Image

ട്രമ്പിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും  വിപി  സാധ്യതകൾ (ഏബ്രഹാം തോമസ്)

Published on 26 March, 2024
ട്രമ്പിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും  വിപി  സാധ്യതകൾ (ഏബ്രഹാം തോമസ്)

വാഷിങ്ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024  ലെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള നേതാവുമായ ഡൊണാൾഡ് ട്രംപും സ്വതന്ത്രൻ ആയി മല്സരിക്കും എന്ന് പ്രഖ്യാപിച്ച റോബർട്ട് കെന്നഡി ജൂനിയറും തങ്ങളുടെ റിക്കറ്റുകളിൽ വൈസ് പ്രെസിഡൻറ് സ്ഥാനാർത്ഥികൾ ആകാൻ സാധ്യത ഉള്ളവരെ കുറിച്ച് സൂചനകൾ നൽകി.

ഒരു മുൻ കോൺഗ്രസ്മാൻ ലീ സിൽഡിനോ ഫ്ലോറിഡ ജനപ്രതിനിധി ബയറൺ ഡൊണാൾഡ്‌സോ ആയിരിക്കും ട്രംപിന്റെ വിപി തിരഞ്ഞെടുപ്പ് എന്നാണു ഇപ്പോൾ കരുതുന്നത്. ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയും ട്രാമ്പുമായി ഉള്ള ചിത്രങ്ങൾ പങ്കു വച്ച് റുബിയോയുടെ സാധ്യത മാധ്യമങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ പ്രസിഡന്റും വൈസ് പ്രസിഡന്റും നോമിനികൾ ഒരേ സംസ്ഥാനത്തിൽ നിന്നാകാൻ പാടില്ല എന്ന് ഭരണഘടന പറയുന്നുണ്ട്. ഇത് ട്രംപ് ഏതു സംസ്ഥാനമാണ് തന്റേതെന്നും ആരാണ് ബലോട്ടിൽ തനിക്കൊപ്പം ഉണ്ടാവുക എന്നും പ്രഖ്യാപിക്കുമ്പോൾ പരിഗണനയിൽ വരും.

ജൂത മതക്കാരനായ സൽഡിന് ട്രംപിന് ആ വിഭാഗത്തിന്റെ പിന്തുണ നേടാൻ സഹായിക്കും എന്ന് കരുതുന്നു. സൽഡിന് ന്യൂ യോര്കിൽ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടതാണ്. ഫ്‌ലോറിഡയിൽ നിന്നുള്ള ഡൊണാൾഡ്‌സ് ട്രംപ് ഫ്ളോറിഡക്കാരൻ ആണെന്ന് ഡിക്ലയർ ചെയ്താൽ ഔട്ട് ആകും. മറു വശത്തു സിൽഡിന് ട്രംപ് ന്യൂ യോർക്ക് കാരൻ ആണെന്ന ഡിക്ലറേഷൻ ബാധ്യത ആകും.
ലിബെർട്ടറിൻ സ്ഥാനാർഥി ആയി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കും എന്ന് പറയുന്ന റോബർട്ട് കെന്നഡി ജൂനിയറും തന്റെ വിപി സ്ഥാനാർത്ഥിയെ കുറിച്ച് സംസാരിച്ചു തുടങ്ങി. കാരണം വിപി സ്ഥാനാർഥി ആരാണെന്നു പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെ വോട്ടർമാർ ഗൗരവമായി പരിഗണിക്കുക ഉള്ളു. ന്യൂ യോർക്ക് ജെറ്സ് ക്വാർട്ടർ ബാക് ആരോൺ റോഡ്ജർസോ ഗൂഗിൾ കോഫൗണ്ടേരുടെ മുൻ ഭാര്യ നിക്കോൾ ഷാനഹാനോ വിപി സ്ഥാനാർഥി ആകാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ കെന്നഡിയെ കോട്ട്  ചെയ്തു പറയുന്നു. ഷാനഹാൻ കാലിഫോർണിയയിലെ ഒരു അറ്റോർണി ആണ്. തനിക്കു ലിബെർട്ടറിൻ പാർട്ടിയുടെ നോമിനേഷൻ നൽകണമെന്നാവശ്യപെട്ട് കെന്നഡി പാർട്ടി ചെയർ ആംഗല മക്കാർഡിലിനെ   ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്ത.

 തിരെഞ്ഞുടുപ്പിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്‌ രണ്ടു പാർട്ടികളുടെയും അനുയായികളായി പ്രൈമറികളിൽ രേഖപെടുത്തിയവർക്കും കെന്നഡി മത്സരിക്കുകയാണെങ്കിൽ അയാൾക്ക്‌ വോട്ട് ചെയ്യ്യാൻ അനുവാദം ഉണ്ടായിരിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക