Image

ഗുമസ്തനോ ഓഫീസറോ അതോ രാജ്യദ്രോഹിയോ ? (ലേഖനം സാം നിലംപള്ളില്‍)

Published on 27 March, 2024
ഗുമസ്തനോ ഓഫീസറോ അതോ രാജ്യദ്രോഹിയോ ? (ലേഖനം സാം നിലംപള്ളില്‍)

കേജരിവാള്‍ ഒരു ഫ്രോഡാണന്ന് ഞാന്‍പറഞ്ഞത് ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന്റെ ആരാധകര്‍ സിഖ് ഭീകരന്‍ ഗുര്‍പട്ന്ത് സിങ്ങ് പന്നു ഇന്നലെ പറഞ്ഞ ആരോപണം വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു.കേജരിയെ അറസ്റ്റുചെയ്തതിനെ പ്രതിക്ഷേധിക്കുന്ന മനോരമപോലും പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഡല്‍ഹി ബോംബാക്രമണ കേസില്‍ ജയിലില്‍കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ദേവേന്ദര്‍പാല്‍ ഭുള്ളറെന്നെ തീവ്രവാദിയെ മോചിപ്പിക്കാന്‍ കേജരിവാളിന് പതിനാറ് മില്ല്യണ്‍ ഡോളര്‍ കൊടുത്തെന്നാണ് പന്നു പറഞ്ഞത്. പന്നു പറയുന്നത് അതേപടി വിശ്വസിക്കാന്‍ സാധിക്കില്ലെങ്കിലും ഇതില്‍ അല്‍പം സത്യം ഇല്ലാതിരിക്കില്ല. വെറുതെയിരിക്കുന്ന ഒരു മനുഷ്യനെപറ്റി അടിസ്ഥാനമില്ലാത്ത  ആരോപണം ശത്രുക്കള്‍പോലും ഉന്നയിക്കില്ല., പ്രത്യേകിച്ചും പഞ്ചാബില്‍ വന്‍ഭൂരിപക്ഷത്തോടെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ തലവനെപറ്റി. 

ഖാലിസ്ഥാന്‍ അനുയായികളുടെ പിന്‍തുണയോടുകൂടിയാണ് ആപ്പ് എന്ന് കുറ്റിച്ചൂല്‍ പാര്‍ട്ടി അവിടെ വിജയിച്ചത്. പന്നുവും ഖാലിസ്ഥാനികളും  നരേന്ദ്ര മോദി സര്‍ക്കാരിനോട് അനുഭാവമുള്ളവരാണന്ന് കോണ്‍ഗ്രസ്സുകാര്‍പോലും പറയില്ല. അങ്ങനെയുള്ള പന്നു ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡ്യ ഗവണ്മെന്റ് പന്നുവിന്റെ ആരോപണം ഗൗരവപൂര്‍വ്വം പരിശോധിക്കുന്നണ്ടന്നുവേണം അനുമാനിക്കാന്‍. അതില്‍ സത്യമുണ്ടെങ്കില്‍ കേജരി പകല്‍വെളിച്ചംകാണാതെ അനേകവര്‍ഷം തിഹാര്‍ ജയിലില്‍ കഴിയേണ്ടിവരും. 
ഞാനെഴുതിയ ലേഖനത്തില്‍ കേജരിവാള്‍ ഗുമസ്തനായിരുന്നെന്ന് പറഞ്ഞതാണ് പലരേയും അലോസരപ്പെടുത്തിയത്. അയാള്‍ ഗുമസ്തനോ ഓഫീസറോ റിസര്‍വ്ബാങ്ക് ഗവര്‍ണറോ ആരുമായിക്കൊള്ളട്ടെ ഒരുഫ്രോഡ് ഫ്രോഡല്ലാതായി മാറുകയില്ല. 

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നതില്‍ ചിലര്‍ക്കൊക്കെ അനിഷ്ടം ഉണ്ടെന്നറിയാം. പപ്പു എന്നപേര് മോശമായ ഒന്നല്ല. വടക്കേ ഇന്‍ഡ്യയില്‍ കൊച്ച് ആണ്‍കുട്ടികളെ സ്‌നേഹപൂര്‍വ്വം മാതാപിതാക്കള്‍ വിളിക്കുതാണ് പപ്പുവെന്ന്. രാഹുല്‍ ഇപ്പോഴും ശൈശവദശ പിന്നിട്ടില്ലന്നാണ് അദ്ദേഹത്തിന്റെ സംസാരവും പ്രവര്‍ത്തികളും സൂചിപ്പിക്കുന്നത്. അമുല്‍ ബേബിയെന്ന് അച്ചുതാനന്ദന്‍ വിളിച്ചതിനെക്കാള്‍ മോശമായ പദമല്ല പപ്പു എന്നുള്ളത്. ചെറുപ്പക്കാരനും സുന്ദരനുമായ രാഹുലിനെ ആരാണ് ഇഷ്ടപ്പെടാത്തത്. പക്ഷേ, അദ്ദേഹം ഇന്‍ഡ്യപോലുള്ള ഒരുവലിയ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനല്ല. 

മത്തായി ചേട്ടന്‍ 150 വര്‍ഷംവരെ ജീവിച്ചിരുന്നാലും രാഹുല്‍ പ്രധാനമന്ത്രിയാകുന്നത് കാണാന്‍ സാധിക്കില്ല. ചേട്ടന്‍ ദീര്‍ഘനാള്‍ ജീവിച്ചിരിക്കട്ടെയെന്ന് ആശംസിക്കുന്നു.

samnilampallil@gmail.com

Join WhatsApp News
Vayanakkaran 2024-03-27 13:02:00
ഇത്രയധികം ദേശസ്നേഹിയായ പന്നു ഈ വിവരം വെളിപ്പെടുത്തിയെങ്കിൽ അതിൽ സംശയിക്കേണ്ട കാര്യമില്ല. സത്യം തന്നെ ആയിരിക്കും! പ്രത്യേകിച്ച് ലേഖകന് അക്കാര്യത്തിൽ സംശയമില്ലാത്ത സാഹചര്യത്തിൽ. അല്പമെങ്കിലും കെജ്‌രിവാളിന് അവരോടു കൂറുണ്ടെങ്കിൽ അദ്ദേഹത്തെ അടപടലം പൂട്ടുവാൻ ഇങ്ങനെ ഒരു കാര്യം പുറത്തു വിടുമോ? അത് മനസ്സിലാക്കുവാൻ റോക്കറ്റ് സയന്റിസ്റ്റ് ആകേണ്ട കാര്യമൊന്നുമില്ല. മനോരമയ്ക്ക് വാർത്ത കിട്ടിയാൽ മതിയല്ലോ! പഞ്ചാബിൽ ഖാലിസ്ഥാനികളെ കൂടോടെ ജെയിലിൽ കയറ്റുന്ന സംസ്ഥാന മന്ത്രിസഭയോടുള്ള പകവീട്ടലാണ് പന്നു കാണിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബോധമില്ലേ? കെജ്‌രിവാൾ ഒരു സംസ്ഥാനത്തിന്റ മുഖ്യമന്ത്രിയാണ്. അയാൾ എവിടെ പോകുന്നു ആരെയൊക്കെ വിദേശത്തു കാണുന്നു എന്നുള്ള വിവരമൊന്നും ഇന്ത്യൻ ഇന്റലിജൻസ് അറിയുന്നില്ലെന്നാണോ ലേഖകൻ വിചാരിക്കുന്നത്? പന്നു ഇന്ത്യ ഗവണ്മെന്റിനെ പറ്റി പറഞ്ഞ മറ്റു കാര്യങ്ങളിലും താങ്കൾ ഉറച്ചു നിൽക്കുന്നോ എന്നു വ്യക്തമാക്കണം.
Jayan varghese 2024-03-27 13:48:31
മൂർഖൻ പാമ്പ് കടിക്കുന്നത് അതിന് വിശന്നിട്ടല്ല. ശരീരത്തിലെ വിഷത്തിന്റെ അളവ് ഒന്ന് ലഘൂകരിക്കാനാണ്. വിഷം ഇറക്കിക്കളയുമ്പോൾ പാമ്പിന് കിട്ടുന്ന സുഖമാണ് ഇവിടെ ചില എഴുത്തുകാർ അനുഭവിക്കുന്നത്. ജയൻ വർഗീസ്.
Abraham Thomas 2024-03-27 17:19:05
Mr. Sam Nilampallil know nothing about BJP, RSS or Modi and the gangs. Shame on you to right about Mr Arvind Kejriwal.
സുഗുണൻ ചെളിക്കുഴിയിൽ 2024-03-27 18:02:03
ഇനിയും ഇതുപോലെ ലേഖനങ്ങൾ എഴുതി സ്വന്തം കഴിവുവെളിപ്പെടുത്തുക താങ്കളെ പോലുള്ളവരെ മോദിജിയ്ക്കു ആവശ്യം ആണ് അനിൽ ആൻ്റണി, പി സി ജോർജ് തുടങ്ങിയ മഹാന്മാരുടെ പിൻഗാമിയാകുക.ഇന്ത്യയെ രക്ഷിക്കാൻ താങ്കളുടെ ലേഖനത്തിനു കഴിയും. പക്ഷെ താങ്കൾ അമേരിക്കയിൽ തന്നെ ജീവിച്ചോണം അങ്ങനെ ആകുമ്പോൾ ലേഖനം എഴുതാൻ ഒരു സുഖം കിട്ടും ഇന്ത്യയിൽ ആകുമ്പോൾ ഈ സുഖം കിട്ടാൻ സാധ്യത കുറവാ പേരു സാം എന്നായതുകൊണ്ടു നോർത്ത് ഇന്ത്യയിൽ പോകുമ്പോൾ സൂക്ഷിച്ചുപോകുക.
Avraphobia 2024-03-27 20:52:34
Yeah. Don’t RIGHT about anything as per request from Avrachen.
Mathai Chettan 2024-03-27 21:58:59
വയസ്സിന്റെയും പലവിധ രോഗങ്ങളുടെയും മറ്റും കാരണങ്ങളാൽ വിറക്കുന്ന കൈകളോടെയാണ് ഈ മത്തായി ചേട്ടൻ എഴുതുന്നത്. എഴുതണ്ട എഴുതണ്ട എന്ന് കരുതിയെങ്കിലും, ഇവിടെ കാണുന്ന പല അബദ്ധ ലേഖന വിഷയങ്ങളെയും, ഈ ഒരു ലേഖനം മാത്രമല്ല മറ്റ് ഈ മലയാളിയിൽ കണ്ട ചില വാർത്തകളെയും മറ്റും പറ്റി ഞാൻ ഒന്ന് എഴുതുകയാണ്. എൻറെ അഭിപ്രായമാണ് കേട്ടോ ആരും ദേഷ്യപ്പെടേണ്ടതില്ല. ഈ സാം നിലമ്പള്ളി സാർ ഏതാണ്ട് രണ്ടുവർഷം വരെ ഏതാണ്ട് നല്ല കാര്യങ്ങളാണ് എഴുതിയിരുന്നത്. ഇപ്പോൾ അദ്ദേഹം കൂറുമാറി കാലുമാറി തകിടം മറിഞ്ഞു. അനിൽ ആൻറണിയും, പത്മജാ വേണുഗോപാലും, ടോം വടക്കനും, പിസി ജോർജ്, തുടങ്ങിയവരൊക്കെ എന്തൊക്കെ പുലമ്പി കാല് മാറിയ മാതിരി ബഹുമാന്യനായ സാം നിലമ്പള്ളി സാറും നീതിക്ക് നിരക്കാത്ത എന്തൊക്കെയോ ഇവിടെ തൂലിക വഴി തട്ടി വിടുന്നു. മോഡിയും അങ്ങേരുടെ പാർട്ടിയും ചെയ്യുന്നതെല്ലാം പുണ്യവും ശരിയും. വല്ലതും അവരുടെ കയ്യിൽ നിന്ന് കിട്ടിയോ സാറേ? അതോ വല്ല ഈ ഡിയും വന്നു സാറിനെ ഭീഷണിപ്പെടുത്തി അങ്ങോട്ട് മാറിയതാണോ സാറേ? ഈ മതേതരത്വം അമേരിക്കയിൽ മാത്രം മതിയോ സാറേ? മതേതരത്വവും അഭിപ്രായസ്വാതന്ത്ര്യവും, സ്വതന്ത്ര രാഷ്ട്രീയപ്രവർത്തനവും ഇന്ത്യയിൽ വേണ്ടെന്നാണോ അഭിപ്രായം. സ്വേച്ഛാധിപത്യത്തിനും, ഫാസിസത്തിനും കുട പിടിക്കുന്ന രീതിയിലുള്ള എഴുത്തുകൾ ആണല്ലോ സമീപകാലത്തായി കാണുന്നത്. മോദി ഗ്യാരണ്ടി നുണ പറച്ചിൽ, ഇലക്ട്ര ബോണ്ട് തുടങ്ങിയുള്ള അഴിമതി, ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെ സപ്പോർട്ട് ചെയ്യുന്ന മനോഭാവം രീതികൾ. എത്രയെത്ര പറയാനിരിക്കുന്നു. അതിനേക്കാൾ 100 ഇരട്ടി ഭേദമായിരുന്നില്ല കോൺഗ്രസ് പാർട്ടിയുടെ ഭരണം. ചൈനയെയും, നോർത്ത് കൊറിയയും, റഷ്യയും , അവിടങ്ങളിൽ നടക്കുന്ന ഇരുമ്പുമറ ഇന്ത്യയിലും വരണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? തമ്മിൽ ഭേദം രാഹുൽഗാന്ധി തന്നെ. സാധാരണക്കാരോടൊപ്പം, യാതൊരു ഭയവും ഇല്ലാതെ യാത്ര ചെയ്യുന്ന രാഹുൽ തന്നെ വരണം. ആ കുടുംബത്തിൻറെ ത്യാഗങ്ങൾ മറക്കരുത്. മുത്തശ്ശി ഇന്ദിരാഗാന്ധി വെടികൊണ്ട് രാജ്യത്തിനായി മരിച്ചു അതുപോലെ രാജീവ് ഗാന്ധിയും ബോംബിനിരയായി മരിച്ചു. സോണിയ ഗാന്ധിക്ക് പ്രൈം മിനിസ്റ്റർ ആകാനുള്ള അവസരം കൈവെന്നിട്ടും അവർ മാറിനിന്ന് പാർട്ടിയെ നയിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതിൽ ലോകത്ത് ആർക്കും പ്രതിഷേധിക്കാം. അത് അനീതിയല്ലേ? അത് ഇന്ത്യയുടെ മാത്രം ഒരു ഇന്റേണൽ പ്രശ്നമല്ല. ഇന്ത്യക്കാരും ലോകത്തെവിടെയും താമസിക്കുന്നുണ്ട്. ഇപ്പോൾ ലോകം തന്നെ ഒരു ഗ്ലോബൽ വില്ലേജ് മാതിരിയാണ്. അനീതി അക്രമം എവിടെ കണ്ടാലും ജനങ്ങൾ പ്രതിഷേധിക്കണം. ആട്ടെ ചോദിക്കട്ടെ, അമേരിക്കൻ പ്രസിഡണ്ടിനെ എതിരായി, അമേരിക്കയിലെ പല നടപടികൾക്കും എതിരായി, ഇന്ത്യ ഗവൺമെൻറ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ലേ? ഇന്ത്യയില് കേരളം ഉൾപ്പെടെ പല തെരുവുകളിലും അമേരിക്കക്കും അമേരിക്കക്കും പ്രസിഡണ്ടിനും എല്ലാം എതിരായി ജാഥയും, പ്രക്ഷോഭനങ്ങളും സംഘടിപ്പിച്ച ചരിത്രം ഓർക്കുന്നില്ലേ? അതിനാൽ സാം നിലമ്പള്ളി സാറിന് മാത്രമുള്ള ഒരു മറുപടിയായിട്ടല്ല ഇവിടെ മത്തായി ചേട്ടൻ പ്രതികരിക്കുന്നത്. പല കഴമ്പില്ലാത്ത പല അഭിപ്രായങ്ങൾക്കും, ഉണ്ടയില്ല വെടികൾക്കും എതിരെയാണ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ മത്തായി ചേട്ടൻ പ്രതികരിക്കുന്നത്? അന്ത്യശ്വാസം വലിക്കുന്നത് വരെ പ്രതികരിച്ചു കൊണ്ടേയിരിക്കും. നന്മയ്ക്ക് നീതിക്കുവേണ്ടി പോരാടും. ഏത് ഇടി വന്നാലും എനിക്ക് ഭയമില്ല. കാരണം എൻറെ മടിക്ക് കനമില്ല. പിന്നെ എനിക്ക് ഒരു പദവിയും വേണ്ട, FOMA Fokana മലയാളി സാഹിത്യം ഒന്നിനും എനിക്കൊരു പദവിയും വേണ്ട. ഒരു പദവിയും ഇല്ലാതെ സാധാരണക്കാർക്ക് വേണ്ടി, പാവപ്പെട്ടവർക്ക് വേണ്ടി, മത്തായി ചേട്ടൻ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന രീതിയിൽ എഴുതിക്കൊണ്ടിരിക്കും, വിറയാർന്ന കൈകളോടെ കുത്തിക്കുറിച്ചു കൊണ്ടിരിക്കും. എന്ന് എളിയവനായ വയസ്സൻ മത്തായി ചേട്ടൻ.
Pampugopan 2024-03-27 22:10:13
വിഷം ഇറക്കിക്കളയുമ്പോൾ കിട്ടുന്ന സുഖത്തിനു വേണ്ടി മൂർഖൻ പാമ്പു മറ്റുള്ളവരെ കടിച്ചു ദ്രോഹിക്കുന്നത് എന്തിനാണ്? സ്വയംഭോഗം നടത്തി വിഷം ഇറക്കി സുഖിച്ചാൽ പോരെ പാമ്പിന്?
independent 2024-03-27 22:23:53
Dear commenters here please read what Anna Hazare has to say about Kejri . Sam congrats, keep writing.
Aniyan 2024-03-28 00:55:51
ഇവിടെ മത്തായി ചേട്ടൻറെ വരവോടുകൂടി ഈ മലയാളിയുടെ പ്രതികരണ കോളം കൊഴുക്കുന്നുണ്ട്. അങ്ങനെ ഈ മലയാളിയുടെ പ്രതികരണ കോളം വായനക്കാരും ഈ മലയാളി മൊത്തം വായനക്കാരെ കൊണ്ട് നിറയും. പണ്ട് ഒരു വിദ്യാധരൻ ഉണ്ടായിരുന്നു. . അദ്ദേഹം സാഹിത്യസംബന്ധമായ വിഷയം മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിദ്യാധരൻ മാസ്റ്റർ എവിടെയാണ്? അദ്ദേഹം വയ്യാതെ വല്ല നേഴ്സിങ് ഹോമിലും പോയി കിടപ്പിൽ ആണോ? അതോ ദിവംഗതൻ ആയിട്ടുണ്ടോ? പക്ഷേ മത്തായി ചേട്ടൻറെ എഴുത്ത് കണ്ടിട്ട് അദ്ദേഹം ധീരനായ ഒരു ചിന്തകൻ ആണെന്ന് തോന്നുന്നു. ഞാൻ മത്തായി ചേട്ടനോട് ഒപ്പമാണ് കേട്ടോ? മത ഭീകരവാദികൾക്കും, ഫാസിസ്റ്റുകൾക്കും, ജനാധിപത്യ വിരോധികൾക്കും, അനാചാര ദുരാചാരക്കാർക്കും, കൊങ്ങികൾക്കും പങ്കികൾക്കും, കാസക്കാർക്കും, അവസരവാദികൾക്കും, കൂറുമാറ്റക്കാർക്കും, അഴിഞ്ഞാട്ടക്കാർക്കും, അഴിമതിക്കാർക്കും, തത്വതീക്ഷിത ഇല്ലാത്തവർക്കും, സ്ഥാനമോഹികൾക്കും, എതിരായി നിരന്തരം തന്റെ വിറയാർന്ന പടവാൾ, തൂലിക എന്ന പടവാൾ ഏന്തി പോർക്കളത്തിലും, പടക്കളത്തിലും, ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹം എന്നോട് പറഞ്ഞത് ഏതുതരം ഡിബേറ്റിനും, വീൽചെയറിൽ ആണെങ്കിലും അദ്ദേഹം എത്തും എന്നാണ്. അടുത്ത വരുന്ന ന്യൂയോർക്ക് ടൈം സ്ക്വയറിൽ സംഘടിപ്പിക്കുന്ന പോർക്കളത്തിൽ അദ്ദേഹവും ചോദ്യവും ആയി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. . അവിടെയാണല്ലോ നമ്മുടെ മുഖ്യൻ ലോക കേരള സഭയിൽ വന്നു സിംഹാസനത്തിൽ കുത്തിയിരുന്ന് ലോക കേരള മലയാളികളെ, അമേരിക്കൻ ജനത ഒട്ടാകെ അഭിസംബോധന ചെയ്തത്. മത്തായി ചേട്ടാ അങ്ങ് നൂറിലധികം വർഷം ജീവിച്ചിരുന്നാൽ ഏറ്റവും നന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക