ഈരേഴു ജന്‍മങ്കള്‍ എടുത്താലുംഉഴൈത്താലും
ഉനക്കിങ്ക് നാന്‍ പട്ട കടം തീരുമാ...
ഉന്നാലേ...പിറന്തേനേ....
അമ്മാ എന്ട്രഴൈക്കാത് ഉയിര്‍ ഇല്ലൈ യേ..
അമ്മാവൈ വണങ്കാത് ഉയര്‍വ് ഇല്ലയേ....
അക്കാലത്താണ് പോസ്‌റ്റോഫീസിൽ കമ്പിയില്ലാ കമ്പി വരുന്നത്.അതിൻ്റെ ഭാഷയായ മുർഷ് കോഡ് പഠിക്കാനായി മാഷ് അടുത്ത പട്ടണത്തിൽ പോയി .ഒരു മാസം കഴിഞ്ഞു തിരിച്ചുവരുമ്പോൾ ഭാര്യ മൂന്നാമത്തെ പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്നു .
ട്രെയിനിൽ യാത്രയാക്കാൻ രണ്ടുകുട്ടികളെയും കൂട്ടി മാഷും പോയിരുന്നു .'അമ്മ പോകുന്നതിൻറെ വിഷമത്തിൽ രണ്ടരവയസ്സുകാരി മുഖം വീർപ്പിച്ചിരിക്കുകയും ,ഒന്നരവയസ്സുകാരൻ കരയുകയും ചെയ്തിരുന്നു .ട്രെയിൻ പോയിട്ടും അവരവിടെ കുറച്ചുനേരം കൂടി നിന്നു .സ്റ്റേഷൻ മാസ്റ്റർ വന്ന് മാഷോട് കുശലം പറഞ്ഞു .കുട്ടികൾക്ക് മിട്ടായി കൊടുത്തു .
മാഷ്ടെ ജീവിതം കൂടുതൽ ദുഃഖപൂർണമായി .വേലക്കാരിയെ കിട്ടാൻ രണ്ടുദിവസം എടുത്തു .പോസ്റ്റോഫീസും ,ക്വാർട്ടേഴ്‌സും അടുത്തായതുകൊണ്ട് കാര്യങ്ങൾക്ക് കുറച്ചു സമാധാനം ഉണ്ടായിരുന്നു .
ഒരു മാസം വളരെ പെട്ടെന്നാണ് കടന്നുപോയത് .അങ്ങിനെ ഒരു ദിവസം പോസ്റ്റോഫീസിലേക്ക് ആദ്യത്തെ കമ്പി വന്നു .മാഷ് അത് റോസ് നിറമുള്ള കടലാസ്സിൽ ഇങ്ങനെ എഴുതിയെടുത്തു
“ ഡെലിവറി വാസ് എ ഫെയിലിയർ
മദർ ആൻഡ് ചൈൽഡ് ഡൈഡ്
സ്റ്റാർട്ട് ഇമ്മീഡിയറ്റിലി “
രണ്ടുകുട്ടികളെയും വാരിപിടിച്ചു ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോഴും മാഷിന്റെ പോക്കറ്റിൽ ,കണ്ണീരിൽ കുതിർന്ന ആ കമ്പികടലാസുണ്ടായിരുന്നു .
ഭാര്യ വീടിന്റെ ഗേറ്റ് മുതൽ ആളുകൾ തിങ്ങിക്കൂടി നിന്നിരുന്നു .അമ്മയെ കണ്ടപാടെ കാര്യം മനസ്സിലാകാതെ കുട്ടികൾ ഉറക്കെ കരയാൻ തുടങ്ങി .അമ്മയുടെ നേരെ കൈനീട്ടുന്ന മകനെ ആരോ മാഷിന്റെ തോളിൽ നിന്ന് വാങ്ങി .വെള്ള വസ്ത്രം ധരിച്ചു അമ്മയും കുഞ്ഞും ചില്ലുകൂട്ടിൽ കണ്ണടച്ച് കിടക്കുന്നു . തൊടാൻ കഴിഞ്ഞില്ലെങ്കിലും അമ്മ അടുത്തുണ്ടല്ലോ എന്ന കരുതലിൽ മകൻ കരച്ചിൽ നിർത്തി . ആരോ അതിനെ ചില്ലുകൂടിനു മുകളിൽ കിടത്തി .
അത് ഞാനായിരുന്നു !!! അമ്മക്കായി മാത്രം ഒരു ദിനം എനിക്കില്ല. എനിക്കെന്നും അമ്മദിനങ്ങളാണ്.
ഹാപ്പി മദേഴ്‌സ് ഡേ !!!
അമ്മേ.. അമ്മേ...
അവിടുത്തെ മുമ്പിൽ ഞാനാര് ദൈവമാര്
അമ്മേ....
ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം
ആറാംനാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കാം
ആ ദൈവത്തെ പെറ്റുവളര്‍ത്തിയതമ്മയല്ലോ അമ്മ
ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ