Image

റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’

Published on 02 March, 2024
റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ടൈം-ലൂപ്പ് ഹൊറർ ചിത്രം മഹാരാഷ്ട്രയിലെ നാലാമത് റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. ബെസ്റ്റ് ഹൊറർ ഫിലിം, ബെസ്റ്റ് സിനിമാട്ടോഗ്രഫി (മിഥുൻ ഇരവിൽ), മികച്ച സഹനടൻ (നിബിൻ സ്റ്റാനി) എന്നീ അവാർഡുകളാണ് ചിത്രം നേടിയത്.     

ഇതിനകം തന്നെ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ മികച്ച പരീക്ഷണ ചിത്രത്തിനും, കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ മികച്ച ചിത്രത്തിനും, ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുമുള്ള അവാർഡ് നേടിയ ചിത്രം, ബെംഗളൂരുവിലെ ഏഴാമത് കലാബുറഗി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസൽ ഖായിസ്. ലൈൻ പ്രൊഡ്യൂസർ: ബ്രയൻ ജൂലിയസ് റോയ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

References: https://www.instagram.com/p/C3_6GQApkuZ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക