ഇന്ത്യയില്‍ ഇതുവരെ നിർമിച്ചതില്‍ ഏറ്റവും ചെലവേറിയ ചിത്രമാകാൻ നിതേഷ് തിവാരിയുടെ 'രാമായണം'. രണ്‍ബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഹം 835 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുക.
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുണ്ട്. സീതയെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്. കന്നട നടൻ യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2027 ല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.
"രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്. അതിനെ ആഗോള ദൃശ്യവിസ്മയമാക്കാൻ നിർമാതാക്കള്‍ ഒരു ശ്രമം പോലും ഉപേക്ഷിക്കില്ല. രാമായണം ഒന്നാം ഭാഗത്തിന് മാത്രമുള്ള ബജറ്റ് 100 മില്യണ്‍ ഡോളർ രൂപയാണ്. ഫ്രാഞ്ചൈസി വളരുന്നതിനനുസരിച്ച് അദ്ദേഹം (നമിത് മല്‍ഹോത്ര) ഇത് കൂടുതല്‍ വിപുലീകരിക്കാൻ പദ്ധതിയിടുന്നു," ചിത്രവുമായി ബന്ധപ്പെട്ട ഒരാള്‍ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
"ഇന്ത്യൻ രൂപയില്‍ പറഞ്ഞാല്‍ രാമായണത്തിൻ്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ്. ചിത്രത്തിന് 600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികള്‍ ആവശ്യമാണ്. കാഴ്ചയില്‍ ഏറ്റവും വ്യക്തമായ യഥാർത്ഥ ദൃശ്യങ്ങള്‍ സൃഷ്ടിക്കാൻ ആവശ്യമായ നിക്ഷേപത്തെ ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ സിനിമയെ ആഗോള തലത്തില്‍ എത്തിക്കുകയെന്നതാണ് ആശയം," അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
കൈകേയിയായി ലാറ ദത്തയും വിഭീഷണയായി വിജയ് സേതുപതിയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും എത്തും.