Image

"അമ്മ ' (തോമസ് കളത്തൂർ)

Published on 13 May, 2024
"അമ്മ ' (തോമസ് കളത്തൂർ)

"സ്നേഹമില്ല എങ്കിൽ എതുമില്ല ......"  എന്ന് വേദ വാക്യം,  ഇന്ന്  എല്ലാ മതങ്ങളും  അംഗീകരിക്കുന്നു.     സ്നേഹിക്കാൻ കഴിയുമ്പോഴേ  നിങ്ങൾക്ക്  പ്രാർത്ഥിക്കാൻ കഴിയു എന്ന്  'ഓഷോ' യും  വ്യക്തമാക്കുന്നു.    നാം പ്രാർത്ഥിക്കുന്ന ദൈവം 'സ്നേഹമാകുന്നു'.    "'അമ്മ "  സ്നേഹത്തിന്റെ പ്രതീകമായി ഈ ഭൂമിയിൽ നിലകൊള്ളുന്നു.    
           
എന്റെ അമ്മയിൽ നിന്നാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ശക്തീകരണം   എനിക്ക് ലഭിച്ചത്.     എന്റെ  അപ്പനിൽ നിന്നും ഞാൻ പഠിച്ചത്,  തെറ്റിലേക്ക്‌ നോക്കുകയോ കടക്കുകയോ ചെയ്താൽ വരാവുന്ന ദൈവ ശിക്ഷകളെ  പറ്റി ആയിരുന്നു.        അതോടൊപ്പം, മാനുഷീകമായ  നിലയിൽ,  അത് അപ്പോൾ തന്നെ   മാതൃകയായി അനുഭവത്തിൽ  വരുത്തി കാണിക്കുമായിരുന്നു.      അതിനുപയോഗിച്ച 'ചൂരൽ വടികൾ'  വീടിന്റെ കോണുകളിൽ " അപകട സൂചനകളായി''  നിലകൊണ്ടു.     എന്നാൽ മറ്റുള്ളവരെ സ്നേഹിക്കുകയും കരുതുകയും  ചെയ്യുന്നതിന്റെ  ആത്മ സംതൃപ്തി     ക്രമേണ ജീവിതത്തിലേക്ക് കടന്നു വന്നത്,  മാതൃ സ്നേഹത്തിന്റെയും , മാതാവ് നിശ്ശബ്ദയായി  കാണിച്ചു തന്ന സഹിഷ്ണതയുടെയും ഫലമായിട്ടാണ്.     'അമ്മ ' തന്നിട്ടുള്ള ചെറു ശിക്ഷകൾ,   ഇളം കാറ്റിന്റെ തഴുകലും തേനിന്റെ മാധുര്യവും പേറി ഓർമ്മകളിലൂടെ ഇന്നും സഞ്ചരിക്കുന്നു.        "'അമ്മ" എന്ന  രണ്ടക്ഷരങ്ങളുടെ മാസ്മരികത അനിർവചനീയമാണ് .
                
ഈ ലോകത്തെ നിലനിർത്താൻ, ഭാരവും വേദനകളും സഹിച്ചു,  തലമുറകളെ 'പെറ്റ്-പോറ്റിയ' അമ്മമാർ,  ഈ ലോകത്തെ  സ്വർഗ

സമാനമാക്കാൻ, സ്നേഹത്തെയും  സഹനത്തെയും സ്വന്ത ജീവിതം കൊണ്ട്  കാണിച്ചു തന്നു പഠിപ്പിച്ച  അമ്മമാർ,   ഈ. അവസരത്തിൽ  അവരുടെ പുണ്ണ്യ പാദങ്ങളെ  നമിക്കുന്നു.     
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക