Image

യു എസ്‌ പ്രസിഡന്റ് തിരെഞ്ഞെടുപ്പ്: 'ലിറ്ററലി എനിബഡി എൽസും' രംഗത്ത് (ഏബ്രഹാം തോമസ്)

Published on 28 March, 2024
യു എസ്‌ പ്രസിഡന്റ് തിരെഞ്ഞെടുപ്പ്: 'ലിറ്ററലി എനിബഡി എൽസും' രംഗത്ത് (ഏബ്രഹാം തോമസ്)

ന്യൂ റിച്ചലാൻഡ് ഹിൽസ്,ടെക്സാസ്: യു എസ്‌ പ്രസിഡന്റ്സ്ഥാ സ്ഥാനത്തേക്ക് താൻ സ്വതന്ത്രൻ ആയി മല്സരിക്കും എന്ന് നോർത്ത് ടെക്സസിലെ റിച്ചലാൻഡ് ഹിൽസിൽ താമസിക്കുന്ന 35 കാരനായ സ്കൂൾ ടീച്ചർ ഡസ്റ്റിന് എബേ പ്രഖ്യാപിച്ചു.

മത്സരിക്കുന്നതിന് വേണ്ടി തന്റെ പേര് ലിറ്ററലി എനിബോഡി എൽസ് എന്ന് കഴിഞ്ഞ ജനുവരിയിൽ    മാറ്റി എന്നും  പറഞ്ഞു. പ്രസിഡന്റ് ബൈഡനെയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇഷ്ടപെടാത്ത എൽസ് അതെ കാലത്താണ് മത്സരരംഗത്തു എത്തിയതെന്നും വ്യക്തമാക്കി.

'ജനങ്ങൾ മടുത്തിരിക്കുകയാണ്. ഗവണ്മെന്റ് ജനങ്ങളുടെ, ജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കണം. എന്നാൽ ഇന്നുള്ളതോ ഇങ്ങനെ അല്ല. ഒരു ബില്യണരും ഒരു കരിയർ രാഷ്ട്രീയക്കാരനും തമ്മിലുള്ള മത്സരമാണ് നാം കാണുന്നത്.'

എൽസിനറിയാം തികച്ചും അസാധ്യമായ ഒരു മത്സരമാണ് നേരിടുന്നതെന്ന്. ബലോട്ടിൽ പേര് വരുത്തുക തന്നെ വിഷമകരമാണ്. ടെക്സസിൽ ഒരു സ്വതന്ത്രനായി മത്സരിക്കുവാൻ 113,151 രെജിസ്റ്ററെഡ്‌ വോട്ടർമാരുടെ ഒപ്പുകൾ വേണം. ഇവർ പ്രേസിടെന്റില് പ്രൈമറികളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാത്തവർ ആയിരിക്കണം. ഇവരുടെ ഒപ്പുമായുള്ള അപേക്ഷ 2024 മെയ് 13 നു മുൻപ് സമർപ്പിച്ചിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ നിയമങ്ങളും അവസാന തീയതികളും ഉണ്ട്. ഇതൊക്കെ മനസിലാക്കുക തന്നെ വിഷമകരമായിരിക്കും. എൽസ് ആവശ്യപ്പെടുന്നത് വോട്ടർമാർ ലിറ്ററലി എനിബോഡി എൽസ് എന്ന് രേഖപ്പെടുത്തുക എന്നാണ്.

ഒരു വിമുക്ത ഭടനായ എൽസ് ഒരു ഡാലസ് സ്റ്റാർസ് മത്സരത്തിൽ പ്രചാരണം നടത്തി. പ്രചരണ പരിപാടികളുമായി മുൻപോട്ടു പോകാനാണ് തീരുമാനം എന്നും അറിയിച്ചു. ഇവ കൂടാതെ വേർഡ് ഓഫ് മൗത് പ്രചാരണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണ് തന്ത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക