Image

ഫൊക്കാന ലയനം പൂർത്തിയായി: 5 അസ്സോസിയേനുകൾക്ക് കൂടി ബി. ഒ . ടി  അംഗീകാരം

Published on 04 May, 2024
ഫൊക്കാന ലയനം പൂർത്തിയായി: 5 അസ്സോസിയേനുകൾക്ക് കൂടി ബി. ഒ . ടി  അംഗീകാരം

വാഷിംഗ്ടൺ ഡിസി: ഫൊക്കാന ലയനം പൂർത്തിയായതായി ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന അറിയിച്ചു. 05-02-2024 ന് നടന്ന ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് യോഗം ബി ഒ ടി ചെയർമാൻ്റെ  അഭാവത്തിൽ വൈസ് ചെയർമാൻ്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്.  ട്രസ്റ്റി ബോർഡ് അംഗങ്ങളായ പോൾ കറുകപ്പിള്ളിയും, മാധവൻ നായരും ട്രസ്റ്റി ബോർഡ് അംഗത്വം രാജി വെയ്ക്കുകയും ഫൊക്കാന സമവായ ചർച്ചയുടെ ഭാഗമായി പുതിയ അംഗങ്ങളായി ജോസഫ് കുരിയപുറം, സുധ കർത്ത എന്നിവരെ ബി. ഒ . ടി നിയമിക്കുകയും ചെയ്തു. അംഗങ്ങളായ കല ഷഹി , ഏബ്രഹാം കെ. ഈപ്പൻ,പുതിയ അംഗങ്ങളായ സുധ കർത്ത , ജോസഫ് കുരിയപുറം എന്നിവർ അടങ്ങുന്ന ബി. ഒ..ടി  പുതിയ തീരുമാനങ്ങൾക്ക് ഐക്യദാർഢ്യ പിന്തുണ നൽകി. സ്ഥാനമൊഴിയുന്ന ബി ഒ ടി അംഗങ്ങൾ ആയ പോൾ കറുകപ്പിള്ളിക്കും, മാധവൻ ബി നായർക്കും യോഗം നന്ദി അറിയിച്ചു. ഐക്യ ശ്രമത്തിൻ്റെ ഭാഗമായി സ്ഥാനം ഒഴിയാൻ തയ്യാറായ പോൾ കറുകപ്പിള്ളിക്കും, മാധവൻ ബി നായർക്കും യോഗം നന്ദി രേപ്പെടുത്തി. ഫൊക്കാനയിൽ സമാധാനം പുനസ്ഥാപിച്ച് ഐക്യം കാത്തു സൂക്ഷിക്കുവാൻ ശ്രമിച്ച ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ , സണ്ണി മറ്റമന എന്നിവർക്കും യോഗം നന്ദി അറിയിച്ചു. ജോസഫ് കുരിയ പുറവും, സുധാ കർത്തയും
ഫെഡറേഷൻ്റെ ഉടമസ്ഥാവകാശവും , ലോഗോയും എത്രയും വേഗം  ഫൊക്കാനയ്ക്ക് നൽകാൻ ധാരണയായി . ഫൊക്കാന റജിസ്ട്രേഷനിൽ വ്യക്തികൾ ഏതെങ്കിലും ഉടമസ്ഥാവകാശം ക്ലെയിം ചെയ്യുതിൽ നിന്ന് തടയുകയും രജിസ്ട്രേഷൻ രേഖകളിൽ കാലോചിതമായ ചില മാറ്റങ്ങൾ വരുത്തുവാനും തീരുമാനിച്ചു.
ഫൊക്കാന ലയന തീരുമാനത്തിൻ്റെ ഭാഗമായി അമ്മ ഫ്രം അറ്റ്ലാൻ്റ , സൗത്ത് വെസ്റ്റ് ഫ്ലോറിസ മലയാളി അസോസിയേഷൻ, നിയോഗ, ന്യൂജേഴ്സി കൈരളി ആർട്സ് ക്ലബ് , സൗത്ത് ഫ്ലോറിഡ മലയാളി അസോസിയേഷൻ എന്നീ സംഘടനകളെ ഫെഡറേഷനിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. കാണാതായ രേഖകളുടെ തിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഈ അസ്സോസിയേഷനുകൾക്കും ഫൊക്കാന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുവാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നും ബി. ഒ ടി തീരുമാനിച്ചു. കൂടാതെ നിലവിലെ ഫൊക്കാന ബൈലോകളിൽ വൈരുദ്ധ്യമുള്ള വിഷയങ്ങൾ പരിശോധിക്കുവാനും തീരുമാനിച്ചു.
ഫൊക്കാന Inc എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത വിഷയത്തിൽ നിയമോപദേശം തേടാനും ഈ പേരുമാറ്റം മൂലം ഒരു സംഘർഷവും ഉണ്ടാകരുതെന്ന് ബോർഡ് തീരുമാനിച്ചു. ബി. ഒ.ടി വൈസ് ചെയർമാൻ സണ്ണി മറ്റമന നേതൃത്വം നൽകിയ യോഗത്തിൽ സെക്രട്ടറി ഏബ്രഹാം ഈപ്പൻ നന്ദി പ്രകാശിപ്പിച്ചു.

വാർത്ത ശരിയല്ല 
എന്നാൽ ഈ വാർത്ത ശരിയല്ലെന്നു  ട്രസ്റ്റീ  സജി പോത്തൻ അറിയിച്ചു. നിയമാനുസരണം ചേർന്ന യോഗമല്ല  ഇത്. കോറവും ഇല്ലായിരുന്നു. സംഘടനക്ക് ദോഷകരമായ ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
Fokana well wisher 2024-05-04 21:31:15
It’s really funny. Few people from secretly meeting and taking decisions to win an election. What a pity. Doing nothing for the community but wants phot in all news papers.
FOKANA WELL WISHER 2024-05-04 22:14:10
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന സെക്രട്ടറിയെ പുറത്താക്കുക . തോക്കും എന്ന് ഉറച്ചു കഴിഞ്ഞപ്പോൾ സംഘടനാ പിളർത്തി പ്രസിഡന്റ് അവൻ ശ്രമിക്കുന്ന സെക്രട്ടറിയെ പുറത്താക്കുക
Fakhana wisher 2024-05-04 22:31:29
Trusty board chairman should resign. He is the one who creates all these problems. He has past history as a problem creator.
T. Thomas 2024-05-04 22:38:23
ഈ സംഘടന വിരുദ്ധ മീറ്റിങ്ങിൽ പങ്കെടുത്ത സെക്രട്ടറി , മറ്റു രണ്ടു ട്രസ്റ്റി ബോർഡ് മെംബേഴ്സിനെ ഫൊക്കാനയിൽ നിന്നും പുറത്താക്കുക .
Fokana well wisher 2024-05-04 22:59:09
FOkANA President, BOT Chairman and Majority of trustee board member didn’t evens about this so called sham meeting . Few kasera mohikal did a secret meeting to get their president candidate few votes. Shame on you guys .One person never won an election and other one sneaked in from behind. What a great skill to rip the election.
P.T. 2024-05-04 23:29:25
സജി പോത്തനെയും ഫിലിപ്പോസ് ഫിലിപ്പിനെയും ഫൊക്കാനയിൽ നിന്നും തൽക്കാലം മാറ്റിനിർത്താമെങ്കിൽ എല്ലാം ശുഭകരമായി മുന്നോട്ടു പോകും.
Legal Advisor 2024-05-05 00:37:29
സകല മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി പുതുതായി അഞ്ചു സംഘ ടനകൾക്കു അംഗത്വം നൽകുക വഴി മുപ്പതു വോട്ടുകളാണ് തല്പര കക്ഷികൾക്ക് ലഭിക്കുന്നത്. ഇതും തികച്ചും നിയമവിരുദ്ധവും അനീതിയുമാണ്. വളഞ്ഞ വഴിയിൽക്കൂടി ആരെങ്കിലും പ്രസിഡന്റ് ആയാൽ ഇത് തീർച്ചയായും കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഫൊക്കാന ഒത്തൊരുമയോടു കൂടി പ്രവർത്തിക്കണമെങ്കിൽ ഇതല്ല മാർഗം. പുതുതായി ചേർത്ത അസ്സോസിയേഷനുകൾക്കു ഈ ഇലക്ഷനിൽ ഒരു കാരണവശാലും വോട്ടവകാശം നൽകരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ വരുത്തി വയ്ക്കും. ജനറൽ ബോഡി കൂടാത്ത ഇടാത്ത ഈ തീരുമാനത്തിനു നിയമ സാധുതയില്ല.
Former member 2024-05-05 08:28:56
Trusty board chairman is a "thakara" who was born after a rain. As Fokana wisher said, he is the problem creator. He is looking for reasons to create problem. Recently he has became a member.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക