2024 ലോക്‌സഭാ ഇലക്ഷന്‍ സമീപിച്ചിരിക്കെ രാജ്യത്തെ പ്രമുഖപത്രങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയകളുടെയും സര്‍വ്വേകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. ഇത്തരം സര്‍വ്വേകള്‍ക്ക് വലിയ പ്രധാന്യമൊന്നും പൊതുജനങ്ങള്‍ കല്‍പിക്കാറില്ല. അതിന്റെ കാരണം ഇവരുടെ കണ്ടെത്തലുകളൊന്നും ഇലക്ഷന്‍ റിസല്‍റ്റ് വരുമ്പോള്‍ ശരിയാകാറില്ല എന്നതുതന്നെ. ഉദാഹരണത്തിന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛത്തീഘട്ടിലും കൊണ്‍ഗ്രസ്സ് വിജയിക്കുമെന്നായിരുന്നു മീഡിയകളുടെ കണ്ടെത്തല്‍. റിസല്‍ട്ട് വന്നപ്പോള്‍ ഈരണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിയെയാണ് വിജയിപ്പിച്ചത്. ഇപ്പോള്‍ ലോക്‌സഭാ ഇലക്ഷന്റെ ഫലത്തെപറ്റി സര്‍വ്വേകള്‍ പറയുന്നത് ബി ജെ പി 300 + സീറ്റുകള്‍ നേടുമെന്നാണ്. ഇന്നത്തെ ചുറ്റുപാടുകളില്‍ ഫലമെന്തായിരിക്കുമെന്ന് വിശകലനം ചെയ്യുന്ന നിഷ്പക്ഷമതികളായവര്‍ക്ക് മീഡിയകളുടെ പ്രവചനത്തെ ആശ്രയിക്കതെതന്നെ പറയാന്‍ സാധിക്കും ബി ജെ പി വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികരതതിലെത്തുമെന്ന്., അതായത് കാരണവര്‍തന്ന വീണ്ടും തറവാട് ഭരിക്കുമെന്ന്. അദ്ദേഹത്തിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണമികവ് ജനങ്ങള്‍ അംഗീകരിച്ചതാണ്. (കേരളത്തിലല്ല)
കേന്ദ്രത്തില്‍ നാനൂറിലധികം സീറ്റുകള്‍നേടി ബി ജെ പി അധികാരത്തിലെത്തുമെന്നാണ് മോദിയുടെ അവകാശവാദം. ഇന്‍ഡ്യന്‍ രാഷ്ട്രീയ കാലാവസ്ഥ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അവകാശവാദം തെറ്റാണന്ന് പറയാനാകില്ല. അതിന്റെ കാരണം ശക്തമായ പ്രതിപക്ഷം ഇല്ലന്നതുതന്നെ. രാജ്യത്തുടനീളം വേരുകളുള്ള കോണ്‍ഗ്രസ്സ് ശക്തനായ നേതാവില്ലാതെ പതറുന്ന കാഴ്ച്ചയാണ് കാണുന്നത്. ആപാര്‍ട്ടി സീറ്റുകള്‍ക്കായി പ്രാദേശികപാര്‍ട്ടികളുടെ ദയാദാക്ഷിണ്യത്തിനുവേണ്ടി അവരുടെ വീട്ടുപടിക്കല്‍ കാത്തുനില്‍കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. രാഹുല്‍ഗന്ധിക്ക് നേതൃത്വപാടവമില്ല., പാര്‍ട്ടിയെ നയിക്കാന്‍ കഴിവില്ലാത്ത അദ്ദേഹം എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. തെക്കുവടക്ക് നടന്നാല്‍ നേതാവാകാമെന്ന് അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ചിരിക്കുന്നു. പരാജയം മുന്നില്‍കണ്ടാണ് സോണിയഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാതെ രാജസ്ഥാനില്‍പോയി രാജ്യസഭയിലേക്ക് ടിക്കറ്റ് വാങ്ങി., വേറെ എവിടെ പോകാന്‍. 2019 ല്‍ ഉത്തര്‍പ്രദേശില്‍നിന്ന് കോണ്‍ഗ്രസ്സ് വിജയിച്ച ഒരേയൊരു പാര്‍ലമെന്റ് മെമ്പറായിരുന്നു സോണിയ. രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റു. അവസാനം വയനാട്ടില്‍വന്ന് മുസ്‌ളീം ലീഗിന്റെ സഹായത്തോടെയാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഇപ്രാവശ്യവും വയനാടുതന്നെ ആയിരിക്കും രാഹുലിന്റെ ആശ്രയം.
കേരളത്തില്‍ മൂന്ന് ലോകസഭാസീറ്റുകള്‍ വേണമെന്ന് മുസ്‌ളീംലീഗ് ആവശ്യപ്പെട്ടിരിക്കയാണ്. ലീഗിന്റെ ആവശ്യം അംഗീകരിക്കാതി—രിക്കാന്‍ കോണ്‍ഗ്രസ്സിനാകില്ല. അങ്ങനെ കൊടുത്താല്‍ കോണ്‍ഗ്രസ്സിനെ പിന്‍തുണക്കുന്ന മറ്റ്‌സമുദായങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് പറയാനാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചാം മന്ത്രിസ്ഥാനം അംഗീകരിച്ചതാണല്ലോ അടുത്തഇലക്ഷനില്‍ എല്‍ ഡി എഫിന്റെ വനവിജയത്തിന് കാരണമായത്.
ദക്ഷിണേന്ത്യയാണ് ബി ജെ പിക്ക് ബാലികേറാമല. തെലുങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം ഈ സംസ്ഥാനങ്ങള്‍ ബി ജെ പിയെ വരവേല്‍ക്കാന്‍ മടിച്ചുനില്‍കുകയാണ്. കര്‍ണാടകയാണ് അതിനൊരു അപവാദം. അവിടെ 2019ലെ ഇലക്ഷനില്‍ ബി ജെ പി ഒന്നൊഴികെ എല്ലാസീറ്റുകളും നേടി. ഇപ്രാവശ്യവും അങ്ങനെതന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. തെലുങ്കനയില്‍ നാലോ അഞ്ചോ സീറ്റുകളും കേരളത്തില്‍ രണ്ട് സീറ്റുകളും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രയില്‍ വൈ. എസ്സ് ആര്‍ കോണ്‍ഗ്രസ്സ് ബി ജെ പിയുടെ സഖ്യകക്ഷി അല്ലെങ്കിലും പാര്‍ലമെന്റിലെ വോട്ടെടുപ്പുകളില്‍ ഭരണകക്ഷിയെയാണ് പിന്തുണച്ചിരുന്നത്. ദക്ഷിണേന്ത്യയില്‍നിന്ന് ഒരുസീറ്റുപോലും കിട്ടിയില്ലെങ്കിലും ബി ജെ പി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.
തറവാട്ടില്‍ ശക്തനായ കാരണവര്‍ ഉണ്ടെങ്കില്‍ അന്തേവാസികള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങാം. കാരണവര്‍ കഴിവില്ലാത്തവനും ധൂര്‍ത്തനും അഴിമതിക്കാരനും ആണെങ്കില്‍ തറവാട് മുടിഞ്ഞതുതന്നെ. നരേന്ദ്ര മോദിയെപറ്റി അങ്ങനെയൊരു അപവാദം പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ആഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെല്ലാം ചീറ്റിപ്പോകുന്ന കാഴ്ച്ചയാണ് കണ്ടത്. മോദിക്കതിരെ അടിസ്ഥനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെപേരില്‍ സുപ്രീംകോടതി അദ്ദേഹത്തെ ശാസിക്കകയുണ്ടായി. പ്രതിപക്ഷത്തിന് ഇപ്പോള്‍ പറയാനുള്ളത് മണിപ്പൂര്‍ വിഷയം മാത്രമാണ്. അത് കേരളത്തിലല്ലാതെ മണിപ്പൂരില്‍പോലും വിലപ്പോകില്ല. കേരളത്തിലും ജനങ്ങള്‍ സത്യാവസ്ത മനസിലാക്കി തുടങ്ങി.
ഇന്‍ഡ്യ പുരോഗതിയിലൂടെ സഞ്ചരിക്കുന്നത് ജനങ്ങള്‍ നേരിട്ട് കാണുന്നുണ്ട്. അവരുടെ കണ്‍മുമ്പിലൂടെയാണ് ആറുവരിയും നാലുവരിയും പാതകള്‍ കടന്നുപോകുന്നത്. പ്രധാനമന്ത്രി തങ്ങളുടെ കാര്യത്തില്‍ തല്‍പരനാണന്ന് സാധാരണജനങ്ങള്‍ക്കറിയാം. അദ്ദേഹം തുടര്‍ന്നുഭരിച്ചാല്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവരുടെ പ്രധാനമന്ത്രി ലോകംബഹുമാനിക്കുന്ന വ്യക്തിയാണന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു.
യാതൊരു തത്വദീക്ഷയുമില്ലാത്ത പ്രതിപക്ഷപര്‍ട്ടികളെ ഭരണം ഏല്‍പിച്ചാല്‍ അവര്‍ നാടിനെ മുടിക്കുമെന്ന് മുന്‍അനുഭവങ്ങളില്‍നിന്ന് ജനം മനസിലാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാംടേമിലെ ഭരണം കണ്ടതാണല്ലോ. അദ്ദേഹം ശുദ്ധനും അഴിമതിക്കാനല്ലാത്തവനും ആയിരുന്നെങ്കിലും ഡി എം കെ പോലുള്ള ഘടകകക്ഷികള്‍ ഖജനാവ് തൂത്തുവാരുന്നത് അദ്ദേഹം നിസഹായനായി നോക്കിനിന്നു. അഴിമതി കണ്ടുപിടിതച്ചത് ഡി എം കെ ആണന്ന് പറയാറുണ്ട്. ഇന്‍ഡ്യ ഓര്‍ക്കാനിഷ്ടപ്പെടാത്ത പണ്ടത്തെ അഴിമതിഭരണം വീണ്ടുംകൊണ്ടുവരാന്‍ ജനം ഇഷ്ടപ്പെടുന്നില്ല,
samnilampallil@gmail.com