Image

അമേരിക്കയിൽ പഠിച്ച തെലുങ്കു ദേശം നേതാവ് മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രി (പിപിഎം)

Published on 11 June, 2024
അമേരിക്കയിൽ പഠിച്ച തെലുങ്കു ദേശം നേതാവ്  മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രി (പിപിഎം)

നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രി സഭയിൽ എൻ ഡി എ സഖ്യകക്ഷിയായ തെലുങ്കു ദേശം സുപ്രധാനമായ വ്യോമയാന ഗതാഗത വകുപ്പ് നേടുമ്പോൾ അതിന്റെ തലപ്പത്തു വരുന്നതു അമേരിക്കയിൽ കെ. റാം മോഹൻ നായിഡു. രണ്ടാം മോദി മന്ത്രിസഭയിൽ രാജസ്ഥാൻ രാജ കുടുംബ അംഗമായ ജ്യോതിരാദിത്യ സിന്ധ്യ കൈകാര്യം ചെയ്തിരുന്ന വകുപ്പ്.

എൻ ഡി എ യിൽ രണ്ടാമത്തെ വലിയ കക്ഷിയായ ടി ഡി പി ഈ വകുപ്പിനു നിഷ്കര്ഷിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അവരുടെ താല്പര്യം ആന്ധ്രയിൽ നടപ്പാക്കി വരുന്ന ചില പദ്ധതികളാണ്. അതിലൊന്നു വിശാഖപട്ടണത്തിനു സമീപമുളള ഭോഗപുരം വിമാനത്താവളമാണ്.

2014ലും ടി ഡി പിക്ക് ഈ വകുപ്പ് നൽകിയിരുന്നു. അശോക് ഗജപതിരാജു ആയിരുന്നു അന്നു മന്ത്രി. അദ്ദേഹവും മറ്റൊരു ടി ഡി പി മന്ത്രിയും 2018ൽ സംസ്ഥാനത്തിനു സ്പെഷ്യൽ കാറ്റഗറി നൽകാൻ മോദി വിസമ്മതിച്ചതിൽ പ്രതിഷേധിച്ചു രാജിവച്ചിരുന്നു.

ശ്രീകാകുളത്തു നിന്നു മൂന്നാം വട്ടം ജയിച്ച റാം മോഹൻ റാവു ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയാണ്. കേന്ദ്ര മന്ത്രി ആയിരുന്ന കെ. യേറാൻ നായിഡുവിന്റെ പുത്രൻ.  


US-educated Naidu gets Civil Aviation in Modi 3.0 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക