റിയാദ് : റിയാദിലെ യാത്ര പ്രേമികളുടെ കൂട്ടായ്മയായ ''യാത്ര ' സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു വിനോദ യാത്ര സംഘടിപ്പിക്കുന്നു.
അല്‍ഖര്‍ജ്ജ് ഭാഗത്തുള്ള ഹീത്തു ഗുഹ, സ്റ്റൗബെറി ലേക്ക് ഫാം, സതേണ്‍ അറേബ്യന്‍ ഹോഴ്‌സ് സ്റ്റഡ്, ലേക്ക് പാര്‍ക്ക് എന്നിവടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 23 വെള്ളിയാഴ്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വൈകുന്നേരം ക്യാമ്പ് ഫയറോട് കൂടി യാത്ര അവസാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.