ഫ്ലോറിഡാ സൺ ഷൈൻ റീജിയനിൽ തോമസ് ടി ഉമ്മാന്റെ നേതൃത്വത്തിലുള്ള ടീം ഫോമാ ശക്തമായ പിന്തുണയുമായി മുന്നേറുന്നു.
എം എ സി എഫ് (മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ) പ്രസിഡന്റ എബി പ്രാലേൽ, റ്റി എം എ (ടാമ്പാ ബേ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ബാബു ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ടീം ഫോമാ 2024-2026 -അംഗങ്ങളായ തോമസ് റ്റി ഉമ്മൻ (പ്രസിഡന്റ്) , സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂപ് ശ്രീധരൻ (ട്രഷറർ ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ് ), ഡോ പ്രിൻസ് നെച്ചിക്കാട് (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്റ് ട്രഷറ ) എന്നിവർക്ക് ഹൃദ്യമായ സ്വീകരണം നൽകി.
ടാമ്പയിലെ എം എ സി എഫ് കേരളാ സെന്ററിൽ ചേർന്ന യോഗത്തിൽ എബി പ്രാലേൽ , ബാബു ദേവസ്യ , സുജിത് കുമാർ അച്യുതൻ , ടോജിമോൻ പൈതുരുത്തേൽ , ലാലിച്ചൻ ജോർജ് , ബിനു മാമ്പള്ളി , ജെയിംസ് ഇല്ലിക്കൽ , ജോയി കുര്യൻ, സജി കരിമ്പന്നൂർ, ഷാജു ഔസേപ്, എബിൻ എബ്രഹാം, സുനിൽ വർഗ്ഗീസ് , സാജ് കാവിന്റരികത്ത്, ടിറ്റോ ജോൺ തുടങ്ങിയവർ ടീം ഫോമാക്ക് പിന്തുണ അറിയിച്ചു സംസാരിച്ചു. ഫോമായിൽ ഊർജസ്വലമായ നേതൃത്വം നൽകാൻ ടീമിനാകുമെന്നവർ ചൂണ്ടിക്കാട്ടി.
ഫോമായുടെ തുടക്കം മുതൽ ഫോമായിൽ പ്രവർത്തിക്കുന്ന അനുഭവസമ്പത്തുമായാണ് ടീം ഫോമാ മുന്നേറുന്നതെന്നു തോമസ് റ്റി ഉമ്മൻ പ്രസ്താവിച്ചു. വ്യക്തമായ കര്മപദ്ധതികളോടും, ദിശാബോധത്തോടും കൂടിയാണ് അമേരിക്കൻ മലയാളി സമൂഹത്തിൽ ടീം ഫോമാ കടന്നു വരുന്നത്.
ഫോമായുടെ സ്പന്ദനങ്ങൾ വ്യക്തമായി അറിയാവുന്ന ഒരേ ഒരു ടീം എന്ന നിലയിൽ 'ടീം ഫോമാ ' ഫോമായുടെ വളർച്ച കണക്കിലെടുത്തുകൊണ്ട് മുന്നേറുവാനുള്ള ദൃഢ പ്രതിജ്ഞയുമായാണ് അംഗങ്ങളെ സമീപിക്കുന്നത്. എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.