Image

പശുവിനെ രക്ഷിക്കാനെന്ന പേരിൽ മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയതിനെ ഐ എ എം സി ശക്തമായി അപലപിച്ചു (പിപിഎം)

Published on 11 June, 2024
പശുവിനെ രക്ഷിക്കാനെന്ന പേരിൽ മുസ്ലിം  യുവാക്കളെ കൊലപ്പെടുത്തിയതിനെ    ഐ എ എം സി ശക്തമായി അപലപിച്ചു (പിപിഎം)

ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വീണ്ടും ജയിച്ചതിനു പിന്നാലെ ഛത്തിസ്ഗഢ് സംസ്ഥാനത്തു നിന്നു ഒഡിഷയിലേക്കു കന്നുകാലികളെ കൊണ്ടു പോയ മൂന്നു മുസ്ലിം യുവാക്കളെ ഹിന്ദു തീവ്രവാദികൾ കൂട്ടം ചേർന്നു മൃഗീയമായി ആക്രമിച്ചതിനെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ ശക്തമായി അപലപിച്ചു.

രണ്ടു യുവാക്കൾ കൊല്ലപ്പെട്ടപ്പോൾ മൂന്നാമൻ ഗുരുതരാവസ്ഥയിലാണ്.

ബി ജെ പി ക്കു ഒറ്റയ്ക്കു ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും അവർ വളർത്തിയ ന്യൂനപക്ഷ പീഡന പ്രവണതകൾ തുടരുക തന്നെയാണ് ചെയ്യുന്നതെന്നു ഐ എ എം സി ചൂണ്ടിക്കാട്ടി.

ജൂൺ ആറാം തീയതി രാത്രിയാണ് ചാന്ദ് മിയാൻ (23), ഗുഡ്ഡു ഖാൻ (35), സദ്ദാം ഖുറേഷി (23) എന്നിവർ ആക്രമിക്കപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്നു പോലീസ് സ്ഥിരീകരിച്ചു. അക്രമികൾ അവരുടെ ട്രക്ക് കടന്നു പോകുന്ന വഴിയിൽ അള്ളു വച്ച ശേഷം കാത്തു നിന്നിരുന്നു.

മിയാൻ പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ വിളിച്ചതായി ബന്ധുക്കൾ പറയുന്നു. ഒരു ജനക്കൂട്ടം ആക്രമിക്കുന്നുവെന്നു മിയാൻ പറഞ്ഞു. ഖുറേഷി സഹായത്തിനു നിലവിളിക്കയും വെള്ളത്തിനു യാചിക്കയും ചെയ്യുന്നത് കേൾക്കാമായിരുന്നു.

മിയന്റെ ജഡം മുപ്പതടി ഉയരമുള്ള പാലത്തിന്റെ അടിയിൽ നിന്നാണ് കിട്ടിയത്. അടുത്ത് കിടന്ന ഖുറേഷിക്കും ഖാനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഖാൻ പിന്നീട് ആശുപത്രിയിൽ മരിച്ചു. ഖുറേഷി ആശുപത്രിയിൽ തന്നെ കഴിയുകയാണ്.

"ഇതു മുസ്ലിങ്ങൾക്കെതിരായ ഭീകരതയാണ്," ഐ എ എം സി പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു. "പത്തു വർഷം കൊണ്ടു ഇത്തരം ഭീകരത മോദിയും ബി ജെ പി യും പതിവ് പരിപാടിയാക്കി. നൂറു കണക്കിനു മുസ്ലിംകളെ അവർ കൊന്നൊടുക്കി. ഇത് തടയണമെങ്കിൽ ഈ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാവണം."

പശുക്കളുടെ പേര് പറഞ്ഞു കൊല നടത്തുന്നവരെ തടയേണ്ട ചുമതല പ്രതിപക്ഷ കക്ഷികൾ ഇനി ഏറ്റെടുക്കണമെന്നു ഐ എ എം സി എക്സിക്യൂട്ടീവ് ഡയറക്‌ടർ റഷീദ് അഹ്മദ് പറഞ്ഞു. "അഞ്ചു വർഷം കൂടി ഹിന്ദു തീവ്രവാദികളെ ഇങ്ങിനെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ല. ഹിന്ദു ഭീകരത പതിവ് പരിപാടിയാക്കാൻ അനുവദിക്കരുത്."

മരിച്ചവരുടെ കുടുംബങ്ങളെ ഐ എ എം സി അനുശോചനം അറിയിച്ചു. ഈ ഭീകരതയിൽ ഉൾപ്പെട്ടവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

IAMC deplores killings in the name of cow vigilantism 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക