന്ധിനഗറിൽ എനിക്ക് നല്ല പരിചയമുള്ള പുതിയാപറമ്പിൽ കുറിയാക്കോസ്‌  ചേട്ടന് അടുത്തമാസം 20നു  104 ആം പിറന്നാൾ. ആറുപതിറ്റാണ്ടു മുമ്പ് കോട്ടയം മെഡിക്കൽ കോളജിനു സ്ഥലം അക്ക്വയർ ചെയ്തപ്പോൾ ഒരേക്കർ സ്ഥലം അടിയറവു ചെയ്യേണ്ടി വന്നു. നഷ്ടപരിഹാരം കിട്ടിയതാകട്ടെ സെന്റിന് 10  രൂപ!

ജ്യോതിഷും ജോസിയും ജിയോണും ചൈനയിലെ ചെങ്ടുവിൽ

തികഞ്ഞ കർഷകൻ. ഇഎംഎസ് ലോകത്താദ്യമായി കമ്മ്യുണിസ്റ് മുഖ്യമന്ത്രിയായ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടു ചെയ്ത ആൾ. കുമാരനല്ലൂർ പഞ്ചായത്തു കോട്ടയം മുനിസിപ്പാലിറ്റിയായി വികസിച്ച

പ്പോൾ ഞാനും കുര്യാക്കോസ്  ചേട്ടനും ഒന്നാംവാർഡിലെ അംഗങ്ങളായി.

റോഡും തോടും ഒന്നുമില്ലാത്ത കാലങ്ങളിൽ നടന്നു പോയി അതിരമ്പുഴ പെരുന്നാളും വെടിക്കെട്ടും കണ്ട ആളാണ്‌ ചേട്ടൻ. കഴുന്നെള്ളിപ്പിനു ഫിഡിലിസ്റ് ടിD മാത്യുവിന്റെ പിന്നാലെ നടന്നുനീങ്ങുമായിരുന്നു. വെടിക്കെട്ടിന്റെ ഇടവേളകളിൽ ചിക്കുപായും വട്ടിയും കുട്ടയുമൊക്കെ വാങ്ങി തലയിലേറ്റി വെളുപ്പിന് മടങ്ങിയെത്തും.  

 കോട്ടയം കല്ലറയിലെ സെന്റ് മാത്യൂസ് ഓൾഡ് ഏജ് ഹോം

മകൻ വക്കച്ചൻ എന്ന പിവി വർക്കി (76) കൃഷിവകുപ്പിൽ ഡെമോൺസ്‌ട്രേറ്റർ ആയി റിട്ടയർ ചെയ്തു. വയനാട്ടിലെ കല്പറ്റയിലായിരുന്നു ആദ്യ നിയമനം. മകൻ ജ്യോതിഷ് വർഗീസ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച് ബഹറിൻ, ഖത്തർ, ചൈന, യുകെ എന്നിവിടങ്ങളിൽ ഷെഫ് ആയും ഹോട്ടൽ മാനേജ്‌മെന്റ് ടീച്ചറായും ട്രെയ്‌നറായും  സേവനം ചെയ്തു.

ചൈനയിലെ ചെങ്ഡു, ഗുലിയാഗ് നഗരങ്ങളിലെ കെമ്പിൻസ്കി  പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എക്സിക്യൂട്ടീവ് ഷെഫ് ആയിരുന്നു. മാൻഡറിനും കാന്റണീസും അറിയാം. അച്ചടക്കത്തിലും കഠിനാദ്ധ്വാനത്തിലും ചൈനയെ വെല്ലാൻ ബുധ്ധിമുട്ടും. സ്റ്റാർ ഹോട്ടലുകളിൽ വരുന്നവരിൽ ഏറെയും ലക്ഷാധിപതികളായ  ചൈനക്കാരാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലക്ഷ്വറി കാറുകൾ വിൽക്കുന്ന സംസ്ഥാനം  കേരളമാണല്ലോ. ഗാന്ധിനഗറിന് സമീപം കാരിത്താസ് ഹോസ്പിറ്റലിന് എതിർവശത്തെ  ഹൈവേക്കു ചുറ്റും ആഗോള കാർ കമ്പനികളുടെ ഷോറൂമുകൾ. ടോയോട്ടയും നിസാനും ഹോണ്ടയും റെനോയും എല്ലാം.

അവാർഡുകൾ വാരിക്കൂട്ടിയ സക്‌സഷൻ  ടിവി സീരിസ് താരങ്ങൾ

ടോയോട്ടയുടെ 63.10 ലക്ഷം മുതൽ 2.8 കോടി വരെ ഷോറൂം വിലയുള്ള ലെക്സസ് കാറുകൾ കേരളത്തിൽ അവതരിച്ച ദിവസമാണ് ഞാൻ പുതിയാപറമ്പിൽകുര്യാക്കോസിനെ കാണാൻ വീണ്ടും എത്തുന്നത്. ചുവപ്പും വെള്ളയും ചെമ്പകപ്പൂക്കൾ സുഗന്ധം പരത്തുന്ന മുറ്റത്തു ചാരുപടിയുള്ള  രണ്ടുനില വീട്.

എനിക്കും സുഹൃത്തോട് ജേക്കബ് ആക്കാംക്കംപറമ്പിലിനും ചായ തന്നു. 'സാറിന്റെ വീട്ടിൽ വന്നു കാപ്പിയും പലഹാരവും കഴിച്ചിട്ടുണ്ട് ഞാൻ, മക്കൾ എവിടെയാണ്?' ചേട്ടൻ ചോദിച്ചു, മൂത്തമകന്റെ പേരും പറഞ്ഞു, 'ഞങ്ങൾ വരുമാനം പറയാറുണ്ടായിരുന്നു'.

 'ചൈനയിലെ ഞങ്ങളുടെ ഹോട്ടലുകളിൽ ചേക്കേറുന്നവരെല്ലാം ബെൻസ്, ഓഡി, ബിഎംഡബ്ള്യു  കാറുകളിൽ ആണെത്തുന്നത്,' ജ്യോതിഷ് സാക്ഷ്യപെടുത്തി. ബിഎ ബിഎഡ് ബിരുദം നേടി കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു ഭാര്യ ജോസി. ചൈനയിൽ പോയിട്ടുണ്ട്. പക്ഷെ ബുള്ളറ്റ് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. ജിയോൻ, ജീൻ, ജുവാന മക്കൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക