"ഈ ചെണ്ടയും കൊട്ടിക്കൊണ്ട് അപ്പൻ ഇതെവിടെ പോകുവാ. വോട്ടിന്റെ ഫലം വന്ന ദിവസമാന്ന് അറീല്ലേ....വീട്ടിൽ പോയിരിക്ക്."
"ആണോ ഞാൻ ഓർത്തു പള്ളിയിലെ പ്രദക്ഷിണം ആണെന്ന് നീ കേട്ടില്ലേ'?
"അതൊന്നും അല്ലപ്പാ...ഇത് വോട്ടിനു ജയിച്ചവര് വെടി പടക്കം ഒക്കെ പൊട്ടിച്ചു ജാഥ പോകുന്നത് അല്ലെ "
"ആണോ നിന്റെ മൊകം എന്താ കടന്നല് കുത്തിയ പോലെ "
"എന്റപ്പാ ചെണ്ട കൊട്ടല്ലേ... നാണക്കേടാ... വാ വീട്ടിലേക്ക് പോകാം"
"അപ്പൊ നിന്റെ പാർട്ടി പൊട്ടി അല്ലെ. പിന്നെ ആരാ ജയിച്ചേ.?ആ പാറപ്പുറത്തു ഇരുന്നു പ്രാർത്തിച്ച ആളാണോ.. അതോ..."
"അപ്പനോട് വീട്ടീ പോകാനാ പറഞ്ഞെ.. എനിക്ക് ദേഷ്യം വരണുണ്ട് ട്ടൊ "
"എന്നാപ്പിന്നെ നീ പൊയ്ക്കോ ഞാൻ ഈ പാറയുടെ പുറത്തിരുന്നു ചെണ്ട കൊട്ടാം.. അതിനു വല്ല കൊഴപ്പോം ഉണ്ടോ? "
"കൊട്ടിക്കോ. ഒച്ച പുറത്ത് വരരുത് എന്നേ ഉള്ളൂ. പിന്നെ പാറപ്പുറത്തുന്നു ഉരുണ്ടു പിരണ്ട് തോട്ടിൽ വീണേക്കരുത്."
"വീണാലും നല്ല സുകം അല്ലേടാ ആമ്പലും താമരയും ഒക്കെ വിരിയുന്ന തോടാ ഇത്... പൂ പറിച്ചു കൊടുത്തല്ലേ ഞാൻ നിന്റെ അമ്മച്ചിയെ വീഴ്ത്തി എടുത്തത്... ചിലപ്പോ ഒക്കെ ഓർമ്മ വരും.."
"അപ്പന് പ്രേമിക്കാൻ കണ്ട നേരം... അപ്പൊ അതൊക്കെ ഓർമ്മ ഉണ്ട് ല്ലേ. ഒന്ന് താഴെ ഇറങ്ങി വീട്ടിൽ പോയിരിക്ക് അപ്പാ.. ചെണ്ട കൊട്ടല്ലേ "
"എന്നാപ്പിന്നെ അങ്ങനെ ആകട്ടെ വോട്ടിനു പോയപ്പോ നീ പറഞ്ഞ അടയാളം ഓർക്കാത്ത കൊണ്ട് എല്ലാർക്കും മാറി മാറി കുത്താൻ നോക്കിയാരുന്നു.. പറഞ്ഞിട്ടെന്താ ഫലം.. നിന്റെ പാർട്ടി പൊട്ടി എന്നാ തോന്നണേ.. നീ പോണ വഴി ബാങ്കിൽ വയസായവരുടെ ഫെൻഷൻ വന്നേൽ എടുത്തു ആ ഓർമ്മക്കുറവിന്റെ മരുന്ന് മേടിച്ചോ.. ഇല്ലേൽ ചെണ്ട മാത്രം അല്ല ഞാൻ പീപ്പി ഊതി ചിലപ്പോ ആ ജാഥ പോണ കൂടെ പോകുമേ.. പിന്നെ പറഞ്ഞിട്ട് കാര്യം ല്ല ...