Image

ലോക കേരള സഭയ്ക്ക് അമേരിക്കയില്‍ നിന്നും അഭിവാദനങ്ങള്‍ (രാജു മൈലപ്രാ)

Published on 11 June, 2024
ലോക കേരള സഭയ്ക്ക് അമേരിക്കയില്‍ നിന്നും അഭിവാദനങ്ങള്‍ (രാജു മൈലപ്രാ)

നാലാം ലോക കേരള സഭ തിരുവനന്തപുരത്ത് വച്ച് ആര്‍ഭാടപൂര്‍വ്വം നടത്തപ്പെടുകയാണ്. 103 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്- എന്റമ്മോ! ഇത്രയും രാജ്യങ്ങളില്‍ മലയാളികളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ എന്റെ ഉണ്ടക്കണ്ണ് തള്ളിപ്പോയി. ഇവരുടെയെല്ലാം യാത്ര, താമസം, ഭക്ഷണച്ചിലവ് ഇതെല്ലാം 'നിറഞ്ഞു കവിയുന്ന'  നമ്മുടെ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ് എടുക്കുന്നത്.

'ലോക കേരള സഭകൊണ്ട് എന്ത് പ്രയോജനം?' എന്നു ചില 'വിവരദോഷികള്‍' സംശയം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ അവരോട് പുച്ഛവും സഹതാപവും തോന്നുന്നു. കഴിഞ്ഞ മൂന്നു ലോക കേരളസഭയില്‍ ഏതാണ് മുന്നൂറോളം പദ്ധതികള്‍ നടപ്പാക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ നല്‍കുകയുണ്ടായി- അതിലൊന്നുപോലും ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നതിന് വലിയ പ്രസക്തിയില്ല- വാഗ്ദാനങ്ങളാണല്ലോ നമ്മുടെ സര്‍ക്കാരിന്റെ നിലനില്‍പിന്റെ അടിത്തറ.

നാലാം ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള ക്ഷണക്കത്തുമായി ചെന്ന ചീഫ് സെക്രട്ടറിയോട് 'കടക്കുപുറത്ത്'  എന്നു ഗവര്‍ണ്ണര്‍ പറഞ്ഞത്രേ! അല്ലെങ്കിലും അങ്ങേര്‍ക്ക് ഒരെല്ല് കൂടുതലാണ്. ചുമ്മാതല്ല പിള്ളേര്‍ അപ്പച്ചനെ വഴിനീളെ തടയുന്നത്. 'Your daal will not cook here. Just remember that'

ലോക കേരള സഭയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുവാന്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധികള്‍ നേരത്തെ തന്നെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അവിടെ ഉന്നയിക്കാന്‍ ശ്രമിച്ചാല്‍ 'അമ്മാതിരി കമന്റൊന്നും ഇവിടെ വേണ്ടാ- അമേരിക്കന്‍ മലയാളികളുടെ ഇടയിലും വിവരദോഷികള്‍ ഉണ്ട്'  എന്നുള്ള കമന്റ് കേള്‍ക്കേണ്ടിവരും. അതുകൊണ്ട് കമാന്നൊരക്ഷരം മിണ്ടാതെ മൗനം പാലിക്കുന്നതാണ് ബുദ്ധി.

ഭക്ഷണത്തില്‍ എരിവ് കുറച്ചാല്‍ തന്നെ അമേരിക്കന്‍ മലയാളികളുടെ 'നീറുന്ന' പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ശമനം കിട്ടും.

അമേരിക്കയില്‍ നിന്നും ലോക കേരള സഭയില്‍ സംബന്ധിക്കുവാന്‍ എത്തിയവര്‍ക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.

'നവകേരള യാത്ര'  എന്ന പേരില്‍ കാസര്‍ഗോട്ട് മുതല്‍ കന്യാകുമാരി വരെ മുഖ്യനും മന്ത്രിമാരും ഒരുമിച്ച് യാത്ര ചെയ്ത അത്ഭുത ബസ് കാണുവാന്‍ മറക്കരുത്. അത് പൊടി തട്ടാതെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ നീണ്ട ക്യൂ ഉള്ളതുകൊണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് പ്രയോജനപ്പെടും.

വിരലിനോ നഖങ്ങള്‍ക്കോ മറ്റോ എന്തെങ്കിലും ചെറിയ പ്രശ്‌നമുണ്ടായാല്‍ ലോകോത്തര നിലവാരമുള്ള നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പോകണം. വിരലിനോടൊപ്പം നാക്കും ഫ്രീയായി മുറിച്ചുതരും.

അമേരിക്കയില്‍ 'ഡെന്റല്‍' ചിലവ് താങ്ങാവുന്നതിനും അപ്പുറമാണല്ലോ. നല്ല ഒന്നാന്തരം ഡെന്റല്‍ ക്ലിനിക്കുകള്‍ കേരളത്തിലങ്ങളോളമിങ്ങോളമുണ്ട്. 'മൂന്നു പല്ല് ഒരുമിച്ച് പറിക്കുന്നവര്‍ക്ക്, ഒരു പറി ഫ്രീ'  എന്നാണ് ഒരു ദന്താശുപത്രിയുടെ പരസ്യം-

തിരുവനന്തപുരത്തെ റോഡുകളുടെ വീഡിയോ എടുത്ത് , എങ്ങിനെയണ് നഗരങ്ങളില്‍ റോഡ് നിര്‍മ്മിക്കേണ്ട രീതി എന്ന് ന്യൂയോര്‍ക്ക് കാരെ പഠിപ്പിക്കണം.

വാഴക്കുല ഡോക്ടറേറ്റ് നേടിയ മഹതിയുടെ ഇംഗ്ലീഷ് പ്രഭാഷണം കേട്ട് നിങ്ങള്‍ 'ഉല്‍ബുദ്ധന്മാരാകണം' നല്ല ഇംഗ്ലീഷ് എങ്ങിനെ സംസാരിക്കണം എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ആ മഹതിയുടെ പ്രസംഗത്തിന്റെ ഒരു കോപ്പി അവര്‍ക്കുവേണ്ടി കരുതണം. ' Politics is the art of changing  impossible things of today to the possible things of tomorrow for difficult youth. Keats the poet died youth'  കൂട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ 'Whereever I go. I carry my house on my head' കൂടി കൊണ്ടുപോരണം.

അമേരിക്കന്‍ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്:
നിങ്ങള്‍ പോകുന്നത് തിരുവനന്തപുരത്തേക്കാണ്. അവിടം ഭരിക്കുന്നത് മേയറൂട്ടിയാണ്. 'അഹങ്കാരത്തിന് കൈയ്യും കാലും വെച്ച കൊച്ച്' എന്നൊക്കെ അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ്. എന്നാലും അറിഞ്ഞോ അറിയാതെയോ മേയറൂട്ടിയെ കാണുമ്പോള്‍ കൈകൊണ്ട് ഒരു 'പ്രത്യേക ആക്ഷന്‍' ഒന്നും കാണിക്കാന്‍ നില്‍ക്കരുത്. വകുപ്പ് പീഢനമാ- അമേരിക്കന്‍ മലയാളികളെ ഉദ്ധരിക്കാന്‍ പോയിട്ട് , പൂജപ്പുര ജയിലില്‍ കിടന്ന് ഉണ്ട തിന്നുവാന്‍ ഇടവരരുത്.

പരസ്പരം കൂടെക്കൂടെ കാണുവാനും, ബിസിനസ് ബന്ധങ്ങള്‍ പുതുക്കുവാനും, ചക്കാത്തിന് തിന്നു കുടിച്ച് അര്‍മാദിക്കുവാന്‍ കിട്ടുന്ന ഒരവസരമല്ലേ ഇത്. ആനന്ദിപ്പിന്‍- ഇതെല്ലാം കേരളത്തിലെ 'മറിയക്കുട്ടിമാരുടെ' പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയ കാശുകൊണ്ടാകുമ്പോള്‍ അതിന്റെ സുഖമൊന്നു വേറെ!

അങ്കം ജയിച്ച് വേഗമിങ്ങ് തിരിച്ചുവരണേ! കണ്‍വന്‍ഷനുകള്‍ പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു! 
'ലോക കേരള സഭ നീണാള്‍ വാഴട്ടെ!'

 

Join WhatsApp News
LKS Delegate 2024-06-11 02:30:53
Excellent warning to the US delegates who are going to enjoy the freebies from Kerala taxpayers on the expense of poor Mariyakuttees.You forgot about the Kallaripayat of Arsho and seminar by the wife of Appam Govindan about avoiding suicide by Pravasi Investors. Also how to steal poems by the college professor.
Reminder 2024-06-11 02:56:59
Another reminder for the US delegates is not to miss meeting the killers of TP who are out of jail. They will advise how to finish your opponents.
Dr. Jacob K Thomas 2024-06-11 05:31:52
Raju Mylapra, thanks for the timely advice on Mayorutty and non-Implementation of all the three LKS, (2018, 2020, 2022). As you know these are all just a mockery of democratic process. NRK ‘s cooperation to development of Kerala but its a big BUTT.
Koshy Thomas, KLM 2024-06-11 09:17:38
അമേരിക്കൻ മലയാളികളെ പ്രതിനിധികരിച്ചു കൂറേ പ്രാ(മൂ)ഞ്ചികൾ നാട്ടിലോട്ട് എഴുന്നള്ളിയിട്ടുണ്ടല്ലോ. ഏതു മാനദണ്ഡമനുസരിച്ചു ആരാണ് ഈ സ്ഥിരം കുറ്റികളെ തിരഞ്ഞെടുക്കുന്നത്? പാവങ്ങളുടെ പണം കൊണ്ട് കുടുംബസമേതം ഉലകം ചുറ്റുന്ന നാണംകെട്ടവരെ ചുമന്നു കൊണ്ട് നടക്കുന്ന നാണം കെട്ടവർക്കു കിട്ടുന്ന ഒരു പ്രത്തിയുപകാരം. ഈ പ്രതിനിധികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വാർത്ത കണ്ടാൽ ഇവർ ഏതോ മഹത്തായ കാര്യം ചെയ്തവർ ആണെന്ന് തോന്നും. ഈ കഴിഞ്ഞ വർക്ഷം ന്യൂയോർക്കിൽ നടത്തിയ ലോകസഭ കൊണ്ട് ഏതെങ്കിലും അമേരിക്കൻ മലയാളിക്ക് എന്തെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടോ. കോടികൾ പൊടിച്ചു മൂക്കിയമന്ത്രിയെ time square -ലെ ഇരുമ്പു കസേരയിൽ ഇരുത്തി കോലം കെട്ടിച്ചു മൊത്തം ഇന്ത്യക്കാരെ നാറ്റിച്ചതല്ലാതെ! ഉളുപ്പ് വേണം കുട്ടപ്പാ, ലേശം ഉളുപ്പ്. എന്തെകിലും കാര്യമായി ചോദിച്ചാൽ രാജാവിന്റെ പരിഹാസവും, സെക്രട്ടറിയുടെ ഒരു ഇളിച്ച ചിരിയും. Thank you Raju Sir for the timely article, even though nothing is going to change.
Dogs Market 2024-06-11 09:29:06
മാസപ്പടിയെന്നോ, കരിമണൽ എന്നോ ഒന്നും ചോദിക്കരുത്. തോറ്റു തുന്നം പാടിയ കാരണഭൂതൻ ആകെ കലിപ്പിലാണ്. കുട്ടിസഖാക്കളുടെ രക്ഷാപ്രവർത്തനത്തിന്റെ ചൂട് അറിയും. പണ്ട് കൂറേ ശുനകന്മ്മാർ മാർക്കറ്റിൽ പോയതുപോലെ!
Kochunnni 2024-06-11 12:38:07
ഇപ്പോൾ ഉള്ള സഭകൾ നിലനിറുത്താൻ മോദിയും പിണറായിയും പെടപാടുപെടുകയാണ് . അപ്പോളാണ് ഇവന്റെ ഒക്കെ ഒടുക്കത്തെ ലോകസഭ. ലോകത്തിലെ കള്ളന്മാരുടെ ഒത്തുകൂടലാണിത്. പൊതു സ്വത്തു കൊള്ളയടിച്ച് എങ്ങനെ ജീവിക്കണം എന്ന് ഇവർ മലയാളി അസോസിയേഷൻ, ഫൊക്കാന ഫോമ, വേൾഡ് മലയാളി, പള്ളി പട്ടക്കാരൻ എന്നീ ബിസിനസ്സ് കളിലൂടെ വേണ്ട പരീശീലനം നേടിയിട്ടുണ്ട്. ഈ തട്ടിപ്പു സംഘങ്ങളിൽ നിന്ന് മാറിനിന്നാൽ നല്ലത്. തനി പോക്കറ്റടിക്കാരാണ് ഇതിലെ മിക്ക നേതാക്കളും
Just A Reader 2024-06-11 13:11:08
They know beyond a shadow of doubt that they will not see the inside of the Kerala Assembly building again; that is why they are doing a 'kadumvette' at the expense of Mariakkutty. Anyway, party leaders are gillionaires now (they forgot all about parippuvada and kattan kaapi) and now do they care? ..ll they don't!!!
Jose 2024-06-11 14:38:15
വെറ്റിനറി കോളേജ് വിദ്യർത്ഥി സിദ്ധാർത്ഥനെ മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ നഗ്നായി നിർത്തി, അടിച്ചും, തൊഴിച്ചും, ചവിട്ടിയും കൊന്ന, ഇപ്പോൾ ജാമിയത്തിൽ ഇരങ്ങി വിലസി നടക്കുന്ന കുട്ടി കമ്മികളെ സന്ദർശിച്ചു അവരെ അനുമോദിക്കുവാനും മറക്കരുത്. കൂട്ടത്തിൽ ആ മാതാപിതാക്കളെക്കൂടി ഒന്ന് കണ്ടാൽ നല്ലതു. ഇതൊക്കൊ ഒറ്റപ്പെട്ട സംഭവമെന്ന് ഇളിച്ചു കൊണ്ട് പറയുന്ന സെക്രെട്ടറിയയെയും, ഇത് ആല്മഹത്യയായി എഴുതി തള്ളിയ പോലീസ് മന്ത്രിയെയും കാണുമ്പോൾ എഴുനേറ്റു നിന്ന് താണുവീണ നമിക്കേണ്ട ഗതികേട് വന്നല്ലോ ഈ അമേരിക്കൻ ഡെലിഗേറ്റുകൾക്കു. കേരളത്തിലെ ക്രമസമാധാനം പ്രവാസികളെയും ബാധിക്കുന്നതാണ്. ഇത്ഒക്കെ ഒന്ന് ചോദിക്കുവാൻ ഇവിടെ നിന്ന് പോയ ഏതവൻകിലും ബോൾസിന് ഉറപ്പുണ്ടോ. അങ്ങോട്ട് പോകുമ്പോൾ ഡെലിഗേറ്റുകകളുടെ ഡിഗ്രിയും, ഉന്നത ജോലിയും, വഹിച്ചിട്ടുള്ള സ്ഥാനമാനങ്ങളെപ്പറ്റിയും ഫോട്ടോ സഹിതം പത്രത്തിൽ കൊടുക്കാറുണ്ടോ. തിരിച്ചു വരുമ്പോൾ നിങ്ങൾ അവിടെ എന്ത് കോപ്പാണ് ചെയ്തതെന്ന് ഒന്ന് വിശദികരിച്ചു വിവരമുള്ള ആരെങ്കിലും ഒന്ന് എഴുതാമോ. അതിനു വിവരും ഉള്ളവർ ആരും ഇത്തരം പാഴ്പ്പണിക്ക് പോകില്ലല്ലോ.
Shameless 2024-06-11 15:23:59
അമേരിക്കൻ മലയാളികളുടെ പ്രതിനിധികൾ എന്ന് സ്വയം അവരോധിക്കപ്പെട്ടു, നാട്ടിലെ രാഷ്ട്രീയക്കാരുടെ കാലു നക്കി, കേരള ലോക സഭയിൽ പങ്കെടുക്കുവാൻ പോയ, അതിൽ ഊറ്റം കൊള്ളുന്ന അല്പ്പന്മ്മാരെ എത്ര പുച്ഛത്തോട് കൂടിയാണ് അമേരിക്കൻ മലയാളികൾ കാണുന്നതെന്ന് ഈ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാം.
American pravasi 2024-06-11 17:43:44
അമേരിക്കയിലുള്ള ഈ പ്രാഞ്ചിയേട്ടൻമാരെ രാജു ഇങ്ങനെ പുകഴ്ത്തിയിട്ടും അതും ഒരലങ്കാരമായി കൊണ്ടുനടക്കുന്ന കുറെ യൂസ് ലെസ് സംഘടനാ ജല്പനങ്ങൾ.
Maliakel Sunny 2024-06-11 18:06:02
'Your daal will not cook here. Just remember that.'
rajan makozhoor 2024-06-12 03:14:17
നല്ല ഒന്നാന്തരം ഡെന്റല്‍ ക്ലിനിക്കുകള്‍ കേരളത്തിലങ്ങളോളമിങ്ങോളമുണ്ട്. 'മൂന്നു പല്ല് ഒരുമിച്ച് പറിച്ചാൽ ഒരു ----- ഫ്രീ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക