ഹൃദയത്തിനാരാമമെന്നും നിറയുന്ന
മധു തൂകി നിൽക്കുമൊരു പൂവായിരുന്നവൾ..
അനുരാഗ ഗാനത്തിൽ തന്ത്രികൾ മീട്ടിയെൻ
സ്വപ്നങ്ങളെ മെല്ലെ തൊട്ടുണർത്തുന്നവൾ..
ഭൂതകാലത്തിന്റെ വാതിൽപ്പടികളിൽ
ഹൃദയാനുരാഗമായ് പൂവിട്ടു നിന്നവൾ..
കലാലയ സ്മരണയിൽ കുളിരുള്ള മഞ്ഞിന്റെ
ഓർമ്മയായ് എന്നും നിറഞ്ഞു നിൽക്കുന്നവൾ..
കാതരമിഴികളിൽ കാലം മറയ്ക്കാത്ത
വർണ്ണ സ്വപ്നങ്ങൾ പകർന്നു തന്നെന്നുമവൾ..
എന്റെ ദു;ഖങ്ങളിൽ സാന്ത്വനമായവൾ
എന്റെ സ്വപ്നങ്ങളിൽ ചാരുതയായവൾ..
അനിവാര്യമായൊരു നിമിഷത്തിൽ വിരഹത്തിൻ
വാതിൽപ്പടികളിൽ കണ്ണുനീരായവൾ..
ശുഭയാത്ര നേർന്നെന്റെ ആരാമത്തിലെന്നും
നിറയുന്ന സ്നേഹത്തിൻ സൗരഭമായവൾ..