Image

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

Published on 15 May, 2024
നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.

നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ. കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. നാളിതുവരെയായി ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.

Join WhatsApp News
AMarikkan Kuuli Thozhilali 2024-05-15 06:39:56
വീണ്ടും വീണ്ടും ധൂർത്തടി ധൂർത്തടി. ഇതെവരെ ഈ കേരളലോകസഭ കൊണ്ട് വല്ല ഗുണവും ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ. ഖജനാവിൽ കാശില്ല എന്ന് പറച്ചിലും എന്നിട്ട് വിദേശയാത്രകളും, പിന്നെ എത്ര ലോക കേരളസഭ സംഘടിപ്പിച്ചു. കുറച്ചുകാലം ഇവിടെയൊക്കെ താൻ കേരള ലോകസഭാ അംഗമാണ്, താൻ എംപിയാണ് എന്നൊക്കെ പറഞ്ഞ് കുറേ പേർ വലിയ ആളു കളിച്ചു, സ്റ്റേജിൽ കയറി പല ഉദ്ഘാടനങ്ങൾ നിർവഹിച്ചു. ചില പാവം അമേരിക്കൻ മലയാളികൾ ഇതൊക്കെ ഒരു വലിയ സംഭവമാണെന്ന് കണക്കാക്കി, FOKANA -FOMAA ആൾക്കാരും ഇവരെയൊക്കെ പൊക്കിക്കൊണ്ടു നടന്നു. ഇപ്പോൾ മനസ്സിലായില്ലേ? പത്രക്കുറിപ്പ് ഞാൻ കണ്ടിരുന്നു. ആർക്കും ഏപ്രിൽ 15 വരെ ഇതിലെ സൈറ്റിൽ പോയി രജിസ്റ്റർ ചെയ്താൽ അവരും ലോക കേരളസഭ അംഗമായി, ലോക കേരളസഭ എംപി ആയി. ഇപ്രാവശ്യം തിരുവനന്തപുരത്ത് പോയി കുറച്ചു ഫോട്ടോയൊക്കെ എടുത്ത് തലകുത്തി നിന്ന് കുറച്ചു ഫോട്ടോ പത്രത്തിലും കൊടുത്തു പണവും ധൂർത്തടിച്ച് അമേരിക്കയിലെത്തി എംപി ആണെന്ന് പറഞ്ഞ വീണ്ടും വീരവാദം മുഴക്കുക.. ആനയാണ് ചേനയാണ് എന്ന് പറയുക. കഷ്ടം. ഈ ധൂർത്തടിക്കുന്ന പണം പാവങ്ങൾക്ക് ഒരു നേരത്തെ കഞ്ഞി കുടിക്കാൻ കൊടുക്കുക. എന്നു ഒരു അമേരിക്കൻ കൂലി തൊഴിലാളി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക