Image

മിസ് ടീൻ യുഎസ്എ റണ്ണർ അപ് സ്റ്റെഫാനി  സ്കിന്നറും കിരീടം ഉപേക്ഷിച്ചു (പിപിഎം) 

Published on 15 May, 2024
മിസ് ടീൻ യുഎസ്എ റണ്ണർ അപ് സ്റ്റെഫാനി   സ്കിന്നറും കിരീടം ഉപേക്ഷിച്ചു (പിപിഎം) 

മിസ് ടീൻ യുഎസ്എ ഉമാസോഫിയ ശ്രീവാസ്തവ കിരീടം ഉപേക്ഷിച്ചതിനു പിന്നാലെ റണ്ണർ അപ് സ്റ്റെഫാനി സ്കിന്നറും രാജി വച്ചു. മിസ് ടീൻ ന്യൂ യോർക്ക് ആയ സ്കിന്നർ (19) പറഞ്ഞു: "ഞാനും ആ തീരുമാനത്തിൽ എത്തി. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ അതാണ് ശരിയായ തീരുമാനമെന്ന് എനിക്കു ബോധ്യപ്പെട്ടു." 

ശ്രീവാസ്തവയും (17) മിസ് യുഎസ്എ നോയലിയ വോയ്റ്റും (24) കിരീടങ്ങൾ ഉപേക്ഷിച്ച ശേഷം മിസ് യുഎസ്എ ഓർഗനൈസേഷൻ സോഷ്യൽ മീഡിയ മാനേജർ ക്ളോഡിയ മിഷെലും രാജി വച്ചിരുന്നു. സംഘടനയുടെ സി ഇ ഒ: ലൈല റോസ് അവരെ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.  

ന്യൂ ഹാർട്ഫോർഡ് നിവാസിയായ സ്കിന്നർ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയുടെ വാർടൺ സ്കൂളിൽ എക്കണോമിക്സ് വിദ്യാർഥിനിയാണ്. "സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കു ചേരുന്നതിൽ സന്തോഷമേയുള്ളൂ. എന്റെ സ്വഭാവ ഭദ്രതയാണ് കിരീടങ്ങളെക്കാൾ എനിക്കു പ്രധാനം," അവർ പറഞ്ഞു. സംഘടനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കണക്കിലെടുക്കുമ്പോൾ അവരുമായി ഒത്തുപോകാൻ കഴിയില്ലെന്നു വ്യക്തമായി. 

സ്കോളർഷിപ്പുകൾ കൊണ്ടു പഠിക്കുന്ന സ്കിന്നർ 'ന്യൂ യോർക്ക് പോസ്റ്റി'നോടു പറഞ്ഞു: "12 വയസ് മുതൽ ഞാൻ ഈ കിരീടത്തിനു വേണ്ടി ശ്രമിക്കുന്നതാണ്. പിറന്നാളുകളും പ്രോമും സ്കൂൾ ചടങ്ങുകളും ഞാൻ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരമൊരു ലക്ഷ്യത്തിനു വേണ്ടി ജീവിതകാലം മുഴുവനാണ് പൊരുതേണ്ടത്."  

കുടുംബ അക്രമങ്ങളെ അതിജീവിച്ച താൻ സൗന്ദര്യ മത്സരങ്ങളുടെ തിളക്കത്തിൽ വീഴുന്നയാളല്ലെന്നു സ്കിന്നർ പറഞ്ഞു. സ്വന്തമായി ഉണ്ടാക്കിയ Hands of Hope എന്ന സംഘടന വഴി 20,000 കൗമാരക്കാർക്കു വഴി കാട്ടുന്നുണ്ട്.  

നോയലിയ വോയ്റ്റ് മേയ് 6നു രാജി വച്ചതിനു പിന്നാലെ ശ്രീവാസ്തവയും ഒഴിഞ്ഞു. സംഘടനയുടെ രീതികളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നു അവർ പറഞ്ഞു. 

മിസ് യുഎസ്എ ഓർഗനൈസേഷൻ ആകെ താറുമാറായിരിക്കയാണ്. ടെലിവിഷൻ ചാനലുകൾ അവരുടെ പരിപാടികൾ സംപ്രേക്ഷണം ചെയ്യില്ലെന്നു സൂചിപ്പിച്ചിട്ടുണ്ട്. സി ഡബ്ലിയു നെറ്റ്വർക്ക് അവരുമായുളള ബന്ധം പുനഃപരിശോധിക്കയാണെന്നു പറഞ്ഞു.  

നോയലിയ വോയ്റ്റിനു പകരം മിസ് ഹവായ് സാവന്ന ഗാൻകീവിസ്‌ (28) ബുധനാഴ്ച്ച കിരീടമണിയും. വോയ്‌റ്റിന്റെ നിലപാടുകൾ അംഗീകരിക്കുന്നുവെന്ന് അവർ പറഞ്ഞു. കിരീടം സ്വീകരിക്കുന്നത് നന്നായി ആലോചിച്ച ശേഷമാണ്.  

Miss Teen USA runner-up also quits 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക