ജൂണ്‍ നാലാംതീയതി വോട്ടെണ്ണികഴിയുമ്പോള്‍ ബി ജെ പിതന്നെ അധികാരത്തില്‍വരുമെന്ന് ഇന്‍ഡിമുന്നണിയിലെ പാര്‍ട്ടികള്‍ക്കെല്ലാം അറിയാമെങ്കിലും അവരത് പുറത്തുപറയുന്നില്ല. അവര്‍ക്കങ്ങനെ പരസ്യമായി പറയാന്‍ സാധിക്കില്ല. ഈ തട്ടിക്കൂട്ട് മുന്നണി റിസല്‍റ്റ് വരുന്നതോടുകൂടി തല്ലിപ്പിരിഞ്ഞ് നാമാവശേഷമാകും. 2029 ലും 34ലിലും ഇവര്‍ക്ക് ഇന്‍ഡ്യപിടിക്കാന്‍ സാധിക്കില്ല. അടുത്ത അന്‍പത് വര്‍ഷം ബി ജെ പി തന്നെയായിരിക്കും ഇന്‍ഡ്യഭരിക്കുക.
നരേന്ദ്ര മോദി ഇന്‍ഡ്യയുടെ പാദങ്ങളിലിരുന്ന് ധ്യാനിക്കയാണ്. അദ്ദേഹം പ്രാര്‍ഥിക്കുന്നത് തന്റെ കുടുംബത്തിനുവേണ്ടിയോ മക്കള്‍ക്കുവേണ്ടിയോ അല്ല., സ്വന്തം രാജ്യത്തിനുവേണ്ടിയിട്ടാണ്. അത്രക്കധികം രാജ്യസ്‌നേഹമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ ധാ്യനത്തെ അപഹസിക്കയും സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടിയാണ് ചെയ്യുന്നതെന്ന് പരിഹസിക്കുന്ന ഇന്‍ഡിനേതാക്കന്മാര്‍ ചരിത്രത്തിന്റെ പടുകുഴിയാലേക്ക് എന്നെത്തേക്കുമായി വീഴാന്‍പോകുകയാണ്.ഇടതുപക്ഷചിന്താഗതതിയുള്ള കേരളീയര്‍ മാത്രമാണ് നരേന്ദ്ര മോദി അധികാരത്തിലെത്തരുതെന്ന് ആഗ്രഹിക്കുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണം വെറും സാമ്പള്‍വെടിക്കെട്ടായിരുന്നെന്നും ശരിക്കുള്ളതാണ് മൂന്നാമൂഴത്തില്‍ കാണാന്‍പോകുന്നതെന്നും മോദി പറയുന്നു. ഇന്‍ഡ്യയില്‍ സമൂലമായ മാറ്റമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ജനാധിപത്യമെന്നാല്‍ തോന്നുന്നതുപോലെ പ്രവര്‍ത്തിക്കാനുള്ള അവകാശമാണന്നാണ് ഇന്‍ഡ്യാക്കാര്‍ ചിന്തിക്കുന്നത്. പൗരന് രാജ്യത്തോട് ചിലകടമകളുണ്ടെന്ന് വിശ്വസിക്കുന്ന ജനവിഭാഗങ്ങളുള്ളടത്താണ് ജനാധിപത്യം വിജയിക്കുന്നത്.
രാജ്യം തനിക്കുവേണ്ടി എന്തുചെയ്യും എന്നല്ല രാജ്യത്തിനുവേണ്ടി തനിക്കെന്തുചെയ്യാന്‍ സാധിക്കുമെന്നാണ് ജനങ്ങള്‍ ചിന്തിക്കേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കെന്നഡി പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യാക്കാര്‍ ചിന്തിക്കുന്നത് രാജ്യം തനിക്കെന്തുതരുമെന്നാണ്. അവരുടെ ഈയൊരു ചിന്താഗതിയെ ബലപ്പെടുത്താനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരെ പ്രലോഭിപ്പിക്കുന്നത്. സൗജന്യറേഷനും ഇലക്ട്രസിറ്റിയും വെള്ളവും വാഗ്ദാനംചെയ്ത് വോട്ടുപിടിക്കുന്നത് രാജ്യദ്രോഹമാണന്ന് അവര്‍ക്കറിയല്ലെന്ന് തോന്നുന്നു. രാജ്യപുരോഗതിക്കുവേണ്ട പണമാണ് ഇങ്ങനെപാഴാക്കികളയുന്നത്. കതിരിന്മേല്‍ വളംവെയ്ക്കുന്ന പ്രവണത. സൗജന്യറേഷന്‍ കിട്ടുന്ന ജനങ്ങള്‍ ജോലിക്കുപോകാതെ അലസരായി ജീവിക്കും. ഇലക്ട്രിസിറ്റിയും വെള്ളവും സര്‍ക്കാര്‍ സൗജന്യമായി തരുമല്ലോ.
രാജ്യം പുരോഗമിക്കുന്നതിനോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരവും ഉയരുമെന്ന വസ്തുത അറിയത്തവരാണ് ഭരണാധികാരികളായി തീരുന്നത്. അറുപതുവര്‍ഷംഭരിച്ച കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളും സോഷ്യലിസ്റ്റുകളും രാജ്യത്തെ ദശകങ്ങളോളം പിന്നോട്ടടിക്കയാണ് ചെയ്തത്.
സ്വാതന്ത്രംകിട്ടി അടുത്ത പത്തുവര്‍ഷത്തേക്ക് രാജ്യത്തെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് ഗാന്ധി ആവശ്യപ്പെട്ടത്. എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും സംവരണം തുടരുന്നു. പട്ടികജാതിയില്‍ ചിലമതവിഭാഗങ്ങളിലേക്കുകൂടി ഉള്‍പ്പെടുത്തി സംവരണം വ്യാപപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ സംവരണം 50 ശതമാനത്തിന് മുകളിലെത്തിയിരിക്കുന്നു. ഇനിയും വര്‍ധിപ്പിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്, അധികാരം കിട്ടിയാല്‍. ഇതുപോലെ വേറെയും ക്ഷുദ്രമായ അജണ്ടകള്‍ അദ്ദേഹത്തിനുണ്ട്. ഭാഗ്യവശാല്‍ അതിനുള്ള അവസരം അദ്ദേഹത്തിനുനല്‍കാന്‍ ജനങ്ങള്‍ ഉദ്ദേശിക്കന്നില്ല.
കേജ്രിവാള്‍ ഫ്രോഡാണന്ന് പറഞ്ഞപ്പോള്‍ എന്നെകൊല്ലാന്‍വന്നവര്‍ മാനസാന്തരപെട്ടിട്ടുണ്ടന്ന് വിശ്വസിക്കുന്നു. കള്ളപ്പണംവെളുപ്പിക്കല്‍ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഗുരുവായ അണ്ണാ ഹസാരെ പറഞ്ഞത് കര്‍മ്മഫലമെന്നാണ്. രാജ്യത്തെ ശിഫിലീകരിക്കാന്‍ വിദേശത്തിരുന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പന്നുവിനെപ്പോലുള്ള ഭീകരവാദികളില്‍നിന്ന് പണംവാങ്ങിയെന്ന കേസ് ഇ. ഡി അന്വേഷിച്ചുകൊണ്ടിരിക്കയാണ്. അതിനുള്ള തെള
ിവുകൂടി ലഭിച്ചാല്‍ കേജ്രി ജീവിതാവസാനംവരെ തിഹാര്‍ജയിലില്‍ കഴിയേണ്ടിവരും. അയാളുടെ വസതിയില്‍വച്ചാണ് സ്വാതി മലേവാള്‍ ആക്രമിക്കപ്പെട്ടത്. കേജ്രി ആസമയം അടുതമുറിയിലിരുന്ന് റിമോട്ടുപയോഗിച്ച് അതിക്രമം നിയന്ത്രിക്കുന്നുണ്ടായിരുന്നു. അയാളുടെ ഗുണ്ട ഒരു സ്ത്രീയെ തല്ലിച്ചതക്കുമ്പോള്‍ അടുത്തമുറിയിലിരുന്ന് പരിപാടി ആസ്വതിക്കുന്ന നേതാവ് ഫ്രോഡല്ലാതെ മറ്റെന്താണ്.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലുന്നുകൊണ്ട് മോദി ചിന്തിക്കുന്നത് ഇന്‍ഡ്യയില്‍ വരുത്താനുദ്ദേശിക്കന്ന മാറ്റങ്ങളെപറ്റിയാണ്. ജനാധിപത്യമെന്നാല്‍ ആര്‍ക്കും എന്തുംചെയ്യാമെന്നുള്ള ചിന്താഗതിക്ക് മാറ്റമുണ്ടാകും. ജനങ്ങള്‍ നിയമത്തെ അനുസരിച്ചില്ലെങ്കില്‍ അവരെകൊണ്ട് അനുസരിപ്പിക്കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണ്. ക്രിമിനലുകള്‍ക്കും ബലാല്‍സംഗവീരന്മാര്‍ക്കും പൊതുജനങ്ങളുടെ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ല. അവര്‍ക്കുള്ള സ്ഥാനം ജയിലാണ്. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചെയ്യുന്നതുപോലെ തലയിലേക്ക് ഒരുവെടിയുണ്ടകയറ്റി പരലോകത്തേക്ക് അയക്കും. ഗുണ്ടകള്‍ വിളയാടിയിരുന്ന യു പി ഇന്ന് സമാധാനപരമാണ്. അവിടെ ജനങ്ങള്‍ ഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു. മൂന്നാമൂഴത്തില്‍ കേരളത്തെയും കമ്മ്യൂണിസ്റ്റ് വ്യാളിയുടെ പിടുത്തത്തില്‍നിന്ന് മോദി മോചിപ്പിക്കുമെന്ന് കരുതാം.
samnilampallil@gmail.com