Image

മമതയുടെ അമിതവിശ്വാസം (ലേഖനം. സാം നിലംപള്ളില്‍)

Published on 11 June, 2024
മമതയുടെ അമിതവിശ്വാസം (ലേഖനം. സാം നിലംപള്ളില്‍)

നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരമേറ്റെങ്കിലും കേരളത്തിലെ മീഡിയകള്‍ക്കും മാപ്രകള്‍ക്കും  ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്ന് തോന്നുന്നു.  അവര്‍ വിശ്വസിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്., ഇല്ല നാളെ. തല്‍കാലം ഇന്‍ഡിയെ പ്രതിപക്ഷത്തിരുത്താനാണ് ഉറച്ചതീരുമാനം. അഞ്ചാറ് സീറ്റുകളുടെ കുറവുണ്ട്. അതിപ്പോള്‍ അപ്പുറത്തേക്ക് പോയിട്ടുണ്ടെങ്കിലും താമസിയാതെ തിരികവരും.  ബംഗാളിലെ മമത ബാനര്‍ജി വിവേകമുള്ള രാഷ്ട്രീയക്കാരി ആണെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, അവരും ഇപ്പോള്‍ സമനിലതെറ്റിയതുപോലുള്ള സംസാരമാണ്. മോദി സര്‍ക്കാരിന്റെ ആയുസ്സ് അവര്‍ പ്രവചിച്ചുകഴിഞ്ഞു., വെറും പതിനഞ്ചുദിവസം. അതിനുള്ളില്‍ മോദി രാജിവച്ച് സന്യാസത്തിന് പോയിരിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കി ഇന്‍ഡി മുന്നണി ഭരിക്കും. ആന്ധ്രയിലെ നായിഡുവിനെയും കൂടെക്കൂട്ടാം. അപ്പോള്‍ നമ്മുടെ പപ്പുക്കുട്ടനോ, ദീദി ? അവന്‍ പൊട്ടന്‍ചെക്കനല്ലേ., കൂടെനടന്ന് ഭരണമെന്താണെന്ന് പഠിക്കട്ടെ.

ഇന്‍ഡി മുണി അഞ്ചുവര്‍ഷം തികച്ചുഭരിക്കുമോ, ദീദി ? പപ്പുവിന്റെ പാര്‍ട്ടിക്കല്ലേ നൂറുസീറ്റുള്ളത്. അവര്‍ക്കല്ലേ പ്രധാനമന്ത്രിസ്ഥാനം കൊടുക്കേണ്ടത്. പപ്പു ഒഴികെ ആര്‍ക്കുവേണമെങ്കിലും കൊടുക്കുന്നതിന് ദീദിക്ക് സമ്മതമാണ്. വേണമെങ്കില്‍ കേരളത്തില്‍നിന്നുള്ള ഉണ്ണിത്താനെ പ്രധാനമന്ത്രി ആക്കിക്കോളു. ഉണ്ണിത്താന് പപ്പുവിനേക്കാള്‍ വിവരവും വിവേകവുമുണ്ട്. അദ്ദേഹത്തിനാണെങ്കില്‍ പകുതി സമ്മതവുമാണ്.

അവസരം കാത്തിരിക്കാനാണ് ദീദിയുടെ ഉപദേശം. അവസരം വരും, വന്നില്ലെങ്കില്‍ നമ്മള്‍ ഉണ്ടാക്കും. മോദി താഴെവീണില്ലെങ്കില്‍ പിടിച്ചിറക്കണം. അതിന് ജനാധിപത്യവിരുദ്ധമായ ഏതുപ്രവര്‍ത്തിയും സ്വീകരിക്കാന്‍ തയ്യാറാകണം. ഇങ്ങനെപോയാല്‍ ശരിയാകത്തില്ല., എത്രനാളെുകണ്ടാ നമ്മള്‍ കാത്തിരിക്കുന്നത്. പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്ന് വേരിറങ്ങി., ഇനിയും അഞ്ചുവര്‍ഷംകൂടി ഇയാളെ സഹിക്കണമെന്നാണോ പറയുത്. പറ്റില്ല, പറ്റില്ല, പറ്റില്ല, നൂറുതവണ പറ്റില്ല.

ബി ജെ പി ഒറ്റക്ക് 241 സീറ്റുകള്‍നേടി.  അതായത് ഇരുപത്തെട്ട് പാര്‍ട്ടികള്‍കൂടി ഉണ്ടാക്കിയ ഇന്‍ഡി മുന്നണി നേടിയതിനേക്കാള്‍ പതിനൊന്ന് സീറ്റുകള്‍ കൂടുതല്‍. സഖ്യകക്ഷികളായ നിതീഷിന്റെ പാര്‍ട്ടിയും , ടി ഡി പിയും സ്വതന്ത്രന്മാരുംകൂടി 303 സീറ്റുകള്‍. എന്നിട്ടും മോദിക്ക് ഭരിക്കാന്‍ അവകാശമില്ലെന്നാണ് മമതയുടെ വാദം. ഇലക്ഷനുമുന്‍പ് അവകാശപ്പെട്ടതുപോലെ 370 സീറ്റുകള്‍ നേടാന്‍ സാധിക്കാത്ത പാര്‍ട്ടിക്ക് ഭരിക്കാന്‍ അവകാശമില്ല. നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും പിന്തുണ സ്ഥിരമായതല്ല. ഞങ്ങള്‍ വിളിച്ചാല്‍ അവര്‍ എപ്പോള്‍വേണമെങ്കിലും മോദിയെ ഉപേക്ഷിച്ച് വരാന്‍ തയ്യാറാണ്. പതിനഞ്ച് ദിവസങ്ങള്‍ക്കുശേഷം ( അതോ പതിനഞ്ച് വര്‍ഷമാണോ ഉദ്ദേശിച്ചത് ) ഞങ്ങളുടെ ഇന്‍ഡിമുണി മന്ത്രിസഭ രൂപീകരിക്കും. ഉണ്ണിത്താനെങ്കില്‍ ഉണ്ണിത്താനെവച്ച്, എന്തായാലും പപ്പുവേണ്ട. അവനവിടെ മൂലക്കെങ്ങാനും ഇരുന്നോട്ടെ. അവിടിരുന്ന് കാര്യങ്ങള്‍ പഠിക്കട്ടെ.

ഇന്‍ഡി മുന്നണിക്ക് ഭരിക്കണമെങ്കല്‍ മൂന്നുപേരുടെ പിന്തുണകൂടിവേണം, പഞ്ചാബില്‍നിന്നുള്ള രണ്ടുപേരും കാഷ്മീരില്‍നിുള്ള ഒരു തീവ്രവാദിയും. പഞ്ചാബില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാള്‍ ഇന്ദിര ഗാന്ധി ഘാതകന്‍ ബിയാന്ത് സിങ്ങിന്റെ മകനാണ് ,രണ്ടാമന്‍ വിഘടനവാദി അമൃത്പാല്‍ സിങ്ങും. രണ്ടുപേരും വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ മൂന്നുപേരെയുംകൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ മമതയും പപ്പുവും തയ്യാറാണോ ?

വയനാട്ടുകാര്‍ ഇനിയും വെയില്‍ കൊള്ളണമൊണ് തോന്നുന്നത്. അവര്‍ തോളിലേറ്റിയ പപ്പു അവരെ ഉപേക്ഷിക്കാന്‍ പോവുകയാണ്. അയാള്‍ക്ക് വേറൊരു കാമുകിയെകിട്ടി, പേര് ശ്രീമതി റായ്ബറേലി. വടക്കേയിന്‍ഡ്യാക്കാരിയാണ്. വെളുത്ത സുന്ദരി. വയനാട്ടിലെ ഇരുനിറമുള്ള വിയര്‍പ്പിന്റെ നാറ്റമുള്ള പെണ്ണിന്റെകൂട്ടല്ല മാഡം റായ്ബറേലി. രാഹുല്‍ ഇല്ലെങ്കില്‍ സഹോദരി പ്രിയങ്കയെ തരണമൊണ് വയനാട്ടുകാര്‍. പ്രിയങ്കക്ക് ഇലക്ഷനില്‍ നില്‍കാന്‍ താല്‍പര്യമില്ലൊണ് കേള്‍ക്കുന്നത്. ഇലക്ഷനില്‍ മത്സരിച്ചാല്‍ പലബുദ്ധിമുട്ടുകളും ഉണ്ടാകും മാഡത്തിന്. വൈകിട്ടൊരു പരിപാടിയുണ്ട്,. അതൊരു ശീലമായിപ്പോയി. അതുകൊണ്ടാണ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കാത്തത്. പ്രിയങ്കയും ഇല്ലെങ്കില്‍ ഭര്‍ത്താവ് വാദ്ര ആയാലോ. പുള്ളിക്കാരന്‍ മത്സരിക്കാന്‍ ഒരു മണ്ഢലംതേടി നടക്കുകാ. ഗാന്ധി കുടുംബത്തിലെ പട്ടിയെ നിറുത്തിയാലും വയനാട്ടിലെ നല്ലവരായ ജനങ്ങള്‍ തങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചിരിക്കും.

വൈകിട്ടത്തെ പരിപാടി പറഞ്ഞപ്പോളാണ് നമ്മടെ സൂപ്പര്‍സ്റ്റാറിനെ ഓര്‍മ്മവന്നത്. അദ്ദേഹം സിനിമയിലെ ഹീറോയാണ്.,  പുലിയെ അതിന്റെ മടയില്‍കയറി ഒറ്റക്കൈകൊണ്ടിടിച്ച്  കാലപുരിക്ക് അയക്കുന്നതുകണ്ട് നമ്മള്‍ കോള്‍മയിര്‍ കൊണ്ടതാണ്. എന്നാല്‍ ഡല്‍ഹിക്ക്‌പോകാന്‍ അദ്ദേഹത്തിന് പേടിയാണ്. പിണറായിയുടെ കേരളോത്സവം ആണെങ്കില്‍ പോകാം ., നരേന്ദ്ര മോദി വിളിച്ചാല്‍ പോകില്ല. കാരണം വലിയ തിരക്കിലാണ്., ഏതോ പീറസിനിമയുടെ ലൊക്കേഷനിലാണ് ആശാന്‍. ഇയാളെക്കാള്‍ തിരക്കുള്ള തമിഴ് അണ്ണന്‍ രജനികാന്തും ഹിന്ദി സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും മോദിയുടെ സ്ഥാനാരോഹണത്തില്‍ അഭിമാനപൂര്‍വ്വം പങ്കെടുത്തു. നമ്മുടെ മമ്മുട്ടിയെ വിളിച്ചിരുെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു. പേടിത്തൊണ്ടനായ ഒരു നായകനെയാണല്ലോ നമ്മള്‍ ഇത്രനാളും ഹീറോയായായി ആരാധിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ഞതോന്നുന്നു.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക