'അടിക്കുറിപ്പ് മത്സരം' ഒരു വാട്ട്സ്ആപ് ഗ്രൂപ്പിൽ വന്നതാണ്.തുർക്കിയിലെ ഭൂചലനത്തിൽ കെട്ടിടത്തിൻ്റെ അടിയിൽ പെട്ടു മരിച്ച മകളുടെ കൈ പിടിച്ച് ഇരിക്കുന്ന അച്ഛൻ.ഇത് കണ്ട് കുറച്ച് നേരം മനസ്സ് മരവിച്ച് പോയി.ഇതിന് എന്ത് അടിക്കുറിപ്പ് കൊടുക്കാനാണ്.
ഇങ്ങനെ ഓരോ മത്സരങ്ങൾ നടത്തുന്ന അഡ്മിന് നേരിട്ട് പോയി രണ്ട് ശകാരം കൊടുക്കാം എന്ന് കരുതി അയാളുടെ പ്രൊഫൈൽ തപ്പി നോക്കി.ഒരു പരിചയം ഇല്ലാത്ത ആളാണ്.ആദ്യമായി എന്നെ സ്വയം പരിചയപ്പെടുത്തി പിന്നെ അന്നത്തെ മത്സരത്തെ കുറിച്ചും രണ്ട് വാക്ക് പറഞ്ഞു.
പിറ്റേന്ന് രാവിലെ ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ഗ്രൂപ്പിൽ കുറെ മെസ്സേജുകൾ.എന്നെ ടാഗ് ചെയ്ത് കുറെ വന്നിട്ടുണ്ട് .എന്താ സംഭവം ഒന്നും മനസ്സിലാവുന്നില്ല.എല്ലാവരും എന്നെ അഭിനന്ദിക്കുന്നു.ഞാനാണത്രെ അടിക്കുറിപ്പ് മത്സരവിജയി.
ഞാൻ ഞെട്ടി.ഞാനതിൽ പങ്കെടുത്ത് കൂടിയില്ലല്ലോ.എന്താണ് അടിക്കുറിപ്പ് കുറേപ്പേർ എന്നോട് പേഴ്സണൽ മെസ്സേജ് അയച്ചു ചോദിക്കുന്നു.ഞാനാണെങ്കിൽ മെമ്മറി ഫുൾ ആയ കാരണം എല്ലാ പഴയ ചാറ്റും ഡിലീറ്റ് ചെയ്താണു ഉറങ്ങാൻ കിടന്നത്.ഞാനെന്താണാവോ അയാൾക്കിന്നലെ അയച്ചത്?ഒരെത്തും പിടിയില്ല.