ഇന്‍ഡ്യയുടെ അഭ്യന്തരകാര്യങ്ങളില്‍ അമേരിക്കഇടപെടുന്നെന്ന് റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ പറഞ്ഞത് കഴിഞ്ഞദിവസമാണ്. ഇത് ഇന്‍ഡ്യന്‍ ഗവണ്മെന്റിന് അറിയാത്ത കാര്യമല്ല. അമേരിക്ക മാത്രമല്ല ബിട്ടനും ജര്‍മനിയും ഉള്‍പ്പെടെ പലയൂറോപ്യന്‍ രാജ്യങ്ങളുമുണ്ട് ഈ കുട്ടുകെട്ടില്‍. മറ്റുരാജ്യങ്ങളുടെ അഭ്യന്തരവിഷയങ്ങളില്‍ ഇടപെടുന്നത് അമേരിക്കയുടെ പതിവാണ്. ലോകരാജ്യങ്ങളുടെ മധ്യത്തില്‍ വല്ല്യേട്ടന്‍ ചമയുന്നത് അമേരിക്കയുടെ ശീലമായതുകൊണ്ട് പലരും അത് അവഗണിക്കാറാണ് പതിവ്. ഇന്‍ഡ്യയും അമേരിക്കന്‍ വിമര്‍ശ്ശനത്തെ കാര്യമായി എടുക്കാറില്ല. അടുത്തകാലത്തായി വിദേശകാര്യമന്ത്രി ജയശങ്കര്‍ ഉരുളക്കുപ്പേരിപോലെ മറുപടി കൊടുക്കാറുണ്ട്.
റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ നല്ലപിള്ളയല്ലെന്ന് ലോകത്തിനുതന്നെ ബോധ്യപ്പെട്ട കാര്യമാണ്. അവിടെ അടുത്തിടെനടന്ന ഇലക്ഷന്‍ റഷ്യന്‍ ജനതയെയും ലോകത്തെതയെും വിഢികളാക്കുന്ന ഒന്നായിരുന്നു. ഉക്രേനുമായുള്ള യുദ്ധത്തില്‍ ലോകത്തിന്റെ അപ്രീതിനേടിയ പുടിന് ഇന്‍ഡ്യയെ സുഹിപ്പിക്കയാല്ലാതെ വേറെ നിവൃര്‍ത്തിയില്ല. ആപത്ഘട്ടങ്ങളില്‍ സഹായമായി നിന്നിരുന്ന റഷ്യയെ പിണക്കാന്‍ ഇന്‍ഡ്യക്ക് സാദ്ധ്യവുമല്ല. അതുകൊണ്ടാണ് ഉക്രേന്‍ അധിനിവേശം അന്യായമായ തെമ്മാടിത്തരമാണ് അറിയാമെങ്കിലും നിഷ്പക്ഷനയം സ്വീകരിച്ചത്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ പകുതിവിലക്ക് വാങ്ങി ഇന്‍ഡ്യ നേട്ടമുണ്ടാക്കകയും ചെയ്തു. അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും ആപത്ഘട്ടങ്ങളില്‍ ഇന്‍ഡ്യയുടെകൂടെ നിന്നിട്ടില്ല., രാജ്യത്തിന്റെ ശത്രുക്കളുമായിട്ടായിരുന്നു അവരുടെ കൂട്ടുകെട്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് നീങ്ങുവിവത് അത്രസന്തോഷത്തോടെയല്ല ഈരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ഇന്‍ഡ്യ ഒരു ദരിദ്രരാജ്യമായി നിലനിന്നുകാണാനാണ് ഇവര്‍ക്കിഷ്ടം. ദരിദ്രരാജ്യമായിരുെങ്കില്‍ ഇന്‍ഡ്യയെ വിമര്‍ശ്ശിക്കാന്‍ അവര്‍ തുനിയുമായിരുില്ല. മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ രാജ്യം വന്‍പുരോഗതിയിലേക്ക് നീങ്ങുമെന്ന് അവര്‍ക്കറിയാം. അതിന് തടയിടാന്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ള നിര്‍ഗുണന്മാര്‍ പ്രധാനമന്ത്രിയാകുകയാണ് നല്ലത്.. കേജരിവാളായാലും മതി. രാജ്യം തിരസ്‌കരിച്ച സോഷ്യലിസം ഇവര്‍ വീണ്ടുംകൊണ്ടുവരും. അങ്ങനെ ഇന്‍ഡ്യയുടെ പുരോഗതിക്ക് തടയിടാം. അതിനുവേണ്ടിയാണ് ഇപ്പോള്‍ നടുകൊണ്ടിരിക്കുന്ന ഇലക്ഷനില്‍ ഒളിഞ്ഞുംതെളിഞ്ഞും ഇടപെട്ടുകൊണ്ടിരിക്കുന്നത്.
ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ങടണ്‍ പോസ്റ്റും ഇന്‍ഡ്യയെ വിമര്‍ശ്ശിക്കുന്നത് പതിവാക്കിയിരിക്കയാണ്. പൗരത്വനിയമം കൊണ്ടുവരുന്നത് മുസ്‌ളീങ്ങളോടുള്ള അനീതിയായിട്ടാണ് ഇവര്‍ ചിത്രീകരിക്കുന്നത്. ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളെ ഈനിയമം യാതൊരുവിധത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് അറിയാമെങ്കിലും സത്യംമറച്ചുവച്ചുകൊണ്ടുള്ള പ്രചരണമാണ് ഈ പത്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേജരിവാളിനെ അറസ്റ്റുചെയ്തതാണ് വാഷിങ്ങടണ്‍ പോസ്റ്റിനെ ചൊടിപ്പിച്ചത്. ഇന്‍ഡ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആരാണിവര്‍ക്ക് ലൈസന്‍സ്സ് നല്‍കിയത്?
ഈ രാജ്യങ്ങളെകൂടാതെ ജോര്‍ജ്ജ് സോറസ്സ് എന്ന ശതകോടീശ്വരനും ബി ജെ പി അധികാരത്തിലെത്താതിരിക്കാന്‍ ആഞ്ഞുശ്രമിക്കുന്നുണ്ട്. മോദിയെ പുറത്താക്കാന്‍ 5000 കോടിഡോളര്‍ ചിലവഴിക്കാന്‍ തയ്യാറാണ് അയാള്‍ പറഞ്ഞിട്ടുണ്ട്. ബി ജെ പിക്കെതിരെ പ്രചരണംനടത്താന്‍ ഇന്‍ഡ്യന്‍ മാധ്യമങ്ങളെ പണംകൊടുത്ത് ഇയാള്‍ സഹായിക്കുന്നുണ്ട്. നടത്തിക്കൊണ്ടുപോകാന്‍ വലയു മാധ്യമങ്ങള്‍ സോറസ്സ് കൊടുക്കുന്ന പണം ഇരുകൈകളുംനീട്ടി സ്വീകരിച്ച് നുണപ്രരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. മനോരമയും മാതൃഭൂമിയും സോറസിന്റെപണം സ്വീകരിക്കുുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 24 പോലുള്ള ന്യൂസ്ചാനലുകളും നിലനിന്നുപോരുന്നത് വെളിയില്‍നിന്നുള്ള പണംകൊണ്ടാണ്.
കേരളത്തില്‍നിന്ന് ഒരൊറ്റ സീറ്റുപോലും കിട്ടിയില്ലെങ്കിലും ബി ജെ പി ലക്ഷ്യംവച്ച 400 കൈവരിക്കും. പിന്നെന്തിനാണ് പാര്‍മെന്റില്‍ പോയിരുന്ന് കപ്പലണ്ടികൊറിക്കാന്‍ കുറെപ്പേരെ അങ്ങോട്ട് തെരഞ്ഞെടുത്തുവിടുന്നതെന്ന് കേരളജനത ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചാണ് കഴിഞ്ഞപ്രവശ്യം വന്‍ഭൂരിപക്ഷത്തോടെ വയനാട്ടുകാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തുവിട്ടത്. അതിന്റെനേട്ടം കോണ്‍ഗ്രസ്സ് കേരളത്തില്‍ കൈവരിച്ചു. ഇരുപതില്‍ പത്തൊന്‍പതുംനേടി അവര്‍ പാര്‍ലമെന്റില്‍പോയിരുന്ന് ഉറക്കംതൂങ്ങി അഞ്ചുവര്‍ഷം ചിലവഴിച്ചു. വായ്തുറന്ന് നലക്ഷരംപറഞ്ഞത് പ്രേമചന്ദ്രനും ശശി തരൂരും മാത്രമാണ്.
2019ലെ വന്‍ഭൂരിപക്ഷം ഇപ്പോള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്സുകാര്‍പോലും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞപ്രാവശ്യത്തെ നാലുലക്ഷം ഭൂരിപക്ഷത്തിന്റെ പകുതിപോലും രാഹുലിന് വയനാട്ടുകാര്‍ നല്‍കില്ല. വയനാട്ടിലെ നിഷ്‌കളങ്കരെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അവിടെ വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കുമെന്ന് തീര്‍ച്ച. അപ്പോള്‍ വയനാട്ടുകാര്‍ എന്തായി ? പിന്നീടൊരിക്കലും അദ്ദേഹം വയനാട്ടിലേക്ക് തിരിഞ്ഞുനോക്കില്ല. അവരുടെഭാഗ്യത്തിന് റായ്ബറേലി കടുകയറാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടും. അവിടെ രാഹുല്‍ വിജയിക്കാതിരിക്കാന്‍ നിങ്ങള്‍ പള്ളിയില്‍പോയി മെഴുകുതിരികത്തിച്ച് പ്രാര്‍ഥിക്കണം. അദ്ദേഹത്തിനുവേണ്ടി സ്വന്തംകൊടി ഉപേക്ഷിക്കാന്‍ സന്മനസ്സ് കാട്ടിയ ലീഗുകാരും അള്ളാവിനോട് അപേക്ഷിക്കുക.
അമേരിക്കയില്‍ പ്രസിഡണ്ട് ഇലക്ഷനുമുന്‍പ് സ്ഥാനാര്‍ഥികള്‍ സംവാദംനടത്തുന്ന പതിവുണ്ട്. അതിനെ പിന്‍തുടര്‍ന്നാണ് ഇന്‍ഡ്യയിലും അതുപോലൊരു സംവാദം നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടത്തണെ് തമിഴ്‌നാട്ടിലെ ദേശാഭിമാനി പത്രത്തിന്റെ മുതലാളിയായ റാം എന്നയാളും ഇടതുപക്ഷചായ്‌വുള്ള രണ്ട് റിട്ടയേര്‍ഡ് ജഡ്ജിമാരുകൂടി തീരുമാനിച്ചത്. ക്ഷണംകിട്ടിയപാടെ പപ്പുക്കുട്ടനത് രണ്ടാമതൊന്ന് ആലോചിക്കാതെ സ്വീകരിച്ചു. പപ്പുവിനത് തീരുമാനിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്? മോദി ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാണ്, രാഹുലോ വെറുമൊരു എം പി, രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെ. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് കേജിരിവാള്‍പോലും പറയുന്നില്ല. കോണ്‍ഗ്രസ്സില്‍ എന്തുസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. കോണ്‍ഗ്രസ്സ് പ്രസിഡണ്ടോ സെക്ര'ട്ടറിയോ അല്ല. വെരുമൊരു മെമ്പര്‍. പാര്‍ലമെന്റില്‍പോലും മോദിയുമായി സംവദിക്കാന്‍ തന്റേടമില്ലാത്ത രാഹുലാണോ പൊതുവേദിയില്‍ സാഹസത്തിന് മുതിരുന്നത്. അമേഠിയില്‍നിന്ന് ഒളിച്ചോടിയവനെന്ന് സ്മൃതി ഇറാനി ആക്ഷേപിക്കുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ, പപ്പുക്കുട്ടാ.
കേജരിവാളിന് ജാമ്യംകിട്ടി പുറത്തിറങ്ങിയത് ആഘോഷിക്കയാണ് മലയാളമാധ്യമങ്ങള്‍. ഇനി ഇലക്ഷന്‍ നടക്കാനിരിക്കുന്ന മണ്ഢലങ്ങളില്‍ ബി ജെ പി വെള്ളംകുടിക്കുമെന്നും, മോദി വെപ്രാളപ്പെട്ട് ഓടുകയാണന്നും മറ്റുമാണ് പ്രചരണം. കേജരിവാളിന്റെ പത്തിനഗ്യാരണ്ടി ബി ജെ പിയുടെ ആത്മവിശ്വാസം തകര്‍ത്തെന്നും പറയുന്നുണ്ട്. വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്തപ്പോള്‍ പത്തല്ല പിതിനഞ്ച്ഗ്യാരണ്ടിവേണമെങ്കിലും കൊടുക്കാമല്ലോ. മോദിതന്നെ അധികാരത്തിലെത്തുമെന്ന് കേജരി സമ്മതിക്കുന്നുണ്ട്. അടുത്തവര്‍ഷം എഴുപത്തഞ്ച് വയസാകുമ്പോള്‍ മോദി അധികാരം അമിത്ഷായിക്ക് കൈമാറി വിശ്രമജീവിതം നയിക്കുമെന്നുമാണ് കേജരിയുടെ പ്രവചനം.അപ്പോള്‍ ജൂണ്‍ മൂന്നിന് ജയിലിലേക്ക് തിരികെപോകുന്നതിനെപറ്റി എന്തുപറയുന്നു ? ഇലക്ഷന്‍ റസല്‍ട്ടറിയാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഒരു ടീവിസെറ്റ് സ്ഥാപിക്കാന്‍ ജയിലധികൃതര്‍ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
samnilampallil@gmail.com