Image

ഐ ഓ സി യുഎസ്എ കർണാടക ചാപ്റ്റർ: രാജീവ് ഗൗഡ പ്രസിഡന്റ് (പിപിഎം) 

Published on 28 February, 2024
ഐ ഓ സി യുഎസ്എ കർണാടക ചാപ്റ്റർ: രാജീവ് ഗൗഡ പ്രസിഡന്റ് (പിപിഎം) 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കർണാടക ചാപ്റ്റർ ഭാരവാഹികളെ നിയമിച്ചു. അനുഭവസമ്പന്നനായ അഭിഭാഷകൻ രാജീവ് ഗൗഡ ആയിരിക്കും കർണാടക ചാപ്റ്ററിനെ നയിക്കുക. 

ന്യൂ യോർക്ക് ലോങ്ങ് ഐലൻഡിലെ ഫൈവ് സ്റ്റാർ ബാങ്ക്വറ്റ് ഹോളിൽ നടന്ന ചടങ്ങിൽ ഐ ഓ സി യുഎസ്എ സെക്രട്ടറി ജനറൽ ഹർബച്ചൻ സിംഗ് പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ഗൗഡയുടെ സേവന മികവിന്റെ ചരിത്രം അദ്ദേഹം വിവരിച്ചു. വൈസ് ചെയർമാൻ ജോർജ് എബ്രഹാം ഗൗഡയെ സദസിനു പരിചയപ്പെടുത്തി. ഇന്ത്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ സൂമിൽ സംസാരിച്ചു. ഗൗഡയ്ക്കും ടീമിനും അഭിന്ദനം അർപ്പിച്ച അദ്ദേഹം കർണാടക ചാപ്റ്റർ ജനാധിപത്യത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ശബ്ദമാവും എന്ന പ്രത്യാശ പ്രകടിപ്പിച്ചു. 

എ ഐ സി സി ജനറൽ സെക്രട്ടറി ഡോക്ടർ ആരതി കൃഷ്ണയുടെ വീഡിയോ സന്ദേശം സമ്മേളനത്തിൽ എത്തി. നമ്മുടെ ജനാധിപത്യം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നു അവർ ചൂണ്ടിക്കാട്ടി. 

ഇന്ത്യയിലുള്ള ഐ ഓ സി യുഎസ്എ പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസിയാൻ രാജീവ് ഗൗഡയ്ക്കു അഭിനന്ദനം അറിയിച്ചു. 

ഗൗഡയുടെ ടീമിൽ ജനറൽ സെക്രട്ടറി ആവുന്നത് യമുന നാഗരാജ് ആണ്. തോമസ് മാത്യൂസാണു ട്രഷറർ. മനോജ് മുളകി ജോയിന്റ് സെക്രട്ടറി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു അഭിഷേക് ഹാരിഷ്, നിവേദിത ചന്ദ്രപ്പ, മുഹമ്മദ് സഹദ എന്നിവരെ തിരഞ്ഞടുത്തു. 

IOC USA instals Karnataka Chapter 

ഐ ഓ സി യുഎസ്എ കർണാടക ചാപ്റ്റർ: രാജീവ് ഗൗഡ പ്രസിഡന്റ് (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക