Image

ഗാസയിൽ പട്ടിണി മൂലം മരിച്ച കുഞ്ഞുങ്ങളുടെ  എണ്ണം ഉയരുന്നു; 500,000 പേർ കൊടും പട്ടിണി  നേരിടുന്നുവെന്നു യുഎൻ (പിപിഎം)

Published on 28 February, 2024
ഗാസയിൽ പട്ടിണി മൂലം മരിച്ച കുഞ്ഞുങ്ങളുടെ  എണ്ണം ഉയരുന്നു; 500,000 പേർ കൊടും പട്ടിണി  നേരിടുന്നുവെന്നു യുഎൻ (പിപിഎം)

വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ഹോസ്‌പിറ്റലിൽ രണ്ടു കുഞ്ഞുങ്ങൾ പട്ടിണി മൂലം മരിച്ചതായി പലസ്തീനിയൻ ആരോഗ്യവകുപ്പ് ചൊവാഴ്ച അറിയിച്ചു. മഹ്മൂദ് എന്ന രണ്ടു മാസം പ്രായമുള്ള കുട്ടി രണ്ടു ദിവസം മുൻപ് മരണമടഞ്ഞു. ചൊവാഴ്ച ഒരു ശിശുമരണം കൂടിയുണ്ടായി. 

കഴിഞ്ഞ ആഴ്ചകളിൽ നിരവധി കുട്ടികൾ പട്ടിണി മൂലം മരിച്ചെന്നു ആശുപത്രി മേധാവി ഡോക്ടർ ഹുസാം അബു സഫിയ 'അൽ ജസീറ' ടെലിവിഷനോടു പറഞ്ഞു. നവജാത ശിശുക്കളാണ് ഏറെയും മരിക്കുന്നത്. അമ്മമാർക്കു ഭക്ഷണം ഇല്ലാത്തതിനാൽ കുട്ടികൾക്കു നൽകാൻ അവർക്കു കഴിയുന്നില്ല. 

അതേ സമയം, ഗാസയിലെ 25% വരുന്ന അഞ്ചു ലക്ഷത്തിലേറെ ജനങ്ങൾ കൊടും പട്ടിണിയുടെ വക്കിലാണെന്നു യുഎൻ സംഘടനകളും മാനുഷിക സഹായ പ്രവർത്തകരും താക്കീതു നൽകി. 

"വെള്ളമില്ലാത്തതു കൊണ്ടും പോഷകാഹാരം നിഷേധിക്കപ്പെട്ടതു കൊണ്ടും ആയിരക്കണക്കിനു കുട്ടികളും ഗർഭിണികളും മരണം നേരിടുകയാണ്," ആരോഗ്യ വകുപ്പ് വക്താവ് അഷ്‌റഫ് അൽ ഖുദ്റ പറഞ്ഞു.  ഗാസയിലെ മനുഷ്യമഹാ ദുരന്തം തടയാൻ ഇടപെടണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സംഘടനകളോട് അഭ്യർഥിച്ചു. 


യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഉന്നത ഉദ്യോഗസ്ഥർ ചൊവാഴ്ച പറഞ്ഞത് അഞ്ചു ലക്ഷത്തോളം പേർ ഗാസയിൽ പട്ടിണിയുടെ വക്കത്താണ് എന്നാണ്. മാനുഷിക സഹായം എത്തിക്കാൻ ഇസ്രയേലി സേന തടസമുണ്ടാക്കുന്നു. ഭക്ഷണത്തിനു കാത്തു നിൽക്കുന്നവരെ വെടിവച്ചു കൊന്നിട്ടുണ്ട് അവർ. 

മാനുഷിക സഹായം ഏകോപിപ്പിക്കുന്ന യുഎൻ ഓഫിസിന്റെ ഡയറക്‌ടർ രാജേഷ് രാജസിംഗം യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞത് പട്ടിണി മരണങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാവുമെന്നാണ്. ആറിൽ ഒരു കുട്ടിക്കു വീതം കടുത്ത പോഷകാഹാര കുറവുണ്ട്. ഗാസയിലെ 23 ലക്ഷം ജനങ്ങൾക്ക് നിലനിൽപിന് ആവശ്യമായ ഭക്ഷണം ഇല്ല. 

യുദ്ധവിരാമം ഉണ്ടായാൽ വേഗത്തിൽ ഭക്ഷണം എത്തിക്കാൻ നടപടിയുണ്ടാക്കാം എന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്‌ടർ കാൾ സ്‌കാവു പറഞ്ഞു. ആവശ്യത്തിനു ഭക്ഷണം ഗാസയിൽ എത്താത്തതാണ് ക്ഷാമത്തിനു കാരണം. 

സംഘടനയുടെ ജീവനക്കാർ ഗാസയിൽ മഹാദുരിതത്തിലാണ്. 

അൽ അക്സ മാർച്ചിന് ആഹ്വാനം 

റമദാൻ ആരംഭിക്കുമ്പോൾ അധിനിവേശ ജറുസലേമിലെ അൽ അക്സ പള്ളിയിലേക്കു മാർച്ച് ചെയ്യാൻ അതിനിടെ ഹമാസ് മുതിർന്ന നേതാവും ഗാസ മുൻ പ്രധാനമന്ത്രിയുമായ ഇസ്മായിൽ ഹനിയെ പലസ്തീൻ ജനതയെ ആഹ്വാനം ചെയ്തു. മാർച്ച് 10നു  തുടങ്ങുന്ന റമദാൻ കാലത്തു പുണ്യ ദേവാലയത്തിൽ മുസ്‌ലിങ്ങളെ കയറ്റാതിരിക്കാൻ ഇസ്രയേൽ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. "ഗാസയുടെ ഉപരോധവും അൽ അക്സയുടെ ഉപരോധവും ഒന്നു തന്നെയാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി. "രണ്ടിനെയും ഒന്നു പോലെ എതിർക്കും." 

Two Gaza kids die of hunger 

ഗാസയിൽ പട്ടിണി മൂലം മരിച്ച കുഞ്ഞുങ്ങളുടെ  എണ്ണം ഉയരുന്നു; 500,000 പേർ കൊടും പട്ടിണി  നേരിടുന്നുവെന്നു യുഎൻ (പിപിഎം)
Join WhatsApp News
josecheripuram 2024-02-29 00:53:28
Is war necessary ? is crime necessary? is sickness necessary? is evil necessary? Yes there is a lot of people survive because of this. The factory making Arms, The entire Judicial system, the entire health system, the entire religious system.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക