പാറപ്പുറത്തിന്റെ പ്രശസ്തമായ നോവലാണ് 'മകനേ നിനക്കുവേണ്ടി'. ഒരമ്മക്ക് മകനുവേണ്ടിയുള്ള കരുതല്‍ എത്രമാത്രംവലുതാണ് അറിയണമെന്നുണ്ടെങ്കില്‍ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ചുകൊണ്ട് സോണിയ ഗാന്ധി നടത്തിയ പ്രസംഗം കേട്ടാല്‍മതി. 2019 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഉത്തര്‍ പ്രദേശില്‍നി് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച ഒരേയൊരാളായിരുന്നു സോണിയ. നെഹ്‌റു കുടുംബത്തിന്റെ തറവാട്ടുസ്വത്തുപോലെയാണ് റായ്ബറെലിയെയും അമേഠിയെയും ഇത്രനാളും കുരുതിപോന്നിരുന്നത്. അമേഠിയിലെ വോട്ടര്‍മാര്‍ക്ക് വിവരംവച്ചതിനാല്‍ അവര്‍ രാഹുലിനെ കയ്യൊഴിഞ്ഞിട്ട് സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിന്റെ ഇന്‍ഡ്യയിലെ ഏറ്റവും സുരക്ഷിതമായ മണ്ഢലമായ വയനാട്ടില്‍നിന്നാണ് രാഹുല്‍ പിന്നീട് പാര്‍ലമെന്റ് അംഗമായത്.
വയനാട്ടുകാരോട് നെഹ്‌റുകുടുംബത്തിനുള്ള നന്ദി എത്രപറഞ്ഞാലും അധികമാവില്ല. എന്നാലും വടക്കേ ഇന്‍ഡ്യയില്‍നിന്നുള്ള എം പി എന്നുപറഞ്ഞാല്‍ അതിനൊരു വിലയുണ്ട്. സ്വാതന്ത്യത്തിനുശേഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരില്‍ ഒന്‍പതുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ടാണ് രാഹുല്‍ തന്റെ അമ്മ കഴിഞ്ഞപ്രാവശ്യം വിജയിച്ച റായ്ബറേലിയില്‍നിന്നുകൂടി മത്സരിക്കാന്‍ തീരുമാനിച്ചത്.
മകനെ പരിചയപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി പറഞ്ഞതുകേട്ടാല്‍ ആരാണ് രാഹുലിന് വോട്ടുചെയ്യാതിരിക്കുക. എന്റെ മകനെ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കുന്നു. അന്‍പത്തിമൂന്ന് വയസായെങ്കിലും അവനിപ്പോഴും കൊച്ചുകുട്ടയെപോലെയാണ്. പൊട്ടനെന്ന് ബി ജെ പിക്കാര്‍ കളിയാക്കി വിളിക്കുമെങ്കിലും നിങ്ങളത് കാര്യമാക്കേണ്ടതില്ല.എപ്പോഴുമവന്‍ പൊ'ട്ടത്തരങ്ങള്‍ പറയാറില്ല., സംസാരിക്കുമ്പോള്‍ മാത്രമേയുള്ളു. അവനെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി കണ്ടിട്ടുവേണം എനിക്ക് കണ്ണടക്കാന്‍.
സോണിയപറഞ്ഞ വാക്കുകള്‍കേട്ട് അവിടെക്കൂടിയിരുന്ന സ്ത്രീകള്‍ കണ്ണീര്‍പൊഴിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ടുചെയ്തത്. അവരുടെ വോട്ടുകള്‍മാത്രം കിട്ടിയാല്‍മതി രാഹുല്‍ വിജയിക്കാന്‍.
വയനാട്ടുകാരായ പാവങ്ങളുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കു. നാല്‍പതുഡിഗ്രി ചൂടില്‍ മണിക്കൂറുളോളം ക്യൂവില്‍നിന്ന് തങ്ങളുടെ പപ്പുക്കു'ട്ടനുവേണ്ടി വോട്ടുചെയ്തത് വെറുതെയാകുമോ എന്നാണ് അവരുടെ ആശങ്ക. വിഷമിക്കേണ്ട രാഹുലില്ലെങ്കില്‍ പ്രിയങ്കയെതന്നെ നെഹ്‌റുകുടുംബത്തോടുള്ള നിങ്ങളുടെ വാത്സല്യത്തിന് പാത്രമാക്കാമെന്നാണ് ഒരു കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞത്. സഹോദരന്റത്രയും പോഴത്തങ്ങള്‍ പെങ്കൊച്ച് പറയത്തില്ലെങ്കിലും അടുത്തിടെപറഞ്ഞ ഒരുവാചകം വൈറലായിരുന്നു. എന്റെ മുത്തശ്ശിയാണ് പാകിസ്ഥാനെ വിഭജിച്ച് രാണ്ടാക്കിയതൊണ് പ്രിയങ്കക്കൊച്ച് അരുളിചെയ്തത്. അപ്പോള്‍ കാഷ്മീരിനെ വിഭജിച്ച് ഒരുകഷണം പകിസ്ഥാനുകൊടുത്തത് കൊച്ചിന്റെ മുതുമുത്തച്ചനല്ലേയെന്ന് ഒരുവിവരദോഷിക്ക് സംശയം. ബംഗാള്‍ ഉള്‍ക്കടലിലെ കൊക്കോദ്വീപ് അന്നത്തെ ബര്‍മ്മക്ക് ദാനംചെയ്തതും മുത്തച്ചനല്ലേ കൊച്ചേ. അവിടിപ്പോള്‍ ചൈന സൈനികതാവളം നിര്‍മ്മിച്ചുകൊണ്ടിരിക്കയാണ്. അതുപോലെ തമിഴ് നാടിനുസമീപം കിടക്കുന്ന കച്ചിത്തീവ് ശ്രീലങ്കക്ക് സമ്മാനിച്ചത് മോടെ മുത്തശ്ശിയാണ്. അവിടെ ചൈന താവളംനിര്‍മ്മിക്കത്തില്ലെന്ന് പറയാന്‍ സാധിക്കില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം അത് നടക്കത്തില്ല. തന്നെയുമല്ല കച്ചിത്തീവ് തിരിച്ചുപിടിക്കുതിനെപറ്റി അദ്ദേഹം അടുത്തസമയം പറയുകയുണ്ടായി.
വയനാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലാണ് റായ്ബറേലിയില്‍നിന്നുള്ള വാര്‍ത്ത. അവിടെ മോടെ ആങ്ങള കരകയറത്തില്ലെന്നാണ് വടക്കുനിന്നുള്ള സൂചന. റായ്ബറേലി വോട്ടര്‍മാര്‍ എന്താണ് വോട്ടിങ്ങ്‌മെഷീനില്‍ കാട്ടിയതെന്ന് ജൂണ്‍ നാലിന് അറിയാം. അവിടെ തോറ്റാല്‍ രാഹുല്‍ നാടുവിടാനാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിനുവേണ്ടി ഒരുപെങ്കൊച്ച് ഇറ്റലിയില്‍ കാത്തിരിപ്പുണ്ട്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകണമെന്ന വ്യാമോഹമൊക്കെ ഉപേക്ഷിച്ച് വെറോണിക്കയെ കല്യാണംകഴിച്ച് സുഹമായി ജീവിക്കാന്‍ നോക്ക്., ജീവിതം പാഴാക്കാതെ.
samnilampallil@gmail.com