ആകസ്മിക സഞ്ചാരങ്ങളിൽ
നടവഴികൾ തക്കം പാർത്തിരുന്നു വീഴ്ത്തും കുസൃതി..!
പ്രണയനോട്ടങ്ങൾ കൂട്ടിമുട്ടുമ്പോൾ
കണ്ണിലൂറും കനവുകളുടെ
ലയലാസ്യ നൃത്ത വികൃതി...!
പായലിൽ, കാലുകൾ ആർജ്ജിക്കും വേഗത്തെ
പൊടുന്നനെ പിന്നിൽനിന്നു വിളിക്കുന്ന പ്രകൃതി..!
കുഞ്ഞു നക്ഷത്രങ്ങൾ കൂട്ടംതെറ്റി
കാർമേഘവലയിൽ
കുടുങ്ങി, പെരുമ്പറ
കൊടുമുടിയോളം ചെന്ന അവരുടെ സ്വപ്നങ്ങൾ
മഞ്ഞായുറഞ്ഞുരുകി
അടരുന്ന നിയതി..!
അമ്മയുടെ അടിവയർ കീറുന്ന നൊമ്പരം
നിറഞ്ഞൊഴുകുന്ന ആനന്ദമായ് വഴുതുന്ന സുകൃതി...