Image

പുതിയ പ്രസിഡന്റിനു വേണ്ടി ജൂൺ 28നു വോട്ടെടുപ്പ് നടത്താൻ ഇറാൻ തീരുമാനിച്ചു (പിപിഎം)  

Published on 21 May, 2024
പുതിയ പ്രസിഡന്റിനു വേണ്ടി ജൂൺ 28നു  വോട്ടെടുപ്പ് നടത്താൻ ഇറാൻ തീരുമാനിച്ചു (പിപിഎം)  

ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ജൂൺ 28 നു നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌പീക്കറും ജുഡീഷ്യറി ചെയർമാനും പങ്കെടുത്തു. 

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തബ്രീസ് നഗരത്തിൽ നിന്ന് ആരംഭിച്ചു. ബുധനാഴ്ച്ച ടെഹ്‌റാനിലാണ് സംസ്കാരം നടത്തുക. 

അതേ സമയം, അടുത്ത ആധ്യാത്മിക പരമാധികാരിയെ നിശ്ചയിക്കാനുളള അസംബ്ലി ഓഫ് എക്സ്പേർട്സ് എന്ന സമിതിയുടെ ചെയർമാനായി ആയത്തൊള്ള മുഹമ്മദ് അലി കെർമനിയെ (93) തിരഞ്ഞെടുത്തിട്ടുണ്ട്. ഇബ്രാഹിം റെയ്‌സി ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഭരണത്തിനു മേൽ പിടിമുറുക്കുന്ന പഴയ പുരോഹിത തലമുറയുടെ നേതൃത്വമാണിത്. പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നിയുടെ (85) പിൻഗാമിയെ സമിതി തീരുമാനിക്കും. 

Iran to elect new president on June 28 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക