Image

പൂഞ്ഞാറില്‍ അരുതാത്തത് സംഭവിച്ചു (ലേഖനം: സാം നിലംപള്ളില്‍)

Published on 27 February, 2024
പൂഞ്ഞാറില്‍ അരുതാത്തത് സംഭവിച്ചു (ലേഖനം: സാം നിലംപള്ളില്‍)

മണിപ്പൂരിന്റെപപേരില്‍ ഇപ്പോഴും കണ്ണുനീര്‍ പൊഴിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടെ അറിവിലേക്കാണ് ഈ ലേഖനം. കോട്ടയം ഡിസ്ട്രിക്കില്‍ ഈരാറ്റുപേട്ടക്കുസമീപം അരുവിത്തറയിലുള്ള കത്തോലിക്കപള്ളിയുടെ കോംപൗണ്ടില്‍ അതിക്രമിച്ചുകയറി അവിടുത്തെ കൊച്ചച്ചനെ ബൈക്കിടിച്ചുവീഴ്ത്തിയ സുഡാപ്പി പൈതങ്ങളെ പിണറായി വിജയന്റെ പോലീസ് അറസ്റ്റുചെയ്‌തെങ്കിലും അവരുടെയൊന്നും പേരുകള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. പേരുകള്‍ വെളിപ്പെടുത്തതിന്റെ കാരണം അവര്‍ സുഡാപ്പികുഞ്ഞുങ്ങള്‍ ആയതുകൊണ്ടാണ്.  

കുര്‍ബാന നടക്കുന്ന സമയത്ത് ബൈക്കുകളുമായി പള്ളിമുറ്റത്ത് അഭ്യാസം നടത്തുന്നതിനെ അച്ചന്‍ ചോദ്യംചെയ്തു. പൈതങ്ങളോട് (അവരില്‍ പതിനഞ്ചു മുതല്‍ ഇരുപത്തഞ്ച് വയസുവരെയുള്ളവര്‍) ശല്യമുണ്ടാക്കാതെ പുറത്തുപോകാന്‍ അച്ചന്‍ കര്‍ത്താവിന്റെ നമാത്തില്‍ അപേക്ഷിച്ചു. കുഞ്ഞുങ്ങളുണ്ടോ കൂട്ടാക്കുന്നു. അവര്‍പൂര്‍വ്വാധികം ശബ്ദമുണ്ടാക്കി ബൈക്ക്‌റേസും കാരോട്ടമത്സരവും കാഴ്ച്ചവെച്ചു. കോംപൗണ്ടിലേക്കുള്ള ഗേറ്റടക്കാന്‍പോയ കൊച്ചച്ചനെയാണ്  ഒരുസുഡാപ്പികുഞ്ഞ് ബൈക്കിടിച്ച് വീഴ്ത്തിയത്. അച്ചനിപ്പോള്‍ ആശുപത്രിയിലാണ്.

ഒരു വര്‍ക്ഷീയവാദിയെയും ആശുപത്രിയിലേക്ക് കടത്തിവടരുതെന്ന് മുഖ്യന്റെ കര്‍ശ്ശന നിര്‍ദ്ദേശം പോലീസിനുള്ളതിനാല്‍ അച്ചന്റെ ഇപ്പോഴത്തെ അവസ്തയെന്താണെന്ന് ഊഹിക്കാനെ കഴിയു.
മൂക്കിനുമുന്‍പില്‍ ഇങ്ങനെയൊരു സംഭവംനടന്നത് മണിപ്പൂരിലെ സംഭവവികാസങ്ങള്‍ അതിശയോക്തികലര്‍ത്തി റിപ്പോര്‍ട്ടുചെയ്തുകൊണ്ടാരുന്ന മലയാളപത്രങ്ങള്‍ അറിഞ്ഞതേയില്ല. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടതുവലത് ഭേദമെന്യെ കണ്ടില്ലെന്ന് ഭാവിച്ചു. ക്രിസ്ത്യാനികളുടെ സംരക്ഷകരായ കേരളകോണ്‍ഗ്രസ്സുകാരും തങ്ങള്‍ ഈ നാട്ടുകാരല്ല എന്നഭാവത്തില്‍ തലകുനിച്ചുനടന്നു. ജോസ് കെ മാണിയും, പി ജെ ജോസഫും ഏതോമാളത്തില്‍ പോയൊളിച്ചു. കെ, സുധാകരന്‍ കൊടുത്ത ഇലക്ട്രിക്ക് ഷോക്കില്‍നിന്ന് മുക്തനാകാത്തതിനാല്‍ മൈ -ഡിയര്‍ സതീശന്‍ സംഭവമൊന്നും അറിഞ്ഞതേയില്ല. (മൈ - ഡിയര്‍ എന്നുള്ളത് കെ. മുരളീധരന്റെ വാ്യഖ്യാനമാണ്)


കത്തോലിക്ക സഭ പ്രൊഫസര്‍ ജോസഫിനോടുചെയ്ത പാതകത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രൊഫസറുടെ  കൈവെട്ടിയ കാപാലികന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണല്ലോ സഭ അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. അദ്ദേഹത്തിന്റെ പ്രിയപത്‌നി ജീവത്യാഗം ചെയ്തിട്ടും മനസിനെ കല്ലാക്കിയ പരിശുദ്ധപിതാക്കന്മാര്‍ സ്വന്തംപള്ളിമുറ്റത്ത് സുഡാപ്പികുഞ്ഞുങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ ഭയന്നുവിറച്ചു. ജോസഫ് സാറിന്റെ കൈവെട്ടിയപ്പോള്‍ അദ്ദേഹത്തോടൊപ്പംനിന്ന് സുഡാപ്പികളെ ചോദ്യംചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ അവരുടെ കുഞ്ഞുങ്ങള്‍ പള്ളികോംപൗണ്ടില്‍ കയറാന്‍ ധൈര്യപ്പെടില്ലായിരുന്നു.


ഇടതുമുന്നണിയും അവരുടെ ബി ടീമായ യു ഡി എഫും കേരളം ഭരിക്കുന്ന കാലത്തോളം ക്രിസ്ത്യാനികള്‍ക്ക് വായടച്ച് നിശബ്ദരായി കഴിയുകയേ മാര്‍ഗമുള്ളു. കാരണം നിങ്ങള്‍ വെറും പതിനാറ് ശതമാനമാണ്. നിങ്ങളുടെ പതിനാറുശതമാനത്തേക്കാള്‍ മുസ്‌ളീംങ്ങളുടെ മുപ്പത്തഞ്ച് ശതമാനമാണ് അവര്‍ക്കുവേണ്ടത്. നിങ്ങളുടെ മക്കള്‍ അന്യനാടുകളില്‍ ചേക്കേറിക്കഴിഞ്ഞു. നിങ്ങളും അങ്ങോട്ടതന്നെ പോകുകയാണ് നല്ലത്. 
samnilampallil@gmail.com

 

Join WhatsApp News
josecheripuram 2024-02-29 02:24:51
Out of this 16 % how many are together? What I see is the ego of our leaders, The Shepherds who are supposed to take care of the sheep, are egoistic, and have no unity, no wonder others bully you, the sheep know how to survive, but without the sheep, what the shepherds will do?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക