Image

കോണ്‍ഗ്രസ്സിന് വോട്ടുചെയ്യാനാകാതെ രാഹുലും സോണിയയും (ലേഖനം: സാം നിലംപള്ളില്‍)

Published on 28 May, 2024
കോണ്‍ഗ്രസ്സിന് വോട്ടുചെയ്യാനാകാതെ രാഹുലും സോണിയയും (ലേഖനം: സാം നിലംപള്ളില്‍)

ന്യു ഡല്‍ഹി മണ്ഢലത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്യസ്സ് പ്രസിഡണ്ട് സോണിയ ഗാന്ധിയും വോട്ടുചെയ്യാനെത്തിയത് പടംസഹിതം പത്രങ്ങളില്‍ കാണാനിടയായി. അവര്‍ വോട്ടുചെയതത് സ്വന്തംപാര്‍ട്ടിക്കായിരുന്നില്ല., കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സോണിയയും രാഹുലും മറ്റൊരുപാര്‍ട്ടിക്ക് വോട്ടുചെയ്തതെന്ന് മനോരമപോലും പറയുകയുണ്ടായി. ഇങ്ങനെയൊരു ഗതികേട് ശത്രുക്കള്‍ക്കുപോലും ഉണ്ടാകല്ലേയെന്ന് ഭക്തജനങ്ങള്‍ പ്രാര്‍ഥിച്ചുപോകും.

ആം ആദ്മിയും കോണ്‍ഗ്രസ്സും സഖ്യകക്ഷികളല്ലേയെന്ന് വാദിച്ചേക്കാം. ഡല്‍ഹിയില്‍ മൂന്നുസീറ്റുകളിലാണ് കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്. ഈ മൂന്നില്‍ തങ്ങള്‍ വോട്ടുചെയ്യുന്ന ന്യു ഡല്‍ഹി മണ്ഢലം കോണ്‍ഗ്രസ്സിന് വിട്ടുകിട്ടണമെന്ന് പറയാന്‍തക്ക ആര്‍ജ്ജവം ഇല്ലാതായിപോയല്ലോ രാഹുലിനും സോണിയക്കും. 

പ്രിയങ്കയും മക്കളും ഈമണ്ഢലത്തില്‍ വോട്ടുചെയ്തതായാണ് കാണുന്നത്. പ്രിയങ്കയുടെ മക്കളെ ആദ്യമായി ചിത്രത്തില്‍ കാണാനിടയായി. അവരുടെയും ആദ്യത്തെവോട്ട് ഒരു തല്ലിപ്പൊളിപാര്‍ട്ടിക്ക് രേഖപ്പെടുത്തേണ്ടി വന്നല്ലോയെന്ന് പിന്നീട് പശ്ചാത്തപിക്കേണ്ടിവരും.

കുട്ടികള്‍ രണ്ടുപേരും സുമുഖരാണ്, റെയ്ഹാനും മിറായയും. റെയ്ഹാന്‍ ഒരു മുസ്‌ളീംപേരല്ലേയെന്ന് സംശയിച്ചുപോകുന്നു, റെഹ്‌മാന്‍ എന്നുപറയുന്നതുപോലെ. ഇന്ദിര ഒരു ഫിറോസ് ഗണ്ടിയെ വിവാഹംകഴിച്ചപ്പോള്‍ മസ്‌ളീംരക്തം കുട്ടികളുടെ ശരീരത്തിലും വ്യാപിച്ചതുകൊണ്ടാണോ റെയ്ഹാന്‍ എന്നുപേരിട്ടത്. ഫിറോസ് ഒരു ഷിയമുസ്‌ളീമായിരുന്നു. ഗണ്ടിയാണ് പിന്നീട് ഗാന്ധിയായി പരിണമിച്ചത്.  അല്ലാതെ ഗാന്ധികുടുംബവുമായി ബന്ധമൊന്നുമില്ല. 

മിറായ മറിയയുടെ മറ്റൊരു രൂപഭാവമാണോ ? കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അമ്മക്ക് തെറ്റുപറ്റിയതാണോയെന്നും സംശയം. സന്ധ്യകഴിഞ്ഞാല്‍ പ്രിയങ്ക ഓഫായിപ്പോകുമെന്നാണ് ഡല്‍ഹിയിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍  പറയുന്നത്. അതിന്റെ ഹാങ്ങോവറില്‍ രാവിലെ കുട്ടിയെ സ്‌കൂളില്‍ ചെന്നപ്പോള്‍ ആപ്‌ളിക്കേഷന്‍ പൂരിപ്പിച്ചപ്പോള്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് സംഭവിച്ചതാണോ? ഇതെല്ലാം സംശയമാണ്. കുട്ടികള്‍ രണ്ടുപേരെയും കാണാന്‍ കൊള്ളാം.

രാഹുല്‍ ഗാന്ധി വിവാഹംകഴിച്ചാലും കുട്ടികള്‍ ഉണ്ടായില്ലെങ്കിലും നേഹ്‌റുകുടുംബം കുറ്റിയറ്റുപോകില്ല. ഭാവി പ്രധാനമന്ത്രിയാകാന്‍ റെയ്ഹാനും മിറായയും ഉണ്ടല്ലോയെന്ന് മത്തായിമാര്‍ക്ക് ആശ്വസിക്കാം. കുട്ടികള്‍ രാഷ്ട്രീയത്തിലിറങ്ങി അമ്മാച്ചനെപ്പോലെ ജീവിതം പാഴാക്കരുതെന്നാണ് എനിക്കുപറയാനുള്ളത്. നല്ലതുപോലെ പഠിച്ച് നല്ല ഉദ്യോഗങ്ങള്‍ കൈവരിച്ച് ടെന്‍ഷനില്ലാത്ത ജീവിതം നയിക്കണം. പ്രധാനമന്ത്രി ആക്കാമെന്നുപറഞ്ഞ് നിങ്ങളെ വഴിതെറ്റിക്കാന്‍ പതിയിരിക്കുന്ന മത്തായിമാരെ സൂക്ഷിക്കുക.

 വയനാട്ടില്‍ സ്വന്തംകൊടി ഉപേക്ഷിക്കാന്‍ തയ്യാറായ പാര്‍ട്ടി ഡല്‍ഹിയില്‍ സ്വന്തംചിഹ്നത്തില്‍ വോട്ടുചെയ്യാനാകാതെ ഒരു കുറ്റിച്ചൂലില്‍ കൈമുദ്ര പതിപ്പിക്കേണ്ടിവന്നതോര്‍ത്ത് ആത്മാര്‍ഥതയുള്ള പഴയ കോണ്‍ഗ്രസ്സുകാര്‍ ദഃഖിക്കുന്നുണ്ടാകും. അവരില്‍ പലരുമിന്ന് അന്തസ്സുള്ള ബി ജെ പിയില്‍ അഭയംതേടിയിരിക്കയാണ്. രാഹുലിന്റെയും സോണിയയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സപാര്‍ട്ടി മരിച്ചുകൊണ്ടിരിക്കയാണ്. ഇന്നും അടിവേരുകള്‍ നഷ്ടപ്പെട്ടില്ലാത്ത കോണ്‍ഗ്രസ്സ് പുനര്‍ജീവിക്കണമെങ്കില്‍ നേതൃത്വം മാറുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.

ആപ്പിന്റെ സ്ത്രീസുരക്ഷ.

അധികാരത്തില്‍ എത്തുകയാണങ്കില്‍ സ്ത്രീസുരക്ഷക്കാണ് ഇന്‍ഡിമുന്നണി പ്രധാന്യം കല്‍പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറയുകയുണ്ടായി. അതിന്റെ മാതൃക എന്തായിരിക്കുമെന്ന് സ്വാതി മലേവാളിനെ വേണ്ടിവിധത്തില്‍ കൈകാര്യംചെയ്ത്  കേജരിവാളിന്റെ ഗുണ്ട കാണിച്ചുകൊടുക്കുയുണ്ടായി. അതിന്റെ ദൃശ്ശ്യ്യങ്ങള്‍ മലയാളപത്രങ്ങളും ചാനലുകളും കാണിച്ചില്ല. ഒരു സ്ത്രീയെ തല്ലുന്നതിന്റെയും അടിവയറ്റില്‍ ചവിട്ടുന്നതിന്റെയും ചിത്രങ്ങള്‍കാണിച്ച് മലയാളികളെ അസ്വസ്തരാക്കാന്‍ ഈമീഡിയകള്‍ ഇഷടപ്പെടുന്നില്ല. എന്നാല്‍ കേരളത്തിന് വെളിയിലുള്ള മീഡിയകളെല്ലാം വാര്‍ത്തക്ക് പ്രാധാന്യംകൊടുക്കുയും ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

കൂട്ടുകൂടുമ്പോള്‍ എങ്ങനെയുള്ളവരുമായിട്ട് വേണമെന്ന് മാതാപിതാക്കള്‍ മക്കളെ ഉപദേശിക്കാരുണ്ട്. ഇപ്പോള്‍  ക്ഷീണിച്ചെങ്കിലും പാരമ്പര്യമുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടി അല്‍പലാഭത്തിനുവേണ്ടി കേജരിവാളിനെപ്പോലുള്ള ഫ്രോഡുകളുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്തതായിരുന്നു. നരേന്ദ്ര മാദിയെ അധികാരഭ്രഷടനാക്കാന്‍ ഏത്‌ചെകുത്താനുമായും കൂട്ടികൂടാന്‍ മടിയില്ലാത്ത രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിന്റെ അന്ത്യംകണ്ടിട്ടേ രാജ്യംവിട്ടുപോകുവെന്ന്  തീര്‍ച്ചപ്പെടുത്തിയതുപോലെയാണ് സംസാരിക്കുന്നത്, പെരുമാറുന്നത്. സോണിയാജിയും ഒട്ടുംമോശമല്ല.

samnilampallil@gmail.com

Join WhatsApp News
Ethics 2024-05-28 01:06:05
These are dirty personal attacks. In politics, these types of attacks are unethical.
Mathai Chettan 2024-05-28 06:40:15
ഇങ്ങേർക്ക് സോണിയ ഗാന്ധി കുടുംബത്തോട് എന്താണ് ഇത്ര പക. കുറച്ചുകാലമായിട്ട് കോൺഗ്രസിനെയും ഈ കുടുംബത്തെയും തെരഞ്ഞു പിടിച്ച് അറ്റാക്ക് ചെയ്യുന്നു. ഇതേമാതിരി മോഡി കുടുംബത്തെ അറ്റാക്ക് ചെയ്യുക ആണെങ്കിൽ പണ്ടേ തന്നെ ഇങ്ങേർക്കെതിരെ ബിജെപിക്കാർ കേസെടുക്കുമായിരുന്നു. എന്നാൽ സോണിയാഗാന്ധി കുടുംബത്തിൻറെ, കോൺഗ്രസിന്റെ മഹിമ വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള മഹാമനുഷ്കത, ജനാധിപത്യ ബോധം എല്ലാമാണ് കാണിക്കുന്നത്. സോണിയാഗാന്ധിക്ക് കൂട്ടർക്കും വർഗീയത തീരെയില്ല. അവർ സെക്കുലർ ചിന്തക്കാരാണ്. ശ്യാം നിലമ്പള്ളി സാർ അവരെപ്പറ്റി ഇത്രയധികം താഴ്ത്തി എഴുതും തോറും ഈ മത്തായി ചേട്ടന് ആ കുടുംബത്തോട് ബഹുമാനം കൂടുകയാണ് ചെയ്യുന്നത്. ഗണ്ടി എന്നോ ഗാന്ധി എന്നോ ആർക്കും, എഴുത്തുകാരനായ സാം നിലമ്പള്ളിക്ക് പോലും പേരും മാറ്റാവുന്നതാണ് സ്വീകരിക്കാവുന്നതാണ്. അത് വ്യക്തിസ്വാതന്ത്ര്യമാണ്. പിന്നെ മതത്തിൻറെ കാര്യം അവരിൽ ഏതുമത രക്തം മുസ്ലിം മത രക്തം ഉണ്ടായി എന്ന് തന്നെ ഇരിക്കട്ടെ, അതിൽ എന്താണ് തെറ്റ്? മുസ്ലിങ്ങളും മനുഷ്യരല്ലേ, ഇതിൽ എഴുത്തുകാരൻ പരാമർശിക്കുന്ന അവരും ഭാരതത്തിലെ പൗരന്മാർ തന്നെയാണ്. അവർക്ക് തുല്യനീതിയുണ്ട് തുല്യ അവകാശം ഉണ്ട്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി, മതങ്ങളെ തമ്മിലടിപ്പിച്ച്, വർഗീയത പുലർത്തി, അധികാരം പിടിക്കുന്ന ആർഎസ്എസ്, ബിജെപി ചെയ്യുന്നത് ശരിയാണോ എന്ന് നിഷ്പക്ഷമായി ചിന്തിക്കുക. എല്ലാ പാർട്ടിയിലും അഴിമതിക്കാരുണ്ട് ഗുണ്ടകൾ ഉണ്ട്. തമ്മിൽ ഭേദം തൊമ്മൻ അത് ഇന്ത്യ മുന്നണി ആണ്. ഇന്ത്യ മുന്നണിയിൽ നിൽക്കുമ്പോൾ, സോണിയാഗാന്ധിയുടെ മണ്ഡലത്തിൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആം ആദ്മി പാർട്ടി ആണെങ്കിൽ അവിടെ സോണിയ ഗാന്ധിയും രാഹുലും വോട്ട് ചെയ്യും. . അത് അങ്ങനെ തന്നെ വേണം. . അതാണ് രാഷ്ട്രീയ മര്യാദ. അല്ലാതെ ചുമ്മാ വാരിക്കോരി വാഴക്കോഴി എഴുതിയിട്ട്, ഈ മത്തായി ചേട്ടനെ ചേർത്തു കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ഇതിനുമുമ്പും മത്തായി ചേട്ടൻ ഡിബേറ്റിനായി വെല്ലുവിളിച്ചിട്ടുണ്ട്. നിലമ്പള്ളി സാർ ഡിബേറ്റിനായി ന്യൂയോർക്കിലേക്ക് വരൂ.. അല്ലെങ്കിൽ ഈ മത്തായി ചേട്ടൻ വീൽചെയറിൽ ആണെങ്കിലും നിലംപള്ളി സാർ ഏത് മടയിൽ ഒളിച്ചിരുന്നാലും അവിടേക്ക് സമാധാനപരമായി വരാൻ തയ്യാർ. പണ്ടുകാലു മാറിയത് മാതിരി തന്നെ തീർച്ചയായിട്ടും നിലംപള്ളി സാർ പശ്ചാത്തപിച്ച് ഇപ്പോൾ എഴുതുന്നത് എല്ലാം വിഴുങ്ങി ശരി ഏതെന്ന് മനസ്സിലാക്കി എഴുതും എന്നാണ് ഈ മത്തായി ചേട്ടൻറെ വിശ്വാസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക