Image

സഹോദരൻ കെ പി യോഹന്നാനു വിട (ജെ.എസ്. അടൂർ)

Published on 10 May, 2024
സഹോദരൻ കെ പി യോഹന്നാനു വിട (ജെ.എസ്. അടൂർ)

ഇത് ആത്മീയ യാത്ര. ഞാൻ കെ പി യോഹന്നാൻ... സിലോൺ റേഡിയോയിൽ നിന്നുള്ള സരളവാക്കുകളിലുള്ള സുവിശേഷ വചനങ്ങൾ 1980 കളിൽ പലരും ഓർക്കും.
മധ്യതിരുവിതാംകൂറിലെയും ക്രിസ്ത്യൻ നവീകരണത്തിന്റെ എപ്പിസെന്റ്റാണ് തിരുവല്ല -കുമ്പനാട് -കോഴഞ്ചേരി -ആറന്മുള- കല്ലിശേരി ചെങ്ങന്നൂർ - മുളക്കുഴ ഉൾപ്പെടുന്ന ഏതാണ്ട് ഇരുപതു ചതുരശ്രകിലോമീറ്റർ സ്ഥലം. ഈ ഭാഗങ്ങളിൽ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ഇഗ്ളീഷ് വിദ്യാഭ്യാസവും നേരത്തെ എത്തിയതാണു ഒരു കാരണം. മലയാള ബൈബിൾ ഏതാണ്ട് 1880 മുതൽ ഈ ഭാഗങ്ങളിൽ എല്ലാം വായിക്കുവാൻ തുടങ്ങി. മലയാളം ബൈബിൾ പഠന പ്രാർത്ഥന ഗ്രൂപ്പ്കൾ ഏതാണ്ട്, 1880 കൾ മുതൽ വിവിധ വീടുകളിൽ കൂടുവാൻ തുടങ്ങി.
മധ്യ തിരുവിതാംകൂറിലെ നവീകരണത്തിന്റെ തുടക്കമിങ്ങന
യാണ്. ഇങ്ങനെയുള്ള പ്രാർത്ഥന ഗ്രൂപ്പ്കൾ ഓർത്തഡോൿസ്‌ സഭയുടെ ഉള്ളിൽ ഒരു ബദൽ പാരമ്പര്യമായാണ് വളർന്നത്.എന്റെ അച്ചന്റ് കുടുംബവീടായ വള്ളിവിളയിൽ എന്റെ അച്ചന്റെ ഗ്രാൻഡ്ഫാദർ കോശി വർഗീസ് ആണ് 1890 മുതൽ അങ്ങനെ ഒരു സ്വതന്ത്ര്യ വേദപഠന പ്രാർത്ഥന ഗ്രൂപ്പ് തുടങ്ങിയത്. അതിനോടൊപ്പം അദ്ദേഹം ജാതി മത ഭേദമന്യേ ഒരു ലിറ്ററസി സ്കൂൾ അഥവാ സാക്ഷരത പഠന കേന്ദ്രം തുടങ്ങി. മലയാളം, ഇഗ്ളീഷ്, സംസ്‌കൃതമൊക്കെ അറിയാവുന്ന അദ്ദേഹം 40 വയസിനു മുമ്പ് മരിച്ചു.
1890 കളിൽ തിരുനൽവേലിയിൽ നിന്ന് വന്നു തമിഴ് ഡേവിഡ് എന്ന സുവിശേഷകൻ നടത്തിയ ഉണർവ് യോഗങ്ങളിൽ ഇങ്ങനെയുള്ള സ്വതന്ത്ര പ്രാർത്ഥനഗ്രൂപ്പുകൾ കൂടുതൽ പുതിയ നിയമ സുവിശേഷനെറ്റ്വർക്കായി.  ആ പ്രക്രിയിൽ നിന്നാണ് മാരാമൺ കൺവൻഷന്റെ തുടക്കം.. ആദ്യ കൺവൻഷനിലെ പ്രധാന പ്രസംഗകൻ തമിഴ് ഡേവിഡ് ആയിരുന്നു.
1880-90 കളിലെ നവീകരണത്തിന്റെ ഫലമായി ഉയർന്നുവന്ന സഭയാണ് മാർത്തോമാ സഭ. അത് 19 നൂറ്റാണ്ടിന്റ് മധ്യത്തിൽ എബ്രഹാം മൽപ്പാന്റ് കാലം മുതൽ ഓർത്തഡോൿസ്‌ സഭയിലുണ്ടായ നവീകരണ ലീഗസിയുടെ ഭാഗമായിരിന്നു. മാർത്തോമാ സഭയും ബ്രതറൻ, വിവിധ പെന്തകോസ്റ്റൽ സഭകളും വളർന്നതിന്റ എപ്പിസെന്റർ തിരുവല്ല, കോഴഞ്ചേരി, ചെങ്ങനൂർ ബെൽറ്റാണ്. മാർത്തോമാ സഭ, ഇവഞ്ജലിക്കൽ സഭ, ഐ പി സി, ചർച് ഓഫ് ഗോഡ് മുതൽ നിരവധി സഭകളുടെ ആസ്ഥാനങ്ങൾ ഈ പ്രദേശത്താണ്. കൊട്ടരക്കരമുതൽ കോട്ടയം, റാന്നി വരെയുള്ള ഭാഗത്താണ് 19-20 നൂറ്റാണ്ടുകളിൽ ക്രിസ്തീയ സഭയിലെ വിവിധ നവീകരണ പ്രസ്ഥാനങ്ങൾ വളർന്നത്. പിന്നെയുള്ളത് കുന്നംകുളത്തും പരിസരത്തുമാണ്. തെക്കൻ തിരുവിതാംക്കൂറിലെ നവീകരണ പ്രസ്ഥാനങ്ങളും മധ്യ തിരുവിതാമ് കൂറിലെ നവീകരണ പ്രസ്ഥാനങ്ങളെ സ്വാധീനിച്ചു.ആദ്യം ബദൽ ആത്മീയ പ്രസ്ഥാനങ്ങളായി തുടങ്ങിയവ കാലന്തരത്തിൽ എഷ്റ്റാബ്ലിഷ്മെന്റും അധികാര കേന്ദ്രങ്ങളുമായി.
സാധു കൊച്ചു കുഞ്ഞു ഉപദേശിയും, പി വി തൊമ്മിയും, മോശവത്സലവും, നാഗൽ സായ്‌പും പിന്നെ കെ വി സ മണും എം ഈ ചെറിയാനും അന്നമ്മ മാമ്മനോക്കെ  സരള മനോഹര മലയാളത്തിൽ എഴുതിയ ഗാനങ്ങളോക്കെ മലയാളഭാഷയുടെ നവീകരണം മാത്രമല്ല ഒരു ബദൽ ധാരയായിരുന്നു.
സത്യത്തിൽ ഭാഷ പരിണാമവും ക്രിസ്തീയ നവീകരണവും ആധുനിക വിദ്യാഭ്യാസത്തിളുള്ള ഊന്നലും മധ്യതിരുവിതാംകൂറിൽ ഇരുപതാം നൂറ്റാണ്ടിന്റ് ആദ്യദിശകങ്ങളിളുള്ള നവോഥാനത്തിന്റെ അടയാളങ്ങളാണ്.
ഈ ഭാഗത്തു നിന്നു ഉയർന്നു വന്നവരാണ് ഗാന്ധിജിയുടെ യങ് ഇന്ത്യയുടെ പത്രാധിപരും കൊണ്ഗ്രെസ്സിന്റെ ദേശീയ തലത്തിൽ നേതാവുമായ സ്വാതന്ത്ര്യ  സമര സേനനി ബാരിസ്റ്റർ ജോർജ് ജോസഫ്, ഇന്ത്യയിൽ ഇഗ്ളീഷ് പത്രപവർതനത്തിന് തുടക്കം കുറിച്ച മൂന്നു ഇഗ്ളീഷ് പത്രങ്ങൾ ( നാഷണൽ ഹെരാൾഡ്, ഹിന്ദുസ്ഥാൻ ടൈസ്, ഡാൻ ) തുടങ്ങിയ പോത്തൻ ജോസഫ് മുതൽ ഒരു പ്രഗത്ഭർ ഈ ചെറിയ ഭൂപ്രദേശത്തു നിന്ന് ഉയർന്നു വന്നു.1920 കൾ മുതൽ ഇഗ്ളീഷ് വിദ്യാഭ്യാസം സിദ്ധിക്കുകയും വിദേശത്തു കേരളത്തിൽ നിന്ന് കുടിയേറി പ്രൊഫെഷനൽ രംഗത്തു നിലയുറപ്പിച്ചതും ഈ മേഖലയിൽ നിന്നാണ്. ടൊയോട്ട സണ്ണി എന്ന പേരിൽ അറിയപ്പെട്ട മത്തുണ്ണി മാത്യുസ് കുവൈറ്റിലെ പ്രധാന സംരഭകനായി.അങ്ങനെ ഒരുപാടുപേർ ഈ പ്രദേശങ്ങളിൽ നിന്ന് വലിയ സംരഭകരുണ്ട്.
ഇങ്ങനെയുള്ള ഒരു ജ്യോഗ്രാഫിയിൽ നിന്നാണ് കെ പി യോഹന്നാൻ എന്ന സുവിശേഷകനായ ചെറുപ്പക്കാരൻ ഉയർന്നു വന്നത്. ഓരോരുത്തരും ഓരോ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. കെ പി യോഹന്നാൻ ഓപ്പറെഷൻ മൊബൈലിസേഷനിലെ നേതൃത്വ പരിശീലനത്തിലൂടെയാണ് ഇവാഞ്ചിലിസ്റ്റ് ആയത്.നവീകരണത്തിന്റെയും സുവിശേഷ ത്വരയുടെയും വിദ്യാഭ്യാസത്തിന്റ്യും പ്രവാസത്തിന്റെയുമൊക്കെ ഈറ്റില്ലമായിടത്തു നിന്നാണ് കെ പി യോഹന്നാൻ ഉയർന്നു വന്നത്.
പരിമിതമായ സാമ്പത്തിക അവസ്ഥയിൽ നിന്ന് സുവിശേഷ ത്വരയിൽ ഇറങ്ങിയ മാർത്തോമ സഭയിലെ വിശ്വാസിആയിരുന്നു കെ പി യോഹന്നാൻ.
അദ്ദേഹം സ്കൂൾ പഠനം കഴിഞ്ഞു സുവിശേഷപ്രവർത്തനത്തിനു ഇറങ്ങിയപ്പോഴും ഈ പ്രത്യേക ജ്യോഗ്രഫിയിളുള്ള നാലു ഡി എൻ എ അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഒന്ന്. വിദ്യാഭ്യാസമാർജിക്കാനുള്ള ത്വര, രണ്ടു ഇഗ്ളീഷ് ഭാഷ നിപുണത. മൂന്നു. സംരഭക ത്വര, പ്രവാസത്തിലൂടെ വിജയം.
കെ പി യോഹന്നാനെ പ്രശസ്തനാക്കിയത് ഈ ജ്യോഗ്രഫിയുടെ സാമൂഹിക - സാംസ്‌കാരിക പരിസരമാണ്. അന്നത്തെ കാലത്തു ഒരു വിദേശ വനിതയെ വിവാഹം ചെയ്തു പുതിയ ആത്മീയ യാത്രയും ഒരു തിരുവല്ല ടച്ചിന്റ് ഫലമാണ്. അവിടുത്തെ സോഷ്യോളജി അറിഞ്ഞാലേ കെ പി യോഹന്നാനെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
1980 കളിൽ സരള മലയാള വായ്മൊഴിയിൽ സാവധാനം പ്രസംഗിക്കുന്ന കനം കുറഞ്ഞ സിംപിളായ ഒരു മനുഷ്യനെയാണ് എന്റെ ഓർമ.1984 ൽ സഹോദര കള്ള്കുടിക്കരുത് എന്നൊരു ലഹരി വിരുദ്ധ പ്രസംഗം അടൂർ ടൂരിസ്റ്റ് ഹോമിന്റ് ഗ്രൗണ്ടിൽ നടത്തുമ്പോഴാണ് അദ്ദേഹത്തെ ശ്രദ്ധിച്ചത്. ഹാഫ്കൈ വെള്ള ഷർട്ട്, ഒറ്റമുണ്ടുമൊക്കെ ഉടുത്തു വളരെ മെലിഞ്ഞ സിംപിൾ അയ ഒരു സുവിശേഷകൻ. പ്രസംഗം കഴിഞ്ഞു അദ്ദേഹം ഒരു വെള്ളഫിയറ്റ് കാറിൽ  സ്വയം ഡ്രൈവ് ചെയ്തു തിരുവല്ലക്ക് പോകുന്നത് ഓർമയുണ്ട്. അദ്ദേഹത്തെ ആദ്യമായും അവസാനമായും കണ്ടത് അടൂർ ടൂരിസ്റ്റ് ഹോം മൈതാനത്താണ്. അന്ന് അദ്ദേഹത്തിന്റ് യൂ എസ്‌ പി വളരെ ലളിതമായി വാമൊഴിയിൽ പ്രസംഗിക്കുന്ന ജാഡ ഇല്ലാത്ത ഒരു സിംപിൾ മനുഷ്യൻ. സത്യത്തിൽ അദ്ദേഹത്തെ പ്രശസ്ഥനാക്കിയത് അദ്ദേഹം 1980 കൾ മുതൽ തുടങ്ങിയ റേഡിയോ / ടെലി ഇവാഞ്ചലിസമാണ്.. ആത്മീയ യാത്ര ഒരു ബ്രാൻഡയി വിജയിച്ചു. റേഡിയോ പോലെ ആത്മീയ യാത്ര എന്നൊരു പോപ്പുലർ മാഗസിനും ഉണ്ടായിരുന്നു.
ആദ്യം സഹോദരൻ കെ പി യോഹന്നാൻ. പിന്നെ റെവരന്റ.കെ പി യോഹന്നാൻ പിന്നെ പാസ്റ്റർ. പിന്നെ ഡോ കെ പി യോഹന്നാൻ. അതൊക്കെ കഴിഞ്ഞു സമ്പത്തും സംരഭങ്ങളും വളർന്നപ്പോൾ അദ്ദേഹം പഴയ മാർത്തോമാ നൊസ്റ്റാൾജിയയിൽ എപ്പിസ്കോപ്പൽ സംവിധാനത്തിൽ സ്വയം ' തീരുമേനി' യായി ഹിസ് ഹോളിനെസ്സ് ആയി. ഓർത്തഡോൿസ്‌ പാരമ്പര്യത്തിൽ ഗ്രീക്ക് പേരായ അത്തനേഷ്യസ് യോഹാൻ ആയി പരിണമിച്ചു.
യഥാർത്ഥത്തിൽ എനിക്ക് ഇഷ്ട്ടമായത് ബദൽ ആത്മീക യാത്രയുമായി കേരളത്തിൽ എല്ലാം മദ്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്ന പഴയ സഹോദരൻ കെ പി യോഹന്നാനെയാണ്. കാരണം 1984 ൽ ഞാൻ കണ്ട കെ പി യോഹന്നാനു ഒരു ഗാന്ധിയൻ ടച് ഉണ്ടായിരുന്നു. അദ്ദേഹം പണ്ട് യേശു പ്രസങ്ങിച്ചത് പോലെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചത്. ഒരു ഗ്രാസ് റൂട്ട് ടച്ചുള്ള ബഹളമൊന്നും ഉണ്ടാകാത്ത ശാന്തനായ നിരണം കാരൻ.
അദ്ദേഹത്തിൽ കണ്ട ഒരു ഗുണം അദ്ദേഹം വളരെ കഴിവുള്ള ഒരു ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡർ ആയിരുന്നു. വിഷൻ ഉണ്ടായിരുന്നയാൾ. ഇന്ന് കേരളത്തിലെ തന്നെ മികച്ച ആശുപത്രിയാണ് ബലിവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. അതു പോലെ ബോട്ടാണിക്കൽ ഗാർഡൻ. ലോകത്തിൽ ഏതാണ്ട്  പതിനാറു രാജ്യങ്ങളിൽ സഭകൾ സ്ഥാപിച്ചു.
പക്ഷെ ഇന്നലെത്തെ ബദൽ. പിന്നെ എസ്റ്റാ ഷ്മെന്റ്. പിന്നീട് വെസ്റ്റെഡ് അധികാര സ്വരൂപങ്ങൾ.അതു പലയിടത്തും സംഭവിക്കുന്ന പരിണാമമാണ്. പഴയ കമ്മൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇന്നത്തെ വ്യക്തി കേന്രീകൃത്യ അധികാര സ്വരൂപത്തിലെക്കുള്ള മാറ്റം
പണ്ട് ബദൽ ആയിരുന്നു ഖദർ പിന്നീട് അധികാര ചിഹ്നമായി മാറിയത് പോലെ. പഴയ ഗാന്ധി പുതിയ കറൻസിയിലെയും അധികാര ഇട നാഴികളിലെയും ചിത്രമായത് പോലെ.
അതൊക്കെയാണ് പഴയ സഹോദരൻ കെ പി യോഹന്നാനും സംഭവിച്ചത്. പഴയ ബദലുകൾ പിന്നീട് എങ്ങനെ അധികാര സ്വരൂപമാകുന്നതെന്നു.
അതാണ് പഴയ പല നവോഥാന പ്രസ്ഥാനങ്ങൾക്കും സംഭവിച്ചത്.
ഏതൊരു ഇൻസ്റ്റിറ്റ്യൂഷനും ഒരു പരിധിയിൽ കൂടുതൽ വളരുമ്പോൾ Running of the machine takes precedence of the mission.
1980 കളിലെ ബദൽ സുവിശേഷകൻ പിന്നീട് എങ്ങനെ എസ്റ്റാബ്ലിഷ്മെന്റ് ആയി നവീകരണ മിഷൻ കൈമോശം വന്നു .21 നൂറ്റാണ്ടിൽ നിന്ന് പഴയ 18 നൂറ്റാണ്ടിലെ പൌരസ്ത്യ പാരമ്പര്യത്തിൽ പോയി സ്വയം ഹിസ് ഹോളിനെസ്സ് ആയി.
പഴയ ബദൽ ആത്മീയയാത്രക്കാരൻ കെ പി യോഹന്നാനെയാണ് ഇപ്പോഴും ഓർമ്മകൾ.
അതു കൊണ്ടാണ് സാധാരണക്കാരിൽ സാധാരണക്കാരനായ സഹോദരൻ കെ പി യോഹന്നാന്റ് പടം ഇട്ടത്.
അദ്ദേഹം ഇങ്ങനെ ഇത്രയും പെട്ടന്ന് ആക്സിഡെന്റിൽ പോകുമെന്ന് കരുതിയില്ല.
പക്ഷെ അരുന്ധതി റോയ് യുടെ നോവലിൽ പറയുന്ന ഒരു വാചകമാണ് ഓർമ്മ വരുന്നത്
" Anything could happen to anyone at anypoint in time  Be prepared."
Even the most powerful person will die one day
എന്തായാലും സഹോദരൻ കെ പി യോഹന്നാൻ അദ്ദേഹത്തിന്റെ ദൗത്യം പൂർത്തിയാക്കി പോയി.
പ്രണാമം.
ആദരാഞ്ജലികൾ

Join WhatsApp News
നാടൻ പ്രവാസി 2024-05-10 03:35:53
താങ്കൾ എഴുതി , അദ്ദേഹം സ്കൂൾ പഠനം കഴിഞ്ഞു സുവിശേഷപ്രവർത്തനത്തിനു ഇറങ്ങിയപ്പോഴും ഈ പ്രത്യേക ജ്യോഗ്രഫിയിളുള്ള നാലു ഡി എൻ എ അദ്ദേഹത്തിനു ഉണ്ടായിരുന്നു ഒന്ന്. വിദ്യാഭ്യാസമാർജിക്കാനുള്ള ത്വര, രണ്ടു ഇഗ്ളീഷ് ഭാഷ നിപുണത. മൂന്നു. സംരഭക ത്വര, പ്രവാസത്തിലൂടെ വിജയം.കെ പി യോഹന്നാനെ പ്രശസ്തനാക്കിയത് ഈ ജ്യോഗ്രഫിയുടെ സാമൂഹിക - സാംസ്‌കാരിക പരിസരമാണ്. എന്ത് അസംബന്ധമാണ് എഴുതി പിടുപ്പിച്ചിരുക്കുന്നത് . 2017-ൽ, യോഹന്നാൻ , ഭാര്യ ഗിസേല പുന്നൂസ്‌ , മകൻ ഡാനിയേൽ പുന്നൂസ് , ഗോസ്പൽ ഫോർ ഏഷ്യ എന്നിവരെ പ്രതിയാക്കി ടെക്സസാസിലെ കോടതിയിൽ റാക്കറ്റിംഗ്, വഞ്ചന, സാമ്പത്തിക ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. 37 മില്യൺ ഡോളർ ഒത്തുതീർപ്പിലെത്തി യോഹന്നാൻ ജയിലിൽ പോകാതെ തടിതപ്പി . അമേരിക്കൻ പൗരത്വം ഉണ്ടായിരുന്നത് കൊണ്ട് നാട് കടത്തിയില്ല. ഡി.എൻ .എ യുടെ മിടുക്ക്‌ . അരിട്ടിഫിഷ്യൽ ഇന്റലിജൻസ് അന്ന് ഇല്ലാതിരുന്നതു നമ്മുടെയൊക്കെ ഭാഗ്യം. നാടൻ പ്രവാസി
True and Factual 2024-05-10 03:19:17
A true and factual analysis of the life Evangelist K.P. Yohannan. May his soul rest in peace
Jose kavil 2024-05-10 02:06:51
ഒരു തെറ്റ് മാത്രമെ അദ്ദേഹം ചെയ്തിട്ടുള്ളു നാണയ വിനിമ യ ചട്ടം ലംഘിച്ച താണ്. എങ്കിലും വിദേശ പണം ഇന്ത്യയിലെത്തി എഞ്ചിനിയറിങ് കോളേജുകൾ ' മെഡിക്കൽ കോളേജ് ആതുര സേവനം ഭവനരഹിതർ ക്ക് ഭവനം' അല്ലാതെ മോഷണവും പിടിച്ചു പറിയും കള്ളനോട്ടടിയും പീഡനവും കൊലപാതകവും ഒന്നും നടത്തി യിട്ടില്ല. എന്നാൽ ചില ആൾ ദൈവ ങ്ങൾ കൊലപാതക പരമ്പരവരെ നടത്തിയിട്ടും സുഖമായി വാഴുന്നു. ഭീകരവാദി കളെപ്പോലെ ഇദ്ദേഹത്തെ നോക്കുകയും അരുത്. പിന്നെ കൂടുതൽ പണം ഉണ്ടാക്കു മ്പോൾ ഉള്ള അസൂയ ആണ്. അദ്ദേഹത്തി ൻറെ മരണത്തെ ആഘോഷി ക്കുന്നവർ ഒന്നു ചിന്തി ക്കുക മരണം ആർക്കും വരാം ഇന്നു ഞാൻ നാളെ നീ . ആദരാജ്ഞലികൾ. നിത്യശാന്തി നേരുന്നു . ലേഖനo നന്നായിരിക്കു ന്നു. നന്ദി
കുര്യൻ പാമ്പാടി 2024-05-10 11:32:53
ജെഎസ് അടൂരിന്റെ അപഗ്രഥനം അതുജ്വലം എന്ന് തന്നെ പറയണം. കെപി യോഹന്നാൻ ബിഷപ്പിനെക്കുറിച്ച് ഇതുപോലൊന്ന് ഒരിടത്തും ഞാൻ കണ്ടിട്ടില്ല. കേരളത്തിലെ ഒരു മെയിൻ സ്ട്രീം മാധ്യമവും ഇത് പ്രസിദ്ധപ്പെടുത്താൻ തയാറാവുകയില്ല എന്ന് ഉറപ്പാണ്. അതിനു ഇ മലയാളി തന്നെ വേണ്ടി വന്നു. എത്ര മഹാൻ ആണെങ്കിലും എരുമേലി വിമാനത്താത്തവളത്തിനു അദ്ദേഹത്തിന്റെ സഭ ഇപ്പോഴും ഇടംകോലിട്ടുകൊണ്ടിരിക്കുന്നു എന്നത് മലയാളി ജനതയ്ക്ക് വേണ്ടി അദ്ദേഹം ഉള്ളുരുകി പ്രവർത്തിക്കുന്നു എന്ന പല്ലവിക്ക് അപമാനകരമാണ്.
Gee George 2024-05-10 12:34:35
How he makes money, initially he showed lot of poor people picture and he told all the money goes to poor people, unfortunately he used all that money for his self interested way to get how fast he can make rich and at the end he make him as a metropolitan bishop (self made). Any way rest in peace for him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക