Image

സ്‌ഫോടനത്തിൽ കെട്ടിടം തകർന്നു റഫയിൽ നാലു ഇസ്രായേലി സൈനികർ മരിച്ചു (പിപിഎം)

Published on 11 June, 2024
സ്‌ഫോടനത്തിൽ കെട്ടിടം തകർന്നു റഫയിൽ  നാലു ഇസ്രായേലി സൈനികർ മരിച്ചു (പിപിഎം)

ഗാസയിലെ റഫയിൽ ഒരു കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനം നാലു സൈനികരുടെ ജീവനെടുത്തതായി ഇസ്രയേലി സേന ഐ ഡി എഫ് അറിയിച്ചു. 19 മുതൽ 24 വരെ പ്രായമുളളവരാണ് കൊല്ലപ്പെട്ടവർ.

സൈനികർ മൂന്നു നില കെട്ടിടത്തിനുള്ളിലേക്കു എറിഞ്ഞ സ്‌ഫോടകവസ്‌തു തന്നെയാണ് പൊട്ടിയത്. ഉള്ളിൽ എന്താണ് സ്ഥിതി എന്നറിയാൻ ആയിരുന്നു അതെറിഞ്ഞത്. കുറെ നേരം പ്രതികരണം ഒന്നുമുണ്ടായില്ല. അപ്പോൾ അവർ  അകത്തു കടന്നു. പെട്ടെന്നു പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്തു.

കെട്ടിടം പൊളിഞ്ഞു വീണു. സൈനികർ അതിനടിയിൽ പെട്ടാണ് മരിച്ചതെന്നു ഐ ഡി എഫ് പറയുന്നു.

പലസ്തീൻ ഭീകര സംഘടനയുടെ ഉന്നതൻ അവിടെ താമസിക്കുന്നു എന്ന വിവരം കിട്ടിയിരുന്നുവെന്നും ഐ ഡി എഫ് പറഞ്ഞു.

ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരുടെ എണ്ണം 650 ആയി.

 

ഭീകരരെ വധിച്ചു 

 

അതേ സമയം, ചൊവാഴ്ച വെസ്റ്റ് ബാങ്കിൽ ഐ ഡി എഫ് നാലു പലസ്തീൻ ഭീകരരെ വധിച്ചെന്നും അറിയിപ്പുണ്ട്. റമല്ലയിലാണ് ഹമാസ് ഭീകരരെ കൊലപ്പെടുത്തിയത്.

വാഹനത്തിൽ കയറി സൈന്യത്തിനു നേരെ ഓടിച്ചു വരികയായിരുന്നു ഭീകരർ എന്നു ഐ ഡി എഫ് പറയുന്നു. അപ്പോൾ സൈന്യം തിരിച്ചടിച്ചു.  

കൊല്ലപ്പെട്ടവർ തങ്ങളുടെ സൈനിക വിഭാഗമായ അൽ ഖസം ബ്രിഗേഡ്‌സിലെ പോരാളികളാണെന്നു ഹമാസ് അറിയിച്ചു.

4 Israeli soldiers dead in Rafah blast 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക