മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ പ്രണയ കഥ പറയുന്ന സിനിമ ലവ് 4 സെയിൽ (LOVE 4 SALE) ഇന്ന് മുതൽ (ജൂൺ 7) അമേരിക്കയിലും കാനഡയിലും തിയേറ്ററുകളിൽ പ്രദർശനത്തിന് . അമേരിക്കയിലെ ആദ്യ മലയാളം സിനിമ 'ഡോളർ' നിർമ്മിച്ച രാജു ജോസഫ് (രാജു പ്രാലേൽ) നിർമിച്ച് സംവിധാനം ചെയ്യുന്ന സിനിമ നഷ്ടപ്പെട്ട് പോകുന്ന യുവത്വങ്ങളുടെ കഥയാണ് പറയുന്നത്. രണ്ട് യുവതികളുടെ പ്രണയം പറയുന്ന സിനിമയ്ക്ക് ഇന്ത്യയിൽ എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ആരും പറയാൻ മടിക്കുന്ന കഥ. എന്നാൽ പച്ചയായ മനുഷ്യരുടെ ഹൃദയവികാരങ്ങൾ ഒട്ടും ചോർന്നു പോകാതെ ഈ ഫിലിം പ്രേക്ഷകർക്ക് പകർന്നു നൽകുന്നു.
ബാലാജി, സുനിൽ സുഗത, കോട്ടയം രമേശ്, വൈഗ തുടങ്ങിയ പ്രശസ്ത അഭിനേതാക്കൾ അഭിനയിക്കുന്ന സിനിമയെ രാജു ജോസഫിന്റെ ധീരമായ ചുവടുവയ്പ് 'ബോൾഡ് അറ്റംപ്റ്റ്' എന്നാണ് സിനിമയുടെ അണിയറക്കാർ വിശേഷിപ്പിക്കുന്നത്.
അമേരിക്കയിൽ ആണ് സിനിമ ആദ്യമായി വിതരണം ചെയ്യുന്നത്, ഇന്ത്യയിൽ ചിത്രം എത്തിയിട്ടില്ല .
ദുബായ് ഫിലിം ഫെസ്റ്റിവൽ, കാരവാൻ യു എസ് എ ഫെസ്റ്റിവൽ, ഫുക്കറ്റ് ഫെസ്റ്റിവൽ , ധാക്ക ഫെസ്റ്റിവൽ എന്നീ നാല് ഇന്റർ നാഷണൽ ഫെസ്റ്റിവലുകളിൽ എൽ ജി ബി ടി വിഭാഗത്തിൽ ബെസ്റ്റ് ഫിലിമിനുള്ള അവാർഡ് ലഭിച്ച സിനിമയാണ് 'LOVE 4 SALE'.
ചിത്രം കണ്ട് സപ്പോർട്ട് ചെയ്യണമെന്നും അഭിപ്രായം രേഖപ്പെടുത്തണമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.