ക്രൂശിൽ നിന്നും ചങ്കു പിളരുമാസ്വരം
കേട്ടിടുന്നേൻ :
1) "പിതാവേ ഇവർ ചെയ്ത
പാപങ്ങൾ ഇന്നതെന്ന്
ഇവരറിയായ്കയാൽ
ഇവരോടങ്ങു
ക്ഷമിക്കേണമെ!"
വലതുഭാഗത്തെ കള്ളനോട്
അരുളി നാഥനീ വിധം:
2)
"ഇന്നു നീ എന്നോടു കൂടി
പറുദീസയിൽ ഇരിക്കും"
പാപക്ഷമയവനേകി നാഥൻ.
അനാഥനെപ്പോൽ
അലറിക്കരഞ്ഞു -
ദൈവപുത്രനവൻ!
3)
"എൻ ദൈവമേ എൻ പിതാവേ
എന്നെ നീ കൈവിട്ടതെന്ത്?"
പ്രിയ മാതാവിനെ
തൻ അരുമയാം
ശിഷ്യനു നല്കിയീവിധം
മൊഴിഞ്ഞുവല്ലോ:
4) "ഇതാ നിന്റെയമ്മ
ഇതാ നിന്റെ മകൻ"
5) ക്രൂശിൽ പിടഞ്ഞും നാഥൻ
നമ്മൾ തന്നാത്മാവിൻ രക്ഷക്കായ് കെഞ്ചി:
5) "എനിക്കു ദാഹിക്കുന്നു"
നമ്മളോ പുളിവീഞ്ഞവനേകി
പൈശാചികൻ തൻ
പ്രലോഭനത്തിൽപ്പെടാതെ
ജഡമോഹങ്ങളൊഴിഞ്ഞ നാഥൻ മൽപിതാവിനോടായ്:
6)
"പിതാവേ എന്റെ ആത്മാവിനെ തൃക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു"
ഇഹത്തിലെ തൻ നിയോഗങ്ങളെല്ലാം
പൂർത്തിയാക്കിയീ വിധം അവസാനമായ് ഭൂവിൽ മൊഴിഞ്ഞുവല്ലോ:
7) " സകലവും നിവൃത്തിയായി "
നാഥനെ! രക്ഷകാ !
അങ്ങേ വണങ്ങുന്നെങ്ങൾ
ഭീകരമാം കാലത്തിൽ
നിന്നരുമയാം മക്കളെ
യങ്ങു രക്ഷിച്ചീടണമെന്നാളുമേ !