Image

ടെക്‌സാസ് സ്പീക്കര്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കനത്ത മത്സരത്തിന് സാധ്യത(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 March, 2024
ടെക്‌സാസ് സ്പീക്കര്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കനത്ത മത്സരത്തിന് സാധ്യത(ഏബ്രഹാം തോമസ്)

ഓസ്റ്റിന്‍: വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ടെക്‌സാസ് സ്പീക്കര്‍ ഡെഡ് ഫെലന്‍ മത്സരിക്കുകയാണ്. മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. മാത്രമല്ല എതിരാളി ഡേവിഡ് കോവിയേക്കാള്‍ 1032 വോട്ടുകുള കുറവ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. രണ്ടു പേരും ഇപ്പോള്‍ റണ്‍ ഓഫ് നേരിടുന്നു.
റണ്‍ ഓഫില്‍ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കണം. ആ മത്സരത്തില്‍ താന്‍ ആയിരിക്കും ഫെലന്റെ എതിരാളി എന്ന് പ്രഖ്യാപിച്ചു പ്രതിനിധി ടോം ഒലിവേഴ്സ്സണ്‍ രംഗത്ത് വന്നിരിക്കുകയാണ്.  2017 മുതല്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ആയിരിക്കുന്ന ഒലിവേഴ്സ്സണ്‍ നിലവിലെ സ്പീക്കറുടെ കാലാവധി അവസാനിപ്പിക്കുവാനാണ് തന്റെ ശ്രമം എന്ന് പറഞ്ഞു കഴിഞ്ഞു. റണ്‍ ഓഫില്‍ കടുത്ത പരീക്ഷണം നേരിടുന്ന ഫെലന് ഒലിവേഴ്സ്സണ്‍ വലിയ വെല്ലുവിളി ആണ് നല്‍കുന്നത്. രണ്ടു പേരും റിപ്പബ്ലിക്കനുകള്‍  ആണ്.നിലവിലെ കക്ഷി നില 86 (റിപ്പബ്ലിക്കന്‍) 64 (ഡെമോക്രാറ്റ്) എന്നിങ്ങനെ ആണ്. അറ്റോര്‍ണി ജനറല്‍ കെന്‍ പാസ്റ്റനെ ഇഎംപീച്ചു ചെയ്യാന്‍ കൂട്ട് നിന്നു എന്ന ആരോപണം ഫെലിനു എതിരായി ഉണ്ട്. ടെക്‌സാസ് പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കനുകള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായത്  അറ്റോര്‍ണി ജനറലിനു എതിരായ നീക്കം ഉണ്ടായതിനു ശേഷം ആണ്.

നിലവില്‍ പ്രതിനിധി സഭയിലെ പല കമ്മിറ്റികളിലെയും ചെയര്മാന്സ്ഥാനം ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കും ഉണ്ട്. തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് മാത്രമേ ചര്‍മം സ്ഥാനങ്ങള്‍ നല്‍കാവൂ എന്നൊരു ആവശ്യം റിപ്പബ്ലിക്കനുകള്‍ ഉന്നയിക്കുന്നു. താന്‍ സ്പീക്കര്‍ ആയാല്‍ ഇങ്ങനെ ചെയ്യുവാന്‍ ശ്രമിക്കുമെന്ന് ഒലിവെര്‍സോണ്‍ പറയുന്നു.

താന്‍ ഇപ്പോള്‍ റണ്‍ ഓഫില്‍ മാത്രം ശ്രദ്ധിക്കുകയാണെന്നു സ്പീക്കര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക