Image

കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു

Published on 03 May, 2024
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍  വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍  സല്‍മാബാദിലെ  ഒരു ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു കൊണ്ട് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. ജോലിയുടെ മഹത്വവും അതിന്റെ കൂലിയും ഓരോ തൊഴിലാളിയും തിരിച്ചറിയണമെന്നും. അടിമയെ പോലെ പണിയെടുക്കാനല്ല മറിച്ചു എടുക്കുന്ന പണിക്കു അര്‍ഹമായ വേതനവും മാന്യതയും നമ്മുടെ അവകാശമാണെന്ന ബോധ്യം ഉണ്ടാകണമെന്ന  ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ തൊഴിലാളി ദിനവും.എന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം പറഞ്ഞു. സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍,  വൈ.പ്രസിഡന്റ് കിഷോര്‍ കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രവാസി ശ്രീ യുണിറ്റ് ഹെഡുകള്‍ ആയ ജിബി ജോണ്‍, പ്രദീപ അനില്‍, ഷാമില ഇസ്മായില്‍, സുമി ഷമീര്‍, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബ്രിന്ദ സന്തോഷ്,, സല്‍മാബാദ് ഏരിയ അംഗം ജയപ്രകാശ്  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

 

കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
കെ.പി.എ. അന്താരാഷ്ട്ര തൊഴിലാളിദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക