ഇലക്ഷന്‍ അടുത്തോടുകൂടി പൗരത്വഭേദഗതി ബില്‍ (CAA) ചര്‍ച്ചാവിഷയമായിരിക്കയാണ്. എങ്ങനെയും പത്ത് വോട്ട് കരസ്ഥമാക്കുക എന്നതാണ് രാഷ്ട്രീയപാര്‍ട്ടികളുടെ പരമമായ ലക്ഷ്യം. അതിനുവേണ്ടി ഏതായുധവും ശത്രുവിനുനേരെ പ്രയോഗിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. സ്വരാജ്യത്തെ അപമാനിക്കാനും അപകടപ്പെടുത്താനും വേണ്ടിവന്നാല്‍ കഷണങ്ങളായി കീറിമുറിക്കാനും അവര്‍ തയ്യാറാണ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല്‍പത് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായത് നരേന്ദ്രമോദി പ്‌ളാന്‍ചെയ്ത പദ്ധതിയാണന്നുവരെ പത്തനംതിട്ടിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പറഞ്ഞുവച്ചു. അയാള്‍ പറഞ്ഞത് പാകിസ്ഥാന് അതില്‍ പങ്കൊന്നും ഇല്ലന്നാണ്.പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദെന്ന ഭീകരസംഘടന ഉത്തരവാദിത്തം ഏറ്റെടുത്തകാര്യം ടിയാന്‍ മറന്നതോ മറന്നതായി അഭിനയിക്കുന്നതോ. മൂന്നുപ്രാവശ്യം പാര്‍ലമെന്റില്‍പോയി ഉറക്കംതൂങ്ങിയ ഇയാള്‍ കോട്ടുവായിടാനല്ലാതെ വായ് തുറന്നിട്ടില്ല. ഇയാളെ ഒരിക്കല്‍കൂടി പാര്‍ലമെന്റിലേക്ക് വീണ്ടും അയക്കണോയെന്ന് പത്തനംതിട്ടയിലെ സമ്മതിദായകര്‍ ഗൗരവപൂര്‍വ്വം ആലോചിക്കണം,
പ്രധാനമന്ത്രിയെ കഷണങ്ങളായി വെട്ടിമുറിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ഒരുമന്ത്രി ഓരിയിടുന്നത്. നരേന്ദ്ര മോദി ഏതുപാര്‍ട്ടിക്കരനും ആയിക്കോട്ടെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും കടമയാണ്. സങ്കുചിത മനസ്‌കരായ രാഷ്ട്രീയക്കാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ നിയന്ത്രിക്കേണ്ടത് പാര്‍ട്ടിയെ നയിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ആന്റോ ആന്റണിയെ തിരുത്താന്‍ കെ. സുധാകരനോ സതീശനോ തയ്യാറായിട്ടില്ല., തമിഴ്‌നാട്ടിലെ മന്ത്രിയെ തിരുത്താന്‍ സ്റ്റാലിനും .
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അധഃപതനത്തിന്റെ കാരണം ആന്റോയെപ്പോലുള്ള നേതാക്കന്മാരുടെ തലതിരിഞ്ഞ പ്രസ്താവനകളാണ്. അവരുടെ നേതാവും ശരിയല്ലല്ലോ. വിദേശരാജ്യങ്ങളില്‍പോയി സ്വരാജ്യത്തിനെതിരെ സംസാരിച്ച രാഹുല്‍ ഗാന്ധിയാണല്ലോ ഇവരുടെയൊക്കെ മാര്‍ഗദര്‍ശ്ശി. ഇപ്പോള്‍ രാഹുല്‍ പറയുന്നു അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് 50% സംവരണം നല്‍കുമെന്ന്. അറുപതുവര്‍ഷം രാജ്യംഭരിച്ചപ്പോള്‍ ഇതൊന്നുംചെയ്യാന്‍ തോന്നാഞ്ഞതെന്തേ ? അധികരാത്തിലെത്തുമോന്ന് യാതൊരു ഉറപ്പുമില്ലത്തതുകൊണ്ട് എന്തെങ്കിലും മോഹനവാഗ്ദാനങ്ങള്‍ സൗജന്യമായി നല്‍കാമല്ലോ. സ്ത്രീകള്‍ക്ക് 50% സംവരണം വാഗ്ദാനം ചെയ്യുന്ന രാഹുല്‍ കേരളത്തിലെ 17 കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളില്‍ ഒരുസ്ത്രീക്കുമാത്രമാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ബി ജെ പി മൂന്ന് സ്ത്രീകളെയാണ് മത്സരിപ്പിക്കുന്നത്. ഇലകഷന്‍ സര്‍വ്വേകളൊന്നും ശരിയാകാറില്ലെങ്കിലും കോണ്‍ഗ്രസ്സ് അനുകൂല പത്രങ്ങളുടെ സര്‍വ്വേകളിലും ബി ജെ പി മുന്നൂറുസീറ്റുകള്‍ വിജയിച്ചുകയറുമെന്നാണ്. കോണ്‍ഗ്രസ്സിന് കഴിഞ്ഞപ്രവശ്യത്തെ 52 സീറ്റുകള്‍ കിട്ടിയാല്‍ ഭാഗ്യം.
പൗരത്വനിയമം ആദ്യമായി കൊണ്ടുവന്നത് നെഹ്‌റു ഗവണ്മെന്റായിരുന്നു. അത് ഇത്രനാളും ഫ്രീസറില്‍ വച്ചിരിക്കയായിരുന്നു. മോദി സര്‍ക്കാരാണത് പുറത്തെടുത്ത് ഡിഫ്രോസ്റ്റുചെയ്തത്. കോണ്‍ഗ്രസ്സ് അവതരിപ്പിച്ച ബില്ലില്‍ ചില്ലറ ഭേദഗതികള്‍ വരുത്തി പുറപ്പെടുവിച്ചതാണ് പുതിയ പൗരത്വബില്‍. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നീരാജ്യങ്ങളില്‍ വിവേചനവും പീഡനവും സഹിക്കുന്ന ഹിന്ദു ക്രിസ്ത്യന്‍ ബുദ്ധ ജൈന മതവിഭാഗത്തില്‍ പെട്ടവരെ ഇന്‍ഡ്യന്‍ പൊരത്വം നല്‍കി അഭയംകൊടുക്കാനാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ മുസ്‌ളീങ്ങളെ ഉല്‍പെടുത്തിയിട്ടില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും മുതലക്കണ്ണീര്‍ പൊഴിക്കുന്നത്.
പൗരത്വബില്‍ ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളെ യാതൊരുവിധത്തിലും ദോഷകരമായി ബാധിക്കില്ലന്ന് പലപ്രാവശ്യം സര്‍ക്കാര്‍ പറഞ്ഞിട്ടുളളതാണങ്കിലും അവരുടെ വോട്ടുവാങ്കില്‍ കണ്ണ്വച്ചുകൊണ്ടുള്ള കള്ളപ്രചരണങ്ങളാണ് പ്രതിപക്ഷപാര്‍ച്ചികള്‍ നടത്തിവരുന്നത്. ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്നും അവരെയെല്ലാം നാടുകടത്തുമെന്നൊക്കെയാണ് പാവപ്പെട്ട മുസ്‌ളീങ്ങളെ പറഞ്ഞ് വിശ്യസിപ്പിക്കുന്നത്. വിദ്യാഭ്യസവും വിവരവുമുള്ള മുസ്‌ളീങ്ങള്‍ ഇവരുടെ കള്ളപ്രചരണങ്ങളില്‍ വീഴില്ല.
പാകിസ്ഥാനിലും ബംഗ്‌ളാദേശിലുമുള്ള മുസ്‌ളീങ്ങള്‍ക്ക് എന്തിനാണ് ഇന്‍ഡ്യന്‍ പൗരത്വം ? അവരുടെ രാജ്യങ്ങളില്‍ വിവേചനവും പീഡനവും അനുഭവിക്കാത്ത മുസ്‌ളീങ്ങള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വംകൊടുക്കണമെന്ന് വാശിപിടിക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. വോട്ടിനുവേണ്ടി എന്ത്കള്ളപ്രചരണങ്ങളും അഴിച്ചുവിടാന്‍ മടിയില്ലാത്ത കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റുകളുടെ പൗരതത്വമാണ് ആദ്യം റദ്ദുചെയ്യേണ്ടത്.
(കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റുകള്‍ എന്നുപറയുന്നത് രണ്ടുംതമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ടാണ്., ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍)
കേരളത്തില്‍ രണ്ട് മണ്ഢലങ്ങളില്‍ ബി ജെ പി വിജയിക്കുമെന്നാണ് ചില സര്‍വ്വേകള്‍ പറയുന്നത്. അത് തിരുവനന്തപുരവും തൃശ്ശൂരും ആയിരിക്കും. മുറുക്കെപിടിച്ചാല്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്ക് പാര്‍ലമെന്റിലേക്ക് നടന്നുകയറാം. കോണ്‍ഗ്രസ്സില്‍നിന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബി ജെ പി യിലേക്ക് ചേക്കേറികഴിഞ്ഞു. ഇനി അനുയായികളുടെ കുത്തൊഴുക്കായിരിക്കും പാര്‍ട്ടിയിലേക്ക്. കേരളത്തില്‍ രണ്ടിടത്ത് വിജയിച്ചാല്‍ കോണ്‍ഗ്രസ്സില്‍നിന്ന് ഒരു പടതന്നെ ബി ജെ പി യിലേക്ക് കൂറുമാറും. രണ്ട് മുന്നണികളും മാറിമാറി ഭരിച്ചുമുടിച്ച കേരളത്തെ രക്ഷിക്കാന്‍ 2026 ല്‍ ബി ജെ പി ക്ക് ഒരവസരം കൊടുത്താലെന്താ. ഒന്ന് പരീക്ഷിച്ച് നോക്കാമല്ലോ.
തിരുവനന്തപുരത്ത് ശശി തരൂര്‍ ഇപ്രാവശ്യം തോല്‍ക്കും. മൂന്നുതവണ വിജയിച്ച അദ്ദേഹം ഇപ്രാവശ്യം നില്‍കാന്‍ പാടില്ലായിരുന്നു. തോറ്റാല്‍ വിശ്വപൗരന് ഏല്‍കുന്ന അഭിമാനക്ഷതം ചെറുതായിരിക്കയില്ല.
samnilampallil@gmail.com