വീട്ടിൽ അടിച്ചു തെളിക്കാൻ വരുന്ന മുത്തുലക്ഷ്മിക്കിന്നെന്തോ പറ്റിയിട്ടുണ്ട്. ഭർത്താവുമായി വഴക്കിട്ടു കാണും, അല്ലെങ്കിൽ രാത്രി മുഴുവൻ ഇരുന്ന് തമിഴ് പടം കണ്ട് കാണും.പാഴ്ചിന്തകളിൽ നിന്ന് എന്നെയുണർത്തിയവൾ പറഞ്ഞു “പസിക്കതമ്മാ. നേത്തിലിരുന്ത് ഒന്നുമേ ശാപ്പിടലേ.”
-----------------------------------------------------------------------------------------------
കള്ളകേസിൽ കുടുങ്ങി ജയിലിൽ നിന്നിറങ്ങിയ അവനെ കെട്ടിപിടിച്ചു എണ്ണിപ്പെറുക്കി കരയുന്ന അമ്മയോടവൻ: “എനിക്ക് വിശക്കുന്നമ്മേ.”
---------------------------------------------------------------------------------------------------
ഒരു രാവും പകലും നീണ്ട ദ്വന്ദയുദ്ധത്തിനൊടുവിൽ അവളൊരുണ്ണിയെ പെറ്റു. രണ്ടുടലും രണ്ടായി കിട്ടിയതിന് വായറ്റാട്ടി മോളിൽ നോക്കി തൊഴുതു.
“എനക്ക് വിശക്കണ്.”ചോരയിൽ മുങ്ങിക്കിടന്നവൾ തേങ്ങി.
വായടക്കാതെകരഞ്ഞു കുഞ്ഞും അവളെ പിന്താങ്ങി.