കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റ് (AJPAK ) മത- മാനവ മൈത്രി ഉയര്‍ത്തിപിടിച്ച് ഇഫ്താര്‍- ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കുര്യന് തോമസ് പൈനുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ദാര്‍ അല്‍ സഹ പോളിക്ലിനിക് ബിസിനസ് മാനേജര്‍ നിതിന്‍ മേനോന് ഉത്ഘാടനം ചെയ്ത ചടങ്ങില്‍ എഴുത്ത് കാരനും മാധ്യമ പ്രവര്‍ത്തകനും ആയ ഫറൂക്ക് ഹമദാനി ഇഫ്താര്‍ സന്ദേശവും സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവക വികാരി Rev. Dr. ബിജു ജോര്‍ജ് പാറക്കല്‍ ഈസ്റ്റര്‍ സന്ദേശവും നല്കി സംസാരിച്ചു.
തുടര്‍ന്ന് കുവൈറ്റിലെ വിവിധ ജില്ലാ സമുദായിക സാംസ്കാരിക മാധ്യമ സംഘടനകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കുവൈറ്റ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് അംഗം അനയ് കുമാറിനും കുടുംബത്തിനും ഉളള ആദരവ് പ്രസിഡന്റ് കുര്യന് തോമസ് പൈനുംമൂട്ടില്‍ വേദിയില്‍ വച്ച് നല്കി.
അജ്പക്ക് ചെയര്മാന് രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് പരിമണം, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനില്‍ വള്ളികുന്നം, അഡൈ്വസറി ബോര്‍ഡ് ചെയര്മാന്മാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രന്, വൈസ് ചെയര്‍പേഴ്സണ്‍ സാറാമ്മ ജോണ്‍സ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ആയ ബാബു തലവടി, കൊച്ചുമോന്പള്ളിക്കല്, A. I. കുര്യന്, വൈസ് പ്രസിഡന്റ് മാരായ അശോകന് വെണ്മണി, ജി. എസ്. പിള്ള, ജോയിന്റ് ട്രഷറര്‍ മാത്യു ജേക്കബ്, സെക്രട്ടറി മാരായ രാഹുല്‍ ദേവ്, സജീവ് കായംകുളം, ശശി വലിയകുളങ്ങര, സാം ആന്റണി, അജി ഈപ്പന്, സുമേഷ് കൃഷ്ണന്, ഏരിയ കമ്മിറ്റി കണ്‍വീനര്‍മാരായ അനീഷ് അബ്ദുള്‍ ഗഫൂര്‍, ഷിഞ്ചു ഫ്രാന്‍സിസ്, ലിനോജ് വര്‍ഗ്ഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ സിബി പുരുഷോത്തോമന്‍, ജിബി തരകന്, ജ്യോതിഷ് തമ്പി, ഷാജി ഐപ്പ്, സുരേഷ് കുമാര്‍ KS, റോയ് ചെറിയാന്, വിഷ്ണു വെണ്മണി, സന്ദീപ് നായര്‍, വനിതാ വേദി ജനറല്‍ സെക്രട്ടറി ഷീന മാത്യു, ട്രഷറര്‍ അനിത അനില്‍, ജോയിന്റ് ട്രഷറര്‍ ആനി മാത്യു, കീര്‍ത്തി സുമേഷ്, ദിവ്യ സേവിയര്‍, അശ്വതി സന്ദീപ്, സനൂജാ അനീഷ്, ഗംഗ അനയി, സജീന മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ ഷംസു താമരക്കുളം സ്വാഗതവും, ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്സ് ചമ്പക്കുളം നന്ദിയും രേഖപ്പെടുത്തി.