Image

ബിഹൈന്‍ഡ്' മൂവി ഫസ്റ്റ് ടീസര്‍ വേദി കീഴടക്കി

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 27 February, 2024
ബിഹൈന്‍ഡ്' മൂവി ഫസ്റ്റ് ടീസര്‍ വേദി കീഴടക്കി

യു കെ മലയാളിയും പ്രശസ്ത കലാകാരനുമായ ജിന്‍സണ്‍ ഇരിട്ടി രചനയും സംവിധാനവും ചെയ്തു നിര്‍മ്മിച്ച 'ബിഹൈന്‍ഡ്' മൂവിയുടെ ഫസ്റ്റ് ടീസര്‍ റിലീസിങും സംഗീതോത്സവ വേദിയില്‍ നടന്നു. യു കെ മലയാളി രശ്മി പ്രകാശ് ഗാനമെഴുതി പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ആദ്യമായി സംഗീതം നല്‍കി ആലപിച്ച ഗാനവും, ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ആന്‍ ജോമോന്‍ ആലപിച്ചഭിനയിച്ച ഗാനവും ബിഹൈന്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബീനാ റോയി എഴുതിയ പാട്ടും ചിത്രത്തിന് ഗാന സാന്ദ്രതയേകും. സെവന്‍ ബീറ്റ്‌സിന്റെ കോര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടിലും ചിത്രത്തില്‍ അഭിനേതാവായി മുഖം കാണിക്കുന്നുമുണ്ട്.

രാഷ്ട്രീയ, സാമൂഹ്യ, ജീവ കാരുണ്യ, സംരംഭക തലങ്ങളില്‍ ആര്‍ജ്ജിച്ച മികവിന്റേയും  സംഭാവനകളുടെയും അംഗീകാരമായാണ് ഷൈനു ക്ലെയര്‍ മാത്യൂസിനെ അവാര്‍ഡിനര്‍ഹയാക്കിയത്.

ലേഖനം, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകളില്‍ നല്‍കിയ മികച്ച സംഭാവനകളും, അവര്‍ നേടിയ പാലാ നാരയണന്‍ നായര്‍ പുരസ്‌ക്കാരവും പരിഗണിച്ചാണ് രശ്മി പ്രകാശ് രാജേഷിനു അവാര്‍ഡ് നല്‍കിയത്.

ആതുര സേവനത്തിന് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ 'ചീഫ് നേഴ്‌സിങ് ഓഫീസര്‍' എന്ന ദേശീയ എന്‍ എച്ച് എസ് പുരസ്‌ക്കാരം നേടിയതിലുള്ള അംഗീകാരമായാണ് ലിന്‍ഡാ സര്‍ജുവിനെ അവാര്‍ഡിന് പരിഗണിച്ചത്.


നിയമ മേഖലകളില്‍ പുലര്‍ത്തുന്ന പ്രാവീണ്യവും, ഉത്തമവും വിശ്വസ്തതവുമായ സേവനവും പരിഗണിച്ചാണ് മികച്ച സോളിസിറ്റര്‍ സ്ഥാപനത്തിനുള്ള അവാര്‍ഡ്  പോള്‍ ജോണിനെ അര്‍ഹനാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക