Image

ചിതലരിച്ച പുസ്തകം (കവിത: ഫൈസല്‍ മാറഞ്ചേരി )

ഫൈസല്‍ മാറഞ്ചേരി Published on 24 April, 2024
ചിതലരിച്ച പുസ്തകം (കവിത: ഫൈസല്‍ മാറഞ്ചേരി )

അലമാരയില്‍ ആരും തുറക്കാതെ 
പൊടിപിടിച്ചിരുന്നു ഞാന്‍ 

ഒരു വരി പോലും വായിക്കാതെ 
ഒരേട് പോലും മറിക്കാതെ 

ഒരാണ്‍ പെണ്‍ സ്പര്‍ശം ഇല്ലാതെ 
ഒരു തലച്ചോറെങ്കിലും എന്നെ അറിയുമെന്നോര്‍ത്ത് 

ആരെങ്കിലും എടുത്ത് ഒന്ന് വായിച്ചെങ്കില്‍ എന്ന് സങ്കടപെട്ട് 

ഒരിക്കല്‍ പഴുതാര എന്നിലൂടെ മറുപറം കടന്നപ്പോള്‍ 

ഒരു കുഞ്ഞി കൈ എന്നെ വായിച്ചപോലെ 

പിന്നെ പിന്നെ ചിതലുകള്‍ പൊതിഞ്ഞു 

അവര്‍ക്ക് ആഹരമായതില്‍ ഇന്നുഞാന്‍  സന്തോഷിക്കുന്നു....

Join WhatsApp News
വിദ്യാധരൻ 2024-04-24 10:22:34
തിന്നണം എനിക്കാ ചിതലുകളെ ഒരിക്കൽ തിന്നെന്റെ അറിവ് വർദ്ധിപ്പിക്കണം. വിദ്യാധരൻ
ഫൈസൽ 2024-04-30 13:46:38
അറിവിനായ് തിന്നില്ല ചിതൽ പശിയാൽ ആഹരിച്ചു വായിച്ചു അറിവേറ്റാൻ ആർക്കും നേരമില്ല...... എല്ലാം ഒര് തരം വിശപ്പിൻ കൗതുകം... നന്ദി വിദ്യാധരൻജി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക