കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന പരാതിയുമായി പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് ശകാരവും വാങ്ങി തിരികെപോന്നിട്ട് അധികം നാളുകളായിട്ടില്ല. വേണമെങ്കില്‍ കേന്ദ്രംതരുന്ന 5000 കോടിയും— വാങ്ങി വീട്ടില്‍പൊക്കോളാനാണ് പറഞ്ഞത്. പതിനായിരം തരുന്നെങ്കില്‍ മതി അല്ലെങ്കില്‍ ഒന്നുംവേണ്ട ഞങ്ങള്‍ ഞങ്ങടെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞോളാമെന്നുപറഞ്ഞ് ബാലഗോപാല്‍ പിണങ്ങിപ്പോന്നു. ടിയാന്റെ സങ്കടംകണ്ട് മനസലിഞ്ഞ സുപ്രീംകോടതി എന്തെങ്കിലുംകൂടി കൊടുത്തുകൂടേയെന്ന് കഠിനഹൃദയയായ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനോട് ചോദിച്ചു. അങ്ങനെയൊന്നും കൊടുക്കാന്‍ പറ്റില്ലെന്ന് നിര്‍മ്മല. കേരളത്തിന് എന്തെങ്കിലും ദാക്ഷിണ്യം അനുവദിച്ചാല്‍ തമിഴണ്ണന്‍ സ്റ്റാലിനും ബംഗാള്‍ പെണ്‍കടുവ മമതയും അവകാശവാദവുമായി വരുമെന്ന് പറഞ്ഞത് കോടതിക്ക് മനസിലായി. എന്നാപിന്നെ ബലഗോപാല സഹാവ് വന്നതുപോലെ തിരികെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് സുപ്രീംകോടതി യാത്രയാക്കി. കേരളത്തിന് അര്‍ഘമായത് പിടിച്ചുവാങ്ങിയെന്നും കേന്ദ്രത്തെ ഡല്‍ഹിയില്‍ അവരുടെ മടയില്‍പോയി വിറപ്പിച്ചെന്നും പിണറായി വീമ്പടിച്ചതുകേട്ട് കുട്ടിസഹാക്കള്‍ രോമാഞ്ചമണിഞ്ഞു.
ഇന്‍ഡ്യാ സര്‍ക്കാര്‍ കടമെടുക്കുന്നുണ്ടല്ലൊ പിന്നെ ഞങ്ങളെന്താ
രണ്ടാംകെട്ടിലെയാണോയെന്ന് പിണറായി ഇടക്കിടെ ചോദിക്കുന്നതുകേള്‍ക്കാം. കേന്ദ്രത്തിന്റെകടം പെരുപ്പിച്ചുകാട്ടി ഒരാളെഴുതിയ ലേഖനവും വായിച്ചു. ബാങ്കില്‍നിന്ന് ലോണെടുത്ത് ബിസിനസ്സ്‌ചെയ്യുന്ന സംരംഭകനെപ്പോലെയാണ് ഇന്‍ഡ്യാ സര്‍ക്കാര്‍. അതേസമസം ലോണെടുത്ത് വിലപിടിപ്പുള്ള കാറുകള്‍വാങ്ങി നാട്ടുകാരുടെമുമ്പില്‍ ആഢംബരംകാണിക്കുന്ന വിഢിയെപ്പോലെ കേരളവും. ഇന്‍ഡ്യക്ക് പലിശരഹിത വായ്പ നല്‍കുന്നരാജ്യം ജപ്പാനാണ്. നാല്‍പത് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍മതി. ഈ പണംകൊണ്ടാണ് മോദി സര്‍ക്കാര്‍ ഹൈവേകളും എയര്‍പോര്‍ട്ടുകളും അതുപോലുള്ള വികസനപ്രവര്‍ത്തനങ്ങും നടത്തുന്നത്. ഇതെല്ലാം രാജ്യപുരോഗതിക്ക് സഹായകരമാണ്. കേരളം പന്ത്രണ്ട്ശതമാനം പലിശനിരക്കിലാണ് കടമെടുക്കുന്നത്., വര്‍ഷാവര്‍ഷം പലിശ അടക്കുകയുംവേണം. ഇങ്ങനെവാങ്ങുന്നപണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാനാണ് കേരളം വിനിയോഗിക്കുന്നത്. അതായത് കടംവാങ്ങി പുട്ടടിക്കുന്ന ഇടപാട്. എത്രനാള്‍ ഇങ്ങനെ മുന്‍പോട്ട് പോകുമെന്ന് പടച്ചവനുപോലും അറിയില്ല.
ഇന്‍ഡ്യക്ക് സാമ്പത്തികസഹായം നല്‍കുന്ന ജപ്പാന് ചില പ്രത്യേക താല്‍പര്യങ്ങളുണ്ട്. ഇന്‍ഡ്യക്കെന്നതുപോലെ ജപ്പാന്റെയും ബദ്ധശത്രുവാണ് ചൈന. ചൈനക്കെതിരെ ഒരുപ്രധാന സൈനിക ശക്തിയായി ഇന്‍ഡ്യയെ വളര്‍ത്തികൊണ്ടുവരാനാണ് ജപ്പാന്‍ സാമ്പത്തികവും സാങ്കേതികവുമായി സഹായങ്ങള്‍ നല്‍കുന്നത്. ജപ്പാനും ഇന്‍ഡ്യയുമായി പണ്ടുമുതലേ നല്ലസഹോദരബന്ധമാണ് ഉണ്ടായിരുന്നത്. രണ്ടുരാജ്യങ്ങളുംതമ്മിലുള്ള ഈബന്ധം അരക്കിട്ടുറപ്പിച്ചത് നരേന്ദ്ര മോദിയാണ്. കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളുടെകാലത്ത് ജപ്പാനുമായുള്ള ബന്ധം ഇന്നത്തെപോലെ ഊഷ്മളമായിരുന്നില്ല. ചൈനയുടെ അനിഷ്ടംഭയന്ന് ഇന്‍ഡ്യന്‍ മന്ത്രമാര്‍ ജപ്പാനില്‍പോകാന്‍തന്നെ മടിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങ് ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ചൈന പ്രതിക്ഷേധം പ്രകടിപ്പിച്ചത് വാര്‍ത്തയായിരുന്നു. ചൈനയെ പ്രകോപിപ്പിക്കേണ്ട എന്നുഭയന്നാണ് അതിര്‍ത്തിയല്‍ സൈനികാവശ്യത്തിന് റോഡുകള്‍ നിര്‍മ്മിക്കാത്തതെന്ന് എ കെ ആന്റണി പാര്‍ലമെന്റില്‍ പറഞ്ഞത് മറവിരോഗം ബാധിച്ചിട്ടില്ലാത്തവര്‍ ഓര്‍ക്കുമല്ലോ.
ചൈനയുടെ പ്രതിക്ഷേധങ്ങള്‍ക്ക് പുല്ലുവിലകല്‍പിച്ചാണ് മോദി ജപ്പാനുമായി സൗഹൃദം സ്ഥാപിച്ചത്. ജപ്പാന്‍കാര്‍ നല്ലവരും ചൈനാക്കാര്‍ അഹങ്കാരികളും ആണന്ന് അവരുമായി ഇടപെടാന്‍ സാധിച്ചിട്ടുള്ളവര്‍ക്ക് അറിയാം. ജപ്പാനുമായിട്ടുള്ള സൗഹൃദം ഇന്‍ഡ്യക്ക് ഗുണംചെയ്യുമെന്നുള്ളകാര്യം ആരുംനിഷേധിക്കുമെന്ന് തോന്നുന്നില്ല. ചൈനക്കെതിരെ ഒരു ബദല്‍ശക്തിയായി ഇന്‍ഡ്യയെ വളര്‍ത്തിക്കൊണ്ടുവരാനാണ് ജപ്പാന്‍ പലിശരഹിതവായ്പനല്‍കി രാജ്യത്തെ സഹായിക്കുന്നത്. ഇങ്ങനെകിട്ടുന്നപണം അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ വായില്‍പോകാതെ രാഷ്ട്ര നന്മക്കുവേണ്ടി മോദിസര്‍ക്കാര്‍ വിനിയോഗിക്കുണ്ടെന്നത് സന്താഷകരമാണ്.
അതേസമയം കേരളത്തിലെന്താണ് സംഭവിക്കുന്നത്. അമിതപലിശകൊടുത്ത് കടമെടുക്കുന്ന പണം അഴിമതിക്കാരും അലസരുമായ സര്‍ക്കാര്‍ ജീവനക്കാരെ തീറ്റിപ്പോറ്റാന്‍ വിനിയോഗിക്കുന്നു. ക്രിയത്മകമായ ഒരുപ്രവര്‍ത്തിയും അതുകൊണ്ട് ഉണ്ടാകുന്നില്ല. ഇന്‍ഡ്യയില്‍ ഏറ്റവുംകൂടുതല്‍ ശമ്പളംവാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുള്ളത് കേരളത്തിലാണ്. ഇങ്ങനെ വാരിക്കേരി ശമ്പളംകൊടുത്തതുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈകാലിട്ടടിക്കുന്നത്.
കേരളം എല്ലാകാര്യത്തിലും നമ്പര്‍വണ്‍ ആണെന്ന് ഒരാള്‍ എഴുതികണ്ടു., വിദ്യാഭ്യസരംഗത്ത് ആരോഗ്യരംഗത്ത് അങ്ങനെ പലതും അദ്ദേഹംനിരത്തി. വിദാ്യഭ്യാസരംഗത്തെ പുരോഗതി ക്രസ്ത്യന്‍ എന്‍ എസ്സെസ് , എസ് എസ് എന്‍ ഡ ിപി മുതലായ സമുദായ സംഘടനകളുടെ സേവനംകൊണ്ട് ഉണ്ടായതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, കമ്മ്യൂണിസ്റ്റുകള്‍ പ്രത്യേകിച്ചും വിദ്യഭ്യസരംഗം കലുഷിതമാക്കാനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ത എന്താണന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. നാലുകാശ് കയ്യിലുള്ളവര്‍ കുട്ടികളെ പ്രൈവറ്റ്‌സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്.
ആരോഗ്യരംഗം പരിശോധിച്ചാല്‍ സര്‍ക്കാരാശുപത്രികളില്‍ മരുന്നിനുപകരം ഡി വൈ എഫ് ഐകാരുടെവക പൊതിച്ചോറാണ് രോഗികള്ഡക്ക് കൊടുക്കുന്നതെന്ന് നമ്മുടെതാരം ചിന്താ ജെറോംതന്നെയാണ് എഴുന്നെള്ളിച്ചത്. അവിടെയും പ്രൈവറ്റ് ആശുപത്രികള്‍തന്നെ പാവപ്പെട്ടവനും ശരണം. കേരളയുവാക്കളും യുവതികളും ഗളഫിലും യൂറോപ്പിലുംപോയി നാലുകാശുണ്ടാക്കി കൊണ്ടുവരുന്നതിന്റെ പുറംപൂച്ചാണ് കേരളത്തില്‍ കാണുന്നത്. അടിസ്ഥാനപരമായി യാതൊരുവികസനവും കേരളത്തില്‍ നടക്കുന്നില്ല. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലച്ചാല്‍ കേരളം സോമാലിയയേക്കാള്‍ പിന്നോക്കാവസ്ഥയിലാകും.
ലോട്ടറിയും കള്ളുകച്ചവടവും അല്ലാതെ എന്ത്ബിസിനസ്സാണ് കേരളത്തിലുള്ളത്. എല്ലാവ്യവസായങ്ങളെയും കേരളത്തിലെ പ്രബുദ്ധരായ തൊഴിലാളികള്‍ തല്ലിയോടിച്ച് അതിര്‍ത്തി കടത്തിവിട്ടു. പോയവരൊക്കെ സന്തോഷത്തോടെ സമാധാനത്തോടെ അയല്‍സംസ്ഥാനങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നു. ലോട്ടറിയും കള്ളുകച്ചവടവുമല്ലാതെ എന്ത് വരുമാനമാണ് സര്‍ക്കാരിനുള്ളതത് ? കേന്ദ്രത്തെ കുറ്റംപറഞ്ഞ് എത്രനാള്‍ മുന്‍പോട്ടുപോകും ബാലഗോപാലന്‍ സഹാവെ ? താമസിയാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുമാസത്തിലൊരിക്കള്‍ ശമ്പളംകൊടുക്കേണ്ട അവസ്ഥയിലെത്തും. പണ്ട് ലാലു പ്രസാദ് യാദവ് ബീഹാര്‍ ഭരിച്ചിരുന്നപ്പോള്‍ ആറുമാസം ശമ്പളം മുടങ്ങിയ അവസ്ഥ കേരളത്തിലും ഉണ്ടായാല്‍ അതിശയിക്കേണ്ടതില്ല.
samnilampallil@gmail.com