ആരാടാ നീ
ചോദ്യം ലളിതമല്ലെങ്കിലും
ഉത്തരം ലളിതം
ഞാനാടാ... ഞാൻ
ചിന്തികൾ കോറിയിട്ട
ഹൃദയ വലിപ്പിൽ
എന്നോടു
ഞാൻ തന്നെ ചോദിക്കാറുണ്ട്
ആരാടാ നീ
ഞാൻ തന്നെ ഉത്തരം പറയും
ഞാനാടാ ഞാൻ
ഞാനും ഞാനും
എന്നും കലഹത്തിലാണ്
അതിനിടയിലാണ്
ആരാടാ നീ.?
ചുറ്റും ചോദ്യകർത്താക്കളാണ്
എന്നിട്ടുമാരാടാ
മുരടുന്നത്
ഞാനീ നാട്ടുകാരനാടാ
നോട്ടുകാരാ