Image

എസ്.എം.സി.സിയുടെ രജതജൂബിലി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Published on 11 June, 2024
എസ്.എം.സി.സിയുടെ രജതജൂബിലി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ അത്മായ സംഘടനയായ എസ്.എം.സി.സി (സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്) സ്ഥാപിതമായതിന്റെ രജത ജൂബിലിയും, സീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സും ഈവരുന്ന സെപ്റ്റംബര്‍ 27,28,29 തീയതികളില്‍ വിപുലമായ പരിപാടികളോടെ നടക്കുകയാണ്. ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടക്കുക. ഇതു സംബന്ധിച്ച വെബ്‌സൈറ്റിന്റെ 'smccjubilee.org' ഉദ്ഘാടനം ജൂണ്‍ 9-ന് വികാരി ഡോ. ജോര്‍ജ് ദാനവേലില്‍ ഫിലാഡല്‍ഫിയയില്‍ നിര്‍വഹിച്ചു.

ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജോര്‍ജ് മാത്യു സിപിഎ തന്റെ പ്രസംഗത്തില്‍ എസ്.എം.സി.സിയുടെ സ്ഥാപനത്തെപ്പറ്റിയും 1999-ല്‍ നടന്ന പ്രഥമ സീറോ മലബാര്‍ കണ്‍വന്‍ഷനെപ്പറ്റിയും അനുസ്മരിച്ചു. സീറോ മലബാര്‍ സമൂഹത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആദ്യ കണ്‍വന്‍ഷന്റെ രജതജൂബിലി വന്‍ വിജയമാക്കുവാന്‍ അദ്ദേഹം ഏവരോടും ആഹ്വാനം ചെയ്തു.

രജത ജൂബിലിയും നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സും സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് വെബ്‌സൈറ്റ്. ഈ സൈറ്റിലൂടെ കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. വ്യക്തിഗത രജിസ്‌ട്രേഷന് 150 ഡോളറും, നാലു പേര്‍ അടങ്ങുന്ന കുടുംബത്തിന് 500 ഡോളറും ആണ് രജിസ്‌ട്രേഷന്‍ ഫീസ്. സൗജന്യ എയര്‍പോര്‍ട്ട് സര്‍വീസും, ഡിസ്‌കൗണ്ട് നിരക്കില്‍ ഹോട്ടല്‍ ബുക്കിംഗും ലഭ്യമാണ്.

വെബ്‌സൈറ്റ് മനോഹരമായി തയാറാക്കിയ സിബി മാത്യു ചെമ്പ്‌ളായിക്ക് സ്ഥാപക പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി നന്ദി പ്രകാശിപ്പിച്ചു. 
 

എസ്.എം.സി.സിയുടെ രജതജൂബിലി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക