Image

കൗതുകം നിറഞ്ഞ ഒരു കാഴ്ച ( ലാലി ജോസഫ്)

Published on 26 March, 2024
കൗതുകം നിറഞ്ഞ ഒരു കാഴ്ച ( ലാലി ജോസഫ്)

 ചില അനു'വങ്ങള്‍ നേരിട്ട് കണ്ടാലും  കണ്ണുകള്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം ഉണ്ടാകും. പലരും ഇത്തരം അനു'വങ്ങളില്‍  കൂടി കടന്നു പോയിട്ടുണ്ടാകാം. അതുപോലെ ഞാന്‍ നേരില്‍ കണ്ട ഒരു കാഴ്ചയാണ് ഇപ്പോള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നത്. 
കുര്‍ബ്ബാന തുടങ്ങുന്നതിനു 2 മിനറ്റിനു മുന്‍മ്പായി ഒരു ഫാമിലി എന്റെ മുന്‍മ്പിലത്തെ ബഞ്ചിലായി നിലയുറപ്പിച്ചു. ഒരു അമ്മ, അപ്പന്‍, പിന്നെ പത്ത്  വയസു തോന്നിപ്പിക്കുന്ന പെണ്‍കുട്ടി, ഏകദേശം അഞ്ച് വയസ് തോന്നുന്ന ഒരു ആണ്‍കുട്ടിയും അടങ്ങുന്ന  കുടുബം 
 അവര്‍ വന്ന് കയറിയപ്പോള്‍ മുതലുള്ള അവരുടെ ചലനങ്ങളോട് എന്തോ ഒരു കൗതുകം തോന്നി. അമ്മയുടേയും അപ്പന്റേയും നടുവിലായിട്ടാണ് ഈ കുട്ടികള്‍ നില്‍ക്കുന്നത്. അമ്മ ആണെങ്കില്‍ വളരെ ഭക്തിപരമായി കണ്ണുകള്‍ അടച്ച് കൈകള്‍  കൂപ്പി നില്‍ക്കുന്നു. ഞാന്‍ പിറകില്‍ നില്‍ക്കുന്നതു കൊണ്ട് കണ്ണുകള്‍ അടച്ചിട്ടുണ്ടോ എന്നുള്ളത് എന്റെ ഊഹം മാത്രമാണ്. അമ്മ കുട്ടികള്‍ക്ക് നില്‍ക്കുവാന്‍ വേണ്ടിയുള്ള സ്ഥലം ഉണ്ടോ എന്നൊക്കെ ഉറപ്പു വരുത്തിയതിനു ശേഷമാണ് അവര്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥനയിലേക്ക് കടന്നത്. ഇത്രയും കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടന്നു കഴിഞ്ഞിരുന്നു. 

ആണ്‍കുട്ടി പിന്നിലേക്ക് അവന്റെ മുഖം തിരിച്ച് എന്റെ മുഖത്തോട്ട് ഒരു നിമിഷം നോക്കി ഞാന്‍ ചെറിയ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു. അവന്‍ അതിന് ഒരു വിലയും കൊടുക്കാതെ മുഖം തിരിച്ചു കളഞ്ഞു. കുട്ടി പെട്ടെന്ന് അസ്വസ്ഥനാകുവാന്‍ തുടങ്ങി. അല്ലങ്കിലും കുട്ടികള്‍ അസ്വസ്ഥരാകുവാന്‍ വലിയ കാരണങ്ങള്‍ ഒന്നും വേണ്ടല്ലോ.
 അവന്‍ അവന്റെ ഇടതു കൈയ്യ് അവന്റെ പാന്റിന്റെ മുന്‍മ്പില്‍ പൊത്തിപിടിച്ചിട്ടുണ്ട് മറ്റേ കൈയ്യ് അപ്പന്റെ ഷര്‍ട്ടില്‍ പിടിച്ചു കൊണ്ട്  അവന്റെ ആവശ്യം അറിയിക്കുവാനുള്ള ശ്രമത്തിലാണ്. അപ്പന് മകന്റെ ആവശ്യം  മനസിലായി.  കുട്ടി മൂത്രശങ്കയില്‍ നില്‍ക്കുകയാണ് എന്നുള്ളത് അവന്റെ ശരീരത്തിന്റെ ചലനത്തില്‍ നിന്ന് ഏതൊരാള്‍ക്കും മനസിലാകുവാന്‍ സാധിക്കും.

അപ്പന്‍ അവനെ സഹായിക്കാന്‍ ശ്രമിക്കാതെ അങ്ങേ അറ്റത്തു നില്‍ക്കുന്ന അമ്മയെ നോക്കുന്നു. അമ്മയുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള പരിശ്രമം നടത്തുന്നു. അമ്മ അപ്പോഴും കൈകള്‍ കൂപ്പി തന്നെ നില്‍ക്കുന്നു. കുട്ടി മുകളിലേക്കും താഴേക്കും അപ്പന്റെ ഷര്‍ട്ടില്‍ നിന്നും പിടി വിടാതെ അപ്പന്റെ മുഖത്തേക്ക് നോക്കി കൊണ്ട് വളരെ ചെറിയ രീതിയില്‍ ചാടി കൊണ്ടിരിക്കുന്നു. അപ്പന്‍ പിന്നേയും അമ്മയെ നോക്കുന്നു. അമ്മ പാറപോലെ അനങ്ങാതെ നില്‍ക്കുന്നു. ഇത്രയും ആയപ്പോള്‍ എനിക്ക് ആദ്യം തോന്നിയ കൗതുകം  പ്രയാസം എന്ന വികാരത്തിലേക്ക് വഴി മാറി. പാവം കുട്ടി അവന് വേണ്ടുന്നത് എന്താണെന്ന് അറിഞ്ഞിട്ടും അപ്പന്‍ അത് സാധിച്ചു കൊടുക്കാതെ അമ്മയുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ നടത്തുന്ന ശ്രമം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു വിഷമം സ്വാഭാവികം 
ആ കുട്ടിയെ എനിക്ക് സഹായിക്കണമെന്നുണ്ടങ്കില്‍ പോലും അത് ശരിയാവുകയില്ല. കുട്ടിക്ക് അപ്പന്‍ അല്ലങ്കില്‍ അമ്മ മാത്രമേ ശരിയാവുകയുള്ളും. അമ്മ  ഇതൊന്നും അറിയാതെ കൈകള്‍ കൂപ്പി നില്‍ക്കുന്നു.  ഈ സമയം അമ്മയുടെ അടുത്തു നില്‍ക്കുന്ന പെണ്‍കുട്ടിക്ക് കാര്യം മനസിലായി അവള്‍ അമ്മയെ തോണ്ടി അമ്മയുടെ ശ്രദ്ധയെ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ നിന്ന് തിരികെ കൊണ്ടു വരുകയും അവര്‍ ഒരു പരാതിയും കൂടാതെ കുട്ടിയെ പിടിച്ചു കൊണ്ടു പുറത്തേക്ക് പോയി.

ഇവിടെ മുതല്‍ ഞാന്‍ ഇതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. എന്റെ തൊട്ടു മുന്‍മ്പില്‍ വന്നു നിന്ന ഞാനറിയാത്ത ഒരു ഫാമിലിയുടെ കുറിച്ച് സെക്കന്റു കൊണ്ടു അവസാനിച്ച ഈ ഒരു സംഭവം എന്നെ മണിക്കൂറുകളോളം ചിന്തയുടെ ലോകത്തേക്ക് കൊണ്ടു പോയി. 
സാധരണയായി ഞാന്‍ കുര്‍ബാനക്ക് നില്‍ക്കുമ്പോള്‍ അള്‍ത്താരയില്‍ അച്ചന്‍ ഉരുവിടുന്ന പ്രാര്‍ത്ഥന ശ്രദ്ധിക്കുകയും പാടുന്ന പാട്ടുകളുടെ അര്‍ത്ഥങ്ങള്‍ ഉള്‍കൊണ്ട്  അത് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പതിവ്, ഇന്ന് എന്റെ എല്ലാം പതിവുകളും തെറ്റി. 
അന്നേ ദിവസം ഞാന്‍ പാട്ടു കേട്ടില്ല, അച്ചന്‍ അള്‍ത്താരയില്‍ നിന്ന് ചൊല്ലി വിട്ട ഒരു പ്രാര്‍ത്ഥനാ ശകലങ്ങളും എനിക്ക് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല.  മാത്രമല്ല വീട്ടീല്‍ എത്തിയിട്ടും എനിക്ക് ഇതു മനസില്‍ നിന്ന് വിട്ടു മാറുന്നില്ല. എന്തുകൊണ്ട് അപ്പന്‍ ആ കുട്ടിയുടെ കൈയ്യ് പിടിച്ച് പുറത്തു കൊണ്ടു പോയി അവന്റെ ആവശ്യം സാധിച്ചു കൊടുത്തില്ല? ഇതാണ് എന്റെ മനസില്‍ കൂടി കടന്നു പോയ ചോദ്യം പ്രാര്‍ത്ഥയുടെ ചൈതന്യത്തില്‍ നില്‍ക്കുന്ന ആ അമ്മയെ എന്തിനു ബുദ്ധിമുട്ടിച്ചു? പെണ്‍കുട്ടിക്ക് ആയിരുന്നു ഈ മൂത്ര ശങ്ക ഉണ്ടായിരുന്നുവെങ്കില്‍ അപ്പന്‍ ചെയ്ത ഈ പ്രവര്‍ത്തിയെ ന്യായികരിക്കാമായിരുന്നു. 

ഞാന്‍ കണ്ട ഫാമിലി ചിലപ്പോള്‍  വീട്ടില്‍ എത്തി അവരുടെ ദിനചര്യകളില്‍ മുഴുകി അവര്‍ ജീവിക്കുകയായിരിക്കും ഞാന്‍ മാത്രം എതോ ഒരു വലിയ സം'വം നടന്നതിന്റെ ചിന്തകളും ആയി നടക്കുന്നു. ഞാന്‍ എന്റെ കൂടെ ജോലി ചെയ്യുന്നവരുമായി ഈ കാര്യം വളരെ  വൈകാരികമായി തന്നെ പറഞ്ഞു കേള്‍പ്പിച്ചു. അവര്‍ അതൊന്നും അത്ര വലിയ ഒരു കാര്യമായി എടുത്തില്ല. ഞാന്‍ വിചാരിച്ചു വെറുതെ ഇതു ഇങ്ങിനെ ചിന്തിച്ചു വച്ചു കൊണ്ടു നടക്കുന്ന എന്നെ തന്നെ ഞാന്‍ പഴിച്ചു. എത്രയോ കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാന്‍ കിടക്കുന്നു. മനസിനെ കടിഞ്ഞാണ്‍ ഇടുവാന്‍ തീരുമാനിച്ചു. അപ്പോഴാണ് എനിക്ക് തലേ ദിവസം വായിച്ച ഒരു നോവല്‍ മനസിലേക്കു കടന്നു വന്നു. അബ്രാഹം വര്‍ഗീസ് എഴുതിയ ഒരു ഇംഗ്‌ളിഷ് നോവല്‍    ' ദ കവനന്റ് ഓഫ് വാട്ടര്‍' ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമാണ് എനിക്ക് ആ ബുക്ക് ലൈബ്രററിയില്‍ നിന്നു കിട്ടിയത്. അതില്‍ ഞാന്‍ വായിച്ച ഒരു ഭാഗം  ഇവിടെ ചേര്‍ക്കുന്നു. ravancore, South India
She is twelve years old, and she will be married in the morning. Mother and daughter lie on the mat, their wet cheeks glued together. “ The saddest day of a girl’s life is the day of her wedding, “ her mother says. “After that, God willing, it gets better.” 

പിന്നീട് ഈ അമ്മ തന്നെ വിവാഹം കഴിച്ചു വിട്ട 'ര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്ന ഈ മകള്‍ക്ക് ഏഴുതുന്ന കത്തില്‍ ഇങ്ങിനെ കുറിക്കുന്നു.
What I am saying is please treasure each day you are in your marriage. To be a wife, to care for a husband, to have children, Is there anything more valuable? Keep me in your prayer. 

ഈ നോവല്‍ 1900 ലെ കാലഘട്ടത്തെ വരച്ചു കാട്ടുന്ന ഒരു കഥയാണ് . അത് ഈ കാലഘട്ടവുമായിട്ട് ഒരു താരതമ്യം നടത്തുന്നതു ശരിയാണോ?  ഈ അപ്പന്റെ പ്രവര്‍ത്തി കണ്ടപ്പോള്‍ എനിക്ക് തോന്നി നോവലില്‍ പറയുന്നതു പോലെ ഈ സ്ത്രിയുടെ വിവാഹ ദിവസമായിരുന്നോ അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസം? 

എന്റെ മുന്‍മ്പില്‍ കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥിച്ചിരുന്ന അമ്മ  ഒരു പരിഭവവും കൂടാതെ സ്വന്തം കുട്ടിയുടെ കൈയ്യ് പിടിച്ച് മൂത്ര പുരയിലേക്ക് കൊണ്ടു പോയി. ആ അമ്മ  അന്നേ ദിവസം അവര്‍ വീട്ടില്‍ ചെന്ന് ഈ കാര്യത്തെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടുണ്ടാവുമോ? അതോ ഒന്നും പ്രത്യേകമായി സംഭവിക്കാത്തതു പോലെ അവരുടെ ദിവസം സന്തോഷകരമായി കടന്നു പോയിരുന്നോ?  അതോ ആരോടു പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്റെ വിധി എന്നു പറഞ്ഞ് നിശബ്ദമായി ആ വേദന മനസില്‍ സൂക്ഷിച്ചോ? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍………ഞാന്‍ എന്തിന് വെറുതെ മറ്റുള്ളവരുടെ കാര്യം ഓര്‍ത്ത് എന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം നിങ്ങള്‍ ചിന്തിച്ച് കണ്ടു പിടിക്കുക. അങ്ങിനെ എന്റെ ചിന്തകള്‍ക്ക് ഞാന്‍ വിരാമം ഇടുന്നു. എല്ലാംവര്‍ക്കും ഒരു നല്ല ദിവസം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക